പ്രപഞ്ചത്തിൽ ജീവൻ പല രൂപത്തിലും നിലനിൽക്കാനുള്ള സാധ്യതയുണ്ട് .സാങ്കേതികമായി ഉയർന്ന നില കൈവരിച്ച നാഗരികതകൾക്കു മാത്രമേ മറ്റു നാഗരികതകൾ പ്രപഞ്ചത്തിൽ നിലനിൽക്കുന്നുണ്ടോ എന്നതിനെ പറ്റി അന്വേഷണം നടത്താൻ സാധിക്കൂ .പ്രസിദ്ധ റഷ്യൻ ഖഗോളശാസ്ത്രജ്ഞനും ,തത്വ ചിന്തകനുമായ നിക്കോളായ് കർഡാഷേവ് ആണ് ഇക്കാര്യത്തിൽ ആദ്യമായി ഒരു തത്വതികവും സാങ്കേതികവുമായ ഒരു അവലോകനത്തിന് മുതിർന്നത് .
.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ നാഗരികതകളെ തരം തിരിക്കേണ്ടത് അവ ഉത്പാദിപ്പിക്കുന്ന ഊർജത്തിന്റെ തോത് അനുസരിച്ചാണ്
അദ്ദേഹത്തിന്റെ കാഴചപ്പാടിൽ മൂന്ന് തരം സാങ്കേതികമായി ഉയർന്ന നില കൈവരിച്ച ബ്രിഹത് നാഗരികതകൾ പ്രപഞ്ചത്തിൽ നിലനിൽകാം .അവയെ അദ്ദേഹം പ്ലാനെറ്ററി സിവിലൈസഷൻ(Type-1 ) ,സ്റ്റെല്ലാർ സിവിലൈസഷൻ(Type-2 ) ,ഗാലക്ടിക് സിവിലൈസഷൻ(Type-3 ) എന്നിങ്ങനെ തരം തിരിച്ചു . അവലംബ നക്ഷത്രത്തിൽനിന്നും ഗ്രഹത്തിലെത്തുന്നതിനു സമാനമായ തോതിൽ ഊർജം ഉല്പാദിപ്പിക്കാൻ പ്രാപ്തിയുള്ള നാഗരികത പ്ലാനെറ്ററി സിവിലൈസഷൻ. അവലംബ നക്ഷത്രത്തിന് സമാനമായ തോതിൽ ഊർജം ഉല്പാദിപ്പിക്കാൻ പ്രാപ്തിയുള്ള നാഗരികത സ്റ്റെല്ലാർ സിവിലൈസഷൻ.അവലംബ ഗാലക്സിക് സമാനമായ തോതിൽ ഊർജം ഉല്പാദിപ്പിക്കാൻ പ്രാപ്തിയുള്ള നാഗരികത ഗാലക്ടിക് സിവിലൈസഷൻ.ഇതിൽ ഗാലക്ടിക് സിവിലൈസഷൻ നിലനിൽക്കാനുള്ള സാധ്യത തുലോം കുറവാണ്
.
നമ്മുടെ ഭൗമ നാഗരികത അടുത്ത ഇരുനൂറു വർഷത്തിൽ ഒരു പ്ലാനെറ്ററി സിവിലൈസഷൻ ആയി രൂപപ്പെടുമെന്നാണ് ചില അഭ്യൂഹാത്മകായ കണക്കുകൾ സൂചിപിപ്പിക്കുന്നത് ..മറ്റുള്ള നാഗരികതകളെപ്പറ്റി കാര്യമായ അന്വേഷണങ്ങൾ നടത്താൻ ആ നിലയിൽ എത്തിയാലേ നമുക്ക് കഴിയൂ പ്രസിദ്ധ ശാസ്ത്രജ്ഞൻ കാൽ സെഗാന്റെ അഭിപ്രായത്തിൽ സാങ്കേതിക ബാല്യാവസ്ഥയിലാണ് ഇപ്പോൾ നമ്മുടെ . നാഗരികത .
—
ചിത്രങ്ങൾ : മൂന്നുതരം നാഗരികതകൾ ,കടപ്പാട് വിക്കിമീഡിയ കോമൺസ്