വടക്കേ ഗുജറാത്തിൽ നിന്നുള്ള ഒരു കർഷക കുടുംബത്തിൽ 1945ല്‍ കർസൻഭായ് പട്ടേൽ ജനിച്ചു. രസതന്ത്രത്തിൽ ബിരുദമെടുത്ത കർസൻഭായി ഇരുപത്തിയൊന്നാമത്തെ വയസിൽ ന്യൂ കോട്ടന്ന് മില്ല്സില് ലാബ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ചു.താമസിയാതെ ഗുജറാത്ത് ഗവൺമെന്റിന്റെ ജിയോളജി ആൻഡ് മൈനിംഗ് വകുപ്പിൽ ഉദ്യോഗസ്ഥന് മാറി. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ ചെലവു കുറഞ്ഞ രീതിയിൽ എങ്ങനെ അലക്കുപൊടി ഉണ്ടാക്കാം എന്ന് അദ്ദേഹം ഗവേഷണ നിരീക്ഷണങ്ങൾ നടത്തി. വീടിനോട് ചേര്‍ന്നുള്ള ഒരു ഷെഡ്ഡില്‍ ഡിറ്റര്‍ജന്റ് പൊടി ഉണ്ടാക്കുന്നത് ഒരു കുടില്‍ വ്യവസായമായി തുടങ്ങി. കിലോഗ്രാമിന് മൂന്നു രൂപയ്ക്കു വിറ്റിരുന്ന അലക്കുപൊടി വളരെ വേഗത്തില്‍ അദ്ദേഹത്തിന്റെ മേഖലയിൽ പ്രചാരത്തിലായി. ക്രമേണ കമ്പനിയായി വളർന്ന പ്രസ്ഥാനത്തിന് തന്റെ മകളുടെ പേരായ ‘നിർമ്മ’ എന്ന പേരും നൽകി. സര്‍ഫ്, ലക്സ് മുതലായ ലോകപ്രസിദ്ധ ബ്രാന്‍ഡുകള്‍ വിപണിയില്‍ കൊടികുത്തി വാണിരുന്ന കാലം.
ഡീലര്‍മാരേയും കച്ചവടക്കാരേയും ഏല്‍പ്പിക്കുന്ന സ്റ്റോക്ക് വിറ്റുകഴിഞ്ഞാലും പണം കിട്ടില്ല. ചെന്ന് ചോദിച്ച് നിര്‍ബന്ധിച്ചാല്‍ ഏല്‍പ്പിച്ച സ്റ്റോക്കോടെ തന്നെ തിരിച്ചയയ്ക്കും. മറ്റുവഴികള്‍ ഇല്ലാതായപ്പോള്‍ കര്സന് ഭായി ചില തീരുമാനങ്ങളെടുത്തു. ഡീലര്‍മാരുടേയും കച്ചവടക്കാരുടേയും പ്രതികരണങ്ങള്‍ നേരിട്ടുമനസ്സിലാക്കാനായി കടകള്‍ തോറും കയറിയിറങ്ങി. തിരികെ വന്ന് ഒരു ഗംഭീര പരസ്യപരിപാടി പത്രങ്ങളിലും റേഡിയോയിലും ടിവിയിലുമായി രാജ്യം മുഴുവന്‍ നടപ്പിലാക്കി. ‘വാഷിംഗ് പൗഡര്‍ നിര്‍മ’ എന്നു തുടങ്ങുന്ന പരസ്യഗാനശകലം അന്ന് കൊച്ചുകുട്ടികള്‍ പോലും പാടി നടക്കുമായിരുന്നു. ഇതിന് ഏറെ ആകര്‍ഷകമായ പ്രതികരണമാണ് ലഭിച്ചത്. കടകളിലെല്ലാം ആവശ്യക്കാര്‍ നിര്‍മ വാഷിങ് പൗഡര്‍ അന്വേഷിച്ചുചെന്നു തുടങ്ങി. പക്ഷെ,എങ്ങും ഒരുതരി പോലും സ്റ്റോക്കില്ല!.
കാരണം പരസ്യപരിപാടിയുടെ തുടക്കത്തില്‍ തന്നെ കര്സന് ഭായ് വിപണിയില്‍ നിന്ന് ഉള്ള സ്റ്റോക്കുകള്‍ മുഴുവന്‍ പിന്‍വലിച്ചിരുന്നു. ഇല്ലാത്ത ഒരു വസ്തുവിനെപ്പറ്റി എല്ലാവരും അറിഞ്ഞു വരുമ്പോള്‍ അതിന് പ്രിയം കൂടുമല്ലോ. പക്ഷെ ആവശ്യക്കാരെ കര്സന് ഭായി അധികം നിരാശപ്പെടുത്തിയില്ല. ഉല്പന്നം ഉടനെ തന്നെ എല്ലായിടത്തും എത്തിച്ചു. നിര്‍മ ചൂടപ്പം പോലെ വിറ്റഴിയാന്‍ തുടങ്ങി. ഡിറ്റര്‍ജന്റ് വിപണിയില്‍ താമസിയാതെ ഒന്നാം സ്ഥാനവും കൈക്കലാക്കി.സോപ്പ്വിപണിയിലെ 20% വിപണി പങ്കാളിത്തമുണ്ട്, ഡിറ്റർജന്റുകളിൽ 35 ശതമാനവും അവര്കൈയടക്കി.
2009 ൽ, ഫോർബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 92സ്ഥാനം.2010ല്‍ രാജ്യം അന്നത്ത രാഷ്ട്രപതി പ്രതിഭാ പാട്ടീൽ പത്മശ്രീ പുരസ്കാരം ഇദേഹത്തിനു നൽകി ആദരിച്ചു 2017 ൽ ഫോബ്സ് മാഗസിൻ പുറത്തുവിട്ട കർസൻഭായ്, ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ (640 മില്യൻ ഡോളർ) 38സ്ഥാനം നേടി.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.