ഏതാണ്ട് പതിനഞ്ചു വര്ഷം മുന്പിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് ദി സ്കോർപിയോൺ കിംഗ് ( The Scorpion King). പുരാതന ഈജിപ്ഷ്യൻ രാജവംശത്തിന്റെ സ്ഥാപനവും അതിലേക്ക് മായൈച്ച സംഭവവികാസങ്ങളുടെയും തികച്ചും സാങ്കല്പികമായ ഒരവതരണമായിരുന്നു ആ ചിത്രം . എന്നാൽ സ്കോര്പിയോൺ കിംഗ് എന്ന അപരനാമധേയമുള്ള ഒരു ഈജിപ്ഷ്യൻ ചക്രവത്തി ഒരു ചരിത്ര യാഥാർഥ്യമാണ് .നാർമെർ എന്നാണ് അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് . ഇദ്ദേഹത്തിന്റെ ചരിത്രം വളരെയധികം വക്രീകരിച്ചാണ് സ്കോര്പിയോൻ കിംഗ് സിനിമ നിര്മിച്ചച്ചിട്ടുള്ളത് .ഒറിജിനൽ സ്കോർപിയോൺ കിംഗ് നെ കുറിച്ചുള്ള ഒരു ചെറുവിവരണമാണ് താഴെ കുറിക്കുന്നത്
.
ഏകീകൃത ഭരണ വ്യവസ്ഥ നിലവിൽ വരുന്നതിനു മുൻപുള്ള ചരിത്രാതീത ഈജിപ്ത് (Pre Dynastic Egypt) രണ്ടു ജന സമൂഹങ്ങൾ ചേർന്നതായിരുന്നു . നൈൽ നദിയുടെ അഴിമുഖം ഉൾപ്പെടുന്ന ലോവർ ഈജിപ്തും (Lower Egypt) നൈൽ താഴ്ഴ്വര അടങ്ങുന്ന അപ്പർ ഈജിപ്തും (Upper Egypt) ബി സി 3300 കാലഘട്ടത്തിൽ ഇവിടങ്ങളിൽ നഗരവത്കരണവും കെന്ന്ദ്രീകൃത ഭരണവും നിലവിൽ വരാൻ തുടങ്ങി ബുട്ടോ (Buto) ആയിരുന്നു ലോവർ ഈജിപ്തിന്റെ തലസ്ഥാനം ഹെറാക്കാനോപോലീസ്(Hierakonpolis) ആയിരുന്നു അപ്പർ ഈജിപ്തിലെ പ്രമുഖ നഗരം
ഈ രണ്ടു ഭൂഭാഗങ്ങളെയും ഒരുമിപ്പിച്ചു ഏകീകൃത ഈജിപ്ത് സ്ഥാപിച്ച രാജാവാണ് നർമാർ . മെൻസ്(Menes) ,സ്കോർപിയോൺ (Scorpion)എന്നീ അപര നാമങ്ങളിലും അദ്ദേഹം അറിയപ്പെടുന്നു .ബി സി 3100 ത്തിനടുത്തുള്ള കാലം ആണ് അദ്ദേഹത്തിന്റെ കാലമായി പൊതുവെ അംഗീകരിച്ചു വരുന്നത് .നാർമെർ അപ്പർ ഈജിപ്തിലെ ഭരണാധികാരിയായിരുന്നു . ലോവർ ഈജിപ്തിനെ അദ്ദേഹം യുദ്ധത്തിലൂടെ കീഴ്പെടുത്തി എന്നാണ് അനുമാനിക്കപ്പെടുന്നത് ..അതിപുരാതനമായ നർമാർ പെല്ലറ്റ് (Narmer Pallete) എന്ന റിയപ്പെടുന്ന ശിലാ ഫലകമാണ് നർമാരുടെ ഈജിപ്ഷ്യൻ ഏകീകരണത്തിന്റെ തെളിവ് നൽകുന്നത് .
പുരാതന ചരിത്രകാരനായ മെനെത്തോയുടെ (Manetho) രേഖകൾ പ്രകാരം നാർമെർ ആണ് ഈജിപ്തിലെ ആദ്യത്തെ എല്ലാവരാലും അംഗീകരിക്കപ്പെട്ട രാജാവ് .അദ്ദേഹത്തിന്റെ ഭരണകാലം ഈജിപ്തിൽ രാജഭരണത്തിനു തുടക്കം കുറിച്ച പുരാതന രാജവംശത്തിന്റെ ആദ്യ ഉപവംശമായി(Old Kingdom, First Dynasty ) കരുതപ്പെടുന്നു .
.
.
നാർമെർ നൈൽ നദിക്കു കുറുകെ ഒരണക്കെട്ടു തീർക്കാൻ ശ്രമിച്ചതായി ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് .അതി ബ്രിഹത്തായ ആ അണകെട്ടിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ ഇപ്പോഴും നൈൽ നദിക്കരയിലുള്ളതായി സംശയിക്കപ്പെടുന്നു .മുന്നിൽ നിന്ന് യുദ്ധം ചെയ്തിരുന്ന പോരാളിയായിരുന്നു നാർമെർ എന്നാണ് പുരാതന ഫലകങ്ങൾ വ്യക്തമാക്കുന്നത് .ഈജിപ്തിൽ ദേവാരാധനയുടെയും ,ഉദ്യോഗസ്ഥ ഭരണത്തിന്റെയും തുടക്കം നര്മറിന്റെ ഭരണ കാലം മുതലായിരുന്നു എന്നാണ് കരുതപ്പെടുന്നത് .
നൈൽ നദിയിൽ വച്ച് ഒരു നീർകുതിര ( Hippopotamus ) അദ്ദേഹത്തെ ആക്രമിച്ചു വധിച്ചുവെന്നു ചില ഈജിപ്ഷ്യൻ പുരാരേഖകളിൽ സൂചനയുണ്ട് .അദ്ദേഹത്തിന്റെ ഭരണകാലത്തുള്ള ഈജിപ്ഷ്യൻ പുരാലിഖിതങ്ങൾ എണ്ണത്തിൽ തുലോം കുറവാണ് .അതിനാൽ അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങളും അവ്യക്തമായി തുടരുന്നു .
.
അപ്പർ ഈജിപ്തിലെ അബെഡോസ്( Abydos) എന്ന പ്രദേശത്താണ് നാർമറിന്റെ ഭൗതിക ശരീരം നിക്ഷേപിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു .പിരമിഡുകൾക്കും അഞ്ചു നൂറ്റാണ്ടുകൾക്കു മുൻപായിരുന്നു നാർമറിന്റെ കാലം .അതിനാൽ തന്നെ അദ്ദേഹത്തിന്റെതായ പിരമിഡ് ഇല്ല .മണ്കട്ടകൾകൊണ്ട് നിര്മിച്ചതായിരുന്നു അദ്ദേഹത്തിന്റെ ശവ കുടീരം .നാർമറിന്റെ രാജമുദ്രകളും അതുപോലെയുള്ള വസ്തുക്കളും ഈജിപ്തിന് നൂറുകണക്കിന് കിലോമീറ്റർ വിദൂരമായ കാനൻ പ്രദേശത്തും സിനായ് ഉപദ്വീപിലും കണ്ടെത്തിയുട്ടുണ്ട് .അതിനാൽ ഇദ്ദേഹത്തിന്റെ കാലത് ഈജിപ്ത് വിദേശ വ്യാപാരവും നയ തന്ത്രവും ഒക്കെയുള്ള ഒരു നേഷൻ സ്റ്റേറ്റ് തന്നെ ആയിരുന്നിരിക്കാനാണ് സാധ്യത
.
.
—-
ചിത്രം :നാർമെർ പാലെറ്റ് -നാർമെർ ശത്രുക്കളെ നിഗ്രഹിക്കുന്നതാണ് ഇതിലെ ഇതിവൃത്തം
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.