ഊർജം മാനവരാശിയുടെ എല്ലാ പ്രവർത്തനങ്ങളും വേണ്ട ഒരാവശ്യ വസ്തുവാണ് .സാങ്കേതിക മുന്നേറ്റങ്ങൾ ഏറെ ഉണ്ടായിട്ടും കാര്ബണിക ദ്രവ -വാതക ഇന്ധനങ്ങൾ മാനവരാശിയുടെ ഊർജ്ജദായക ഇന്ധനങ്ങളുടെ മുൻനിരയിൽ വരുന്നത് അവയുടെ ഉയർന്ന ഊർജ്ജ സാന്ദ്രതയും ,ഉപയോഗിക്കാനുള്ള സൗകര്യവും മൂലമാണ് . സമീപ ഭാവിയിലും ദ്രവ -വാതക ഇന്ധനങ്ങളുടെ പ്രസക്തി കുറവില്ലാതെ തുടരാനാണ് എല്ലാ സാധ്യതയും
.
വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു ഊർജ മേഖലയാണ് ഷെയ്ൽ പാറകളിൽ നിന്നുള്ള ദ്രവ – വാതക ഇന്ധനങ്ങളുടെ ഉൽപ്പാദനം .ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഷെയ്ൽ ഇന്ധനങ്ങൾ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുതിയ രൂപ രേഖകൾ നിർണയിച്ചു കഴിഞ്ഞു .ക്രൂഡ് ഓയിൽ വച്ച് വിലപേശിക്കൊണ്ടിരുന്ന ഒപെക് എന്ന കൂട്ടായ്മ കഴിഞ്ഞ നാല്പതു കൊല്ലത്തിൽ ആദ്യമായി ഒരു കടലാസു പുലി ആയി മാറുന്ന കാഴ്ച ഈ അടുത്ത കാലത്തെ ഒരു സംഭവം തന്നെയാണ്
—
ഷെയ്ൽ പാറകൾ
—
ഭൂമിയുടെ പുറം പാളിയിൽ (CRUST ) കാണപ്പെടുന്ന ഒരു തരാം അവസാദ ശിലയാണ് ( SEDIMENTARY ROCK) ഷെയ്ൽ .അവസാദ ശിലകൾ രൂപം കൊള്ളുന്നത് ഭൗമോപരിതലത്തിലെ വസ്തുക്കൾ ഒരു സ്ഥലത്തു അടിഞ്ഞു കൂടി താപത്തിന്റെയും ,മർദത്തിന്റെയും ലക്ഷക്കണക്കിന് വര്ഷങ്ങളുടെ പ്രവർത്തന ഭലമായി സാന്ദ്രീകരിക്കപ്പെട്ട് ശിലാരൂപം പ്രാപിക്കുന്നവയാണ് ഷെയ്ൽ പാറകൾ .സാധാരണയായി ഇവ അടരുകൾ ആയി ആണ് കാണപ്പെടുന്നത് . ഇവ നിർമിക്കപ്പെടുന്ന വസ്തുക്കളിൽ ധാരാളം ജൈവ വസ്തുകകളും ഉണ്ടാവും .അത്തരം ജൈവ വസ്തുക്കൾ ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ കാര്ബണിക സംയുക്തങ്ങൾ ആയി മാറി ഈ പാറകളുടെ അടരുകൾക്കുള്ളിൽ കുടുങ്ങുന്നു .ഈ തളച്ചിടപ്പെട്ട കാര്ബണിക വസ്തുക്കളാണ് ഇപ്പോൾ ഷെയ്ൽ ഓയിൽ ആയും ഷെയ്ൽ ഗ്യാസ് ആയും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത് .
—
ഷെയ്ൽ അടരുകളിൽ നിന്നുള്ള ഇന്ധന ഉൽപ്പാദനം
.
—
.
ഷെയ്ൽ പാറകളിലെ ഇന്ധനത്തെക്കുറിച്ച മനുഷ്യൻ പണ്ടുമുതലേ അറിയാം ആയിരുന്നു .പക്ഷെ അവയിൽനിന്നുള്ള വൻതോതിലുള്ള എണ്ണ -ഗ്യാസ് ഉൽപ്പാദനം സാധ്യമായ ത് ഈ അടുത്തകാലത്താണ് .ഹൊറിസോണ്ടൽ ഡ്രില്ലിങ് ,ഫ്രാകിങ് എന്നീ സാങ്കേതികവിദ്യകൾ വൻതോതിൽ വികസിച്ചതാണ് ഷെയ്ൽ പാറകളിലെ ഇന്ധനം മാനവരാശിക്ക് പ്രാപ്യമായി തീരാനുളള പ്രധാന കാരണം . അൻപതുകൾ മുതൽ നിലവിലുള്ള ഒരു സാങ്കേതിക വിദ്യയാണ് ഫറാക്കിങ് . ഹൊറിസോണ്ടൽ ഡ്രില്ലി ങിലൂടെ വൻതോതിൽ ജലവും നീരാവിയും കടത്തിവിട്ട് എണ്ണക്കിണറുകളിൽ നിന്നും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാനാണ് ഫറാക്കിങ് ആദ്യ കാലങ്ങളിൽ ഉപയോഗിച്ചത് .പിന്നീട് ഷെയ്ൽ അടരുകളിൽ നിന്നും എണ്ണയും വാതകവും ഉൽപാദിപ്പിക്കാനുള്ള ഒരുപാധിയായി ഈ സാങ്കേതിക വിദ്യയെ മാറ്റിയെടുക്കുകയാണ് ഉണ്ടായത് .
.
യു എസ് ലാണ് ഫ്രാകിങ് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെട്ടത് .മധ്യ ഏഷ്യ യില്നിന്നുള്ള ക്രൂഡിൽ നിന്നും ഒരു മോചനത്തിനായുളള അമേരിക്കൻ സർക്കാരിന്റെ ശ്രമങ്ങളാണ് യു എസ് ൽ വൻതോതിലുള്ള ഷെയ്ൽ പര്യവേക്ഷണങ്ങൾക്കു തുടക്കം കുറിച്ചത് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ യു എസ് ഇന്റെ ആഭ്യന്തര എണ്ണ ഉൽപ്പാദനം ഏതാണ്ട് ഇരട്ടിയാക്കാൻ ഫ്രാകിങ് ഉപയോഗിച്ചുള്ള ഷെയ്ൽ ഇന്ധന ഉൽപ്പാദനത്തിന് കഴിഞ്ഞിട്ടുണ്ട് . ഭൂമിയിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ സ്ഥാനത്തുനിന്നും ഒരു എണ്ണ കയറ്റുമതി രാജ്യമായി യു എസ് മാറിക്കൊണ്ടിരിക്കുകയാണ് .യു എസ് ൽ നിന്നുള്ള ഷെയ്ൽ എണ്ണ വഹിക്കുന്ന ആദ്യ ടാങ്കർ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ എത്തിയിരുന്നു .ഈ അടുത്തകാലത്തുണ്ടായ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ കുറവിന് കാരണവും ഷെയ്ൽ എണ്ണയുടെ കടന്നു വരവാണ് ..
.
ലോകത്തെ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളിൽ എല്ലാം തന്നെ വൻ ഷെയ്ൽ ഇന്ധന നിക്ഷേപം ഉണ്ടെന്നാണ് കണക്കുകൂട്ടൽ .ഇപ്പോൾ ലഭ്യമായ കണക്ക് അനുസരിച് ഭൂമിയിലെ ക്രൂഡ് ഓയിൽ നിക്ഷേപങ്ങളെ പല മടങ്ങു കടത്തി വെട്ടുന്ന ഷെയ്ൽ നിക്ഷേപങ്ങളുണ്ട് .നമ്മുടെ രാജ്യത്ത് വൻതോതിലുള്ള ഷെയ്ൽ പേര്യവേക്ഷണങ്ങൾ നടന്നിട്ടില്ല .എന്നാലും നമ്മുടെ കിഴക്കൻ തീരത്തും മധ്യ പീഠഭൂമിയിലും വൻ ഷെയ്ൽ നിക്ഷേപങ്ങൾ ഉണ്ടാവും എന്നാണ് അനുമാനം .ഷെയ്ൽ ഇന്ധനങ്ങളും അവയുടെ ഉൽപ്പാദനവും അതിന്റെ ആരംഭ ദിനങ്ങളിലാണ് .പക്ഷെ ഈ ചുരുങ്ങിയ കാലയളവിൽ അവ ലോക സാമ്പത്തിക ക്രമത്തിൽ ചെലുത്തിയ സ്വാധീനം ഇപ്പോൾ തന്നെ ശ്രേധേയമാണ് .
—
ചിത്രo:ഫ്രാങ്കിംഗ് ,ഫോസിലുകൾ അടങ്ങുന്ന ഷെയ്ൽ പാറ ,ഷെയ്ൽ ഗ്യാസിന്റെ വിതരണം ഒരു ചിത്രം :ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
REF:
1. http://geology.com/usgs/oil-shale/
2. https://www.ems.psu.edu/~pisupati/ACSOutreach/Oil_Shale.html
3. https://www.eia.gov/analysis/studies/worldshalegas/
4. https://www.worldenergy.org/…/Unconventional-gas-a-global-p…
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.