പ്രശസ്ത തുള്ളൽ കലാകാരനായിരുന്ന മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ മകനായി 1960ല്‍ ജനനം മനസ്സുനിറയെ കലയും തുള്ളൽ കലയിൽ നിന്ന് ദാരിദ്ര്യം മാത്രം സമ്പാദ്യമായുണ്ടായിരുന്ന കേശവൻ തുള്ളല്‍ കപ്പൂര്‍ ക്ഷേത്രത്തില്‍ തുള്ളിയാടി കേശവന് നാടുവിട്ടുപോയി. മധുരയിലെത്തി ഹോട്ടലില്‍ പണിക്കാരനായി. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങി പുഷ്പകത്തിന്റെ മുമ്പിലെത്തിയ കേശവന് നമ്പീശന് പരിഭ്രമിച്ചു പൂമുഖത്ത് മുഴങ്ങുന്നത് തന്റെ ജീവിതം തകര്‍ത്തെറിഞ്ഞ തുള്ളലല്ലേ ?മകനെ മാത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു
മകനെ തുള്ളൽ പഠിപ്പിക്കുവാൻ ആദ്യം വിസമ്മതിച്ചു, ആനന്ദന്റെ തുള്ളല്‍ സ്കൂളില്‍ ഒതുങ്ങിനിന്നില്ല. പക്ഷേ ഗീതാനന്ദന്റെ വാശിയിൽ അച്ഛൻ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങൾ ഗീതാനന്ദനു പറഞ്ഞു കൊടുത്തു. അച്ഛനും മക്കളും ചേര്‍ന്ന കലാസംഘമായി പിന്നീടത് മാറി ഇത് അകിലാണം നമ്പീശന് ആന്‍ഡ് സണ്‍സ് എന്ന് പേരില്‍ ഈ സംഘം അറിയപ്പെട്ടത്
കലാമണ്ഡലത്തില്‍ ചേരാന്‍ പണമില്ല. അന്ന് കുടുംബസുഹൃത്തായ ഇ. ശ്രീധരന് (മെട്രോമാന്) ആവശ്യമായ പണം കൊടുത്തുസഹായിച്ചു 1974ല്‍ കലാമണ്ഡലത്തിൽ ചേർത്തത്. സാന്താനഗോപാലം പഴയ കലാമണ്ഡലത്തിൽ അരങ്ങേറ്റം 1984 ല്‍ കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിക്കു ചേർന്നു. കാൽനൂറ്റാണ്ടു കാലത്തോളം അവിടെ തുള്ളല്‍ വിഭാഗം മേധാവിയായിരുന്നു.
തുള്ളൽ കലയിലെ ഓട്ടൻ തുള്ളലിലും പറയൻ തുള്ളലിലും ശീതങ്കൻ തുള്ളലിലും ഒരുപോലെ പ്രഗത്ഭനായിരുന്നു അദ്ദേഹം. രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽ വേദികൾ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ജീവിതം തുള്ളൽ എന്ന കലയ്ക്കായി ഉഴിഞ്ഞു വച്ചു വീരശൃംഖലയും തുള്ളൽ കലാനിധി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി തുള്ളൽപ്പദക്കച്ചേരി അവതരിപ്പിച്ചു. കഥകളിപ്പദക്കച്ചേരിയെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു അത്. കുഞ്ചൻനമ്പ്യാർക്കുള്ള ഗാനാഞ്ജലിയായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. പാരിസിൽ ആദ്യമായി തുള്ളൽ അവതരിപ്പിച്ചതിന്റെ അംഗീകാരം ഗീതാനന്ദനാണ്. ഫ്രാൻസിൽ 1992ൽ 10 വേദികളിൽ തുള്ളൽ അവതരിപ്പിച്ച് ശ്രദ്ധേയനായി. അദ്ദേഹം അവതരിപ്പിച്ച ‘കല്യാണസൗഗന്ധികം’ ഏറെ പ്രശംസയും പിടിച്ചു പറ്റി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ പന്ത്രണ്ടോളം പ്രശസ്ത അവാര്‍ഡുകള്‍ കരസ്ഥമാക്കി
കന്യകുമാരി മുതല്‍ കാസര്‍ഗോഡ് വരെ ആറുനൂറോളം ശിഷ്യസമ്പത്തിനാലും അനുഗ്രഹീതനായിരുന്നു അദ്ദേഹം. നീനാപ്രസാദ്, കാവ്യാമാധവൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. സംസ്ഥാന സ്കൂൾ കലോൽത്സവത്തിൽ എല്ലാ വർഷവും ഗീതാനന്ദന്റെ ശിഷ്യരാണ് ഏറെയും എത്താറുള്ളത്. തുള്ളലിനെ ജനകീയമാക്കുന്നതിലും ഏറെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് അദ്ദേഹം.
തുള്ളൽക്കലയില്‍ മാത്രമല്ല അഭിനയത്തിലും കലാമണ്ഡലം ഗീതാനന്ദൻ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കമലദളം എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്കെത്തിയത്. നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശുദ്ധമദ്ദളം, തൂവൽ കൊട്ടാരം (വാര്യർ)
, മനസ്സിനക്കരെ (പള്ളീലച്ചൻ), നരേന്ദ്രൻ മകൻ ജയകാന്തൻ (വൈദ്യർ), നീരാജനം, റോമിയോ, ഇമ്മിണി നല്ലൊരാൾ, വധു ഡോക്ടറാണ് (ദല്ലാൾ), ആട്ടക്കഥ, ഇനിയും പുറത്തിറങ്ങാനുള്ള വികടകുമാരൻ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. ഏതാനും പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്
കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അന്ത്യം ഓട്ടൻതുള്ളൽ ഇരിങ്ങാലക്കുടയിലെ അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണായിരുന്നു. ശോഭ ഗീതാനന്ദാണ് ഭാര്യ. സനൽ കുമാർ, ശ്രീലക്ഷ്മി എന്നിവരാണ് മക്കൾ. കഥകളിയാചാര്യൻ നീലകണ്ഠൻ നമ്പീശൻ അമ്മാവനാണ്, പ്രശസ്തനായ മൃദംഗം വിദ്വാനായ കലാമണ്ഡലം വാസുദേവൻ ജ്യേഷ്ഠനാണ്.