ചരിത്രകാരൻ , വാഗ്മി , സേനാനായകൻ എന്നീ നിലകളിൽ വർത്തിച്ച ഒരു ഗ്രീക്ക് പ്രതിഭയാണ് ആരിയൻ . എ ഡി ഒന്നാം ശതകത്തിന്റെ അവസാന ദശകത്തിലായിരുന്നു ജനനം .പൂർണ നാമം ഫ്ലാവിയന്സ് ആരിയന്സ് നികോമേഡിയസ് (FLAVIOUS AARIANUS NICOMEDIAS )എന്നാണ് .അദ്ദേഹത്തിന്റെ കാലത്തു ഗ്രീസ് റോമൻ ഭരണത്തിലായിരുന്നു .റോമൻ ഭരണത്തിലെ പരമോന്നത ഉദ്യോഗസ്ഥ പദവിയായ കോൺസൽ (CONSUL) സ്ഥാനം അദ്ദേഹം വഹിച്ചു .
എ ഡി ഒന്നാം ശതകത്തിൽ റോമൻ ചക്രവർത്തിയുടെ ( EMPEROR HADRIAN ) സുഹൃത്തായതിനാൽ അദ്ദേഹത്തിന് തന്റെ ചരിത്രപരമായ പഠനങ്ങളും അന്വേഷണങ്ങളും നടത്താൻ എല്ലാ സഹായവും സ്റ്റേറ്റ് ഇൽ നിന്ന് ലഭിച്ചു .
ചരിത്രവും ഭൂമിശാസ്ത്രവും പ്രതിപാദിക്കുന്ന എട്ടു മഹദ് ഗ്രന്തങ്ങൾ അദ്ദേഹം രചിച്ചു .
പെരിപ്ലസ് ഓഫ് ദി ഉക്സിനെ സീ (Periplus of the Euxine Sea)
, ദി അനസിസ് ഓഫ് അലക്സാണ്ടർ(The Anabasis of Alexander) ,ഇൻഡിക്ക(Indika) എന്നിവയാണവയിൽ ഏറ്റവും പ്രശസ്തം .
ആരിയന്റെ ഇൻഡിക്ക രണ്ടു ഭാഗങ്ങളയിട്ടുള്ള ഒരു മഹദ് ഗ്രന്ധമാണ് .ആദ്യഭാഗം മെഗസ്തനീസിന്റെ ഇന്ഡികയെ യെ അടിസ്ഥാനമാക്കിയും രണ്ടാം ഭാഗം അലസേണ്ടറുടെ സേനാനായകനായ നേർക്കസിന്റെ(Nearchos) സിന്ധു നദീതീരത്തിലൂടെയുള്ള യാത്രാവിവരണത്തിനെ അവലംബം ആക്കിയുള്ളതുമാണ് . മെഗസ്തനീസിന്റെ ഇൻഡിക്ക യുടെ മൂലരൂപം കാലാന്തരത്തിൽ നഷ്ടപെട്ടുപോയെങ്കിലും ആര്യന്റെ ഇൻഡികയിലൂടെ മെഗസ്തനീസിന്റെ ഇന്ഡിക്കയുടെ ഏറ്റവും പ്രസക്ത ഭാഗങ്ങൾ ഇന്നും നിലനിൽക്കുന്നു ..ഗ്രീക്ക് ഭാഷയിലെഴുതിയ ഈ പുസ്തകം പിന്നീട് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ജോൺ മാക് ക്രൈൻഡിലിൽ( John W Mc Crindle) ഇന്റെ വിവർത്തനമായ ”ഇനിഷ്യന്റ് ഇന്ത്യ ആസ് ടെസ്ക്രൈബേഡ് ബൈ മെഗസ്തനീസ് ആൻഡ് ആരിയൻ ”( Ancient India As Described by Megasthanese and Arrian ) ഒരു നല്ല വിവർത്തനമായി കരുതപ്പെടുന്നു .
ചിത്രം : ആരിയൻന്റെ പ്രതിമ ,ചിത്രം കടപ്പാട് – വിക്കിമീഡിയ കോമൺസ്