സ്പേസ് ടെലിസ്കോപ്പുകൾക്ക് ഭൗമ ടെലിസ്കോപ്പുകളെക്കാൾ കൂടുതൽ കൃത്യമായ പ്രപഞ്ച ദൃശ്യങ്ങൾ നമുക്ക് കാട്ടിത്തരാൻ കഴിയും . ഭൗമാന്തരീക്ഷത്തിലൂടെ വിദൂര വസ്തുക്കളിൽ നിന്നുള്ള പ്രകാശം കടന്നു വരുമ്പോൾ ആ പ്രകാശം പല തരത്തിലുള്ള മങ്ങലുകൾക്കും വിധേയമാക്കപ്പെടുന്നുണ്ട് . അതുമാത്രമല്ല മേഘങ്ങളും പൊടിപടലങ്ങളുമെല്ലാം ഭൂമിയിൽ നിന്നുള്ള ആകാശ നിരീക്ഷണത്തെ പലപ്പോഴും തടസപ്പെടുത്തുകയും ചെയ്യും .അഡാപ്റ്റീവ് ഒപ്റ്റിക്സ്( Adaptive Optics) പോലുള്ള സാങ്കേതിക പരിഷ്കരണങ്ങൾ കൊണ്ടും ,വളരെ വിദൂരമായ പ്രദേശങ്ങളിൽ വാൻ ടെലിസ്കോപ്പുകൾ സ്ഥാപിച്ചും ഭൂമിയിൽ നിന്നുള്ള വിദൂര ദൃശ്യങ്ങളുടെ കൃത്യത വര്‍ധിപ്പിക്കാമെങ്കിലും . ശൂന്യാകാശത്തു സ്ഥാപിക്കകപ്പെടുന്ന ഒരു ടെലിസ്കോപ്പിനു കൃത്യതയിലും ആംഗുലര്‍ റെസല്യൂഷനിലും (Angular Resolution) കിടനിൽക്കാൻ ഭൂമിയിൽ സ്ഥാലപിക്കപ്പെടുന്ന സമാനമായ ഒരു ടെലിസ്കോപ്പിനാവില്ല .
.
ഈ വസ്തുതകൾ നിമിത്തമാണ് തൊണ്ണൂറുകളുടെ ആദ്യം ഭ്രമണ പഥത്തിലെത്തിക്കപ്പെട്ട ഹബിൾ സ്പേസ് ടെലിസ്കോപ്പ് വാന നിരീക്ഷണ ചരിത്രത്തിൽ ഒരു നാഴികക്കല്ലായത് . ബഹുമോപരിതലയത്തിൽ ഹബിൾ സ്പേസ് ടെലിസ്കോപ്പ് നേക്കാൾ വളരെ വലിയ ടെലിസ്കോപ്പുകൾ ഉണ്ടായിരുന്നിട്ടും വിദൂര പ്രപഞ്ച വസ്തുകകളുടെ ഏറ്റവും കൃത്യതയാർന്ന ചിത്രങ്ങളെടുക്കാൻ കഴിഞ്ഞത് ഹബ്ബിളിന് തന്നെ .കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഹബിൾ സ്പേസ് ടെലിസ്കോപ്പ് വിദൂര പ്രപഞ്ച വസ്തുകകളുടെ ചിത്രങ്ങൾ അനുസ്യൂതം നൽകിക്കൊണ്ടിരിക്കുന്നു . കാലപ്പഴക്കവും ,ചില ഉപകരണങ്ങളിൽ തകരാറും നിമിത്തം ഹബിൾ സ്പേസ് ടെലിസ്കോപ്പ് ഇപ്പോൾ ഏറ്റവും കൃത്യതയോടെയല്ല പ്രവർത്തിക്കുന്നത് .യു എസ് സ്പേസ് ഷട്ടിലുകൾ പിന്‍വലിക്കപ്പെട്ടതോടെ ഓർബിറ്റ് ഉയർത്തി ഹബ്ബിളിനെ ഇനി സംരക്ഷിക്കാനുമാവില്ല .ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച നാസ 2021 വരെ ഹബ്ബിളിനെ പ്രവർത്തിപ്പിക്കും .അതുകഴിഞ്ഞ സോളാർ ആക്ടിവിറ്റിയുടെ തീവ്രതയനുസരിച്ച് 2028 നും 2040 നും ഇടക്ക് ഹബിൾ ഭൗമാന്തരീക്ഷത്തിൽ തിരികെ പ്രവേശിച്ച് എരിഞ്ഞടങ്ങും .
.
ഈ സാഹചര്യത്തിലാണ് കൂടുതൽ കഴിവുകളുള്ള മറ്റൊരു സ്പേസ് ടെലിസ്കോപ്പിന്റെ നിര്‍മാണത്തിലേക്ക് നാസയും യൂറോപ്യൻ സ്പേസ് ഏജൻസി യും സംയുകതമായി നീങ്ങിയത് .പിന്നീട കാനേഡിയൻ സ്പേസ് ഏജൻസി യും അവരോടൊപ്പം കൂടി അങ്ങിനെയാണ് ഹബിൾ സ്പേസ് ടെലിസ്കോപ്പ് ഇന്റെ പിൻഗാമി ആയ ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ഇന്റെ നിർമാണം തുടങ്ങുന്നത് .നാസയിലെ ഒരു മുൻ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ജയിംസ് വെബ് (James Edwin Webb ( 1906 – 1992) ).
.
ഹബിൾ സ്പേസ് ടെലിസ്കോപ്പ് നേക്കാൾ വളരെ വലുതാണ് ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. ഹബ്ബിളിന്റെ പ്രാഥമിക പ്രതിഭലന കണ്ണാടിയുടെ വ്യാസം 2.4 മീറ്ററാണ് ഹബിൾ സ്പേസ് ടെലിസ്കോപ്പ് ഇന്റെ ഇന്റേതാകട്ടെ 6 .5 മീറ്ററും . അതിനാൽ തന്നെ ഹബിൾ സ്പേസ് ടെലിസ്കോപ്പ് ഇന്റെ നാലുമടങ്ങിലേറെ പ്രകാശം സ്വരൂപിക്കാൻ ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് നാകും . ഹബിൾ സ്പേസ് ടെലിസ്കോപ്പ് ഒരു താഴ് ന്ന ഭ്രമണപഥത്തിലാണ് ഭൂമിയെ വലം വച്ചിരുന്നത് .ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ആകട്ടെ വിദൂരമായ ലഗ്രാണിയൻ ബിന്ദുവിലാണ്(Lagrangian point ) പ്രതിഷ്ഠിക്കപ്പെടാൻ പോകുന്നത് . ഹബ്ബിളിനെക്കാൾ ഇൻഫ്രാ റെഡ് ആവൃതിയിൽ ഗഗന നിരീക്ഷണം നടത്താൻ ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിനാകും .ഇങ്ങെനെയൊക്കെയാണെങ്കിലും 11000 കിലോഗ്രാം ഭാരമുള്ള ഹബിൾ സ്പേസ് ടെലിസ്കോ പ്പിന്റെ പകുതി ഭാരമേ ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പി നുള്ളു .
.
തൊണ്ണൂറുകളിലാണ് ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പി ഇന്റെ നിർമാണ പദ്ധതികൾക്ക് തുടക്കം കുറിക്കയുന്നത് .ഭാരിച്ച ചെലവ് കാരണം ഒരിക്കൽ ഈ പദ്ധതി ഏതാണ്ട് ഉപേക്ഷിക്കുക പോലുമുണ്ടായി .എന്നാലും നിരന്തരമായ ചെലവ് വർധനകൾക്കിടക്കും ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പൂർത്തീകരണത്തിനടുത്തുകൊണ്ടിരിക്കുകയാണ് .ടെലിസ്കോപ്പിന്റെ സുപ്രധാനമായ ഭാഗങ്ങൾ എല്ലാം നിര്‍മിക്കപ്പെട്ടു കഴിഞ്ഞു . യന്ത്ര ഭാഗങ്ങളുടെ അവസാന ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത് .തൊണ്ണൂറുകളിൽ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന്റെ വിക്ഷേപണം 2007 ൽ നടക്കുമെന്നാണ് കരുതപ്പെട്ടിരുന്നത് . വളരെയധികം തവണ സാങ്കേതികവും ധനാപരവുമായ കാരണങ്ങൾ കൊണ്ട് തടസ്സപ്പെട്ട ജെയിംസ് വെബ് സ്പേസ് ടെലിസ്കോ പ്പിന്റെ വിക്ഷേപണം 2019 ൽ എരിയാൻ -5 വിക്ഷേപണവാഹനം ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയിൽ നിന്നും നടക്കുമെന്നാണ് കരുതപ്പെടുന്നത് .
.
പ്രവർത്തനക്ഷമമാകുമ്പോൾ നാം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ആകാശകാഴ്ചകളാകും ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് നമുക്ക് കാട്ടിത്തരാൻ പോകുന്നത് .ഹബിൾ സ്പേസ് ടെലിസ്കോ പ്പിനേക്കാൾ പത്തുമടങ് കൃത്യതയാർന്ന ചിത്രങ്ങൾ നമുക്ക് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിലൂടെ ലഭിക്കുമെന്ന് കരുതപ്പെടുന്നു.
—
ചിത്രങ്ങൾ : പൂർത്തീകരിച്ച ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ,ചിത്രകാരന്റെ ഭാവന , ജെയിംസ് വെബ് സ്പേസ് ടെലിസ്കോ പ്പിന്റെ വിക്ഷേപണവും ഓർബിറ്റൽ പൊസിഷനും നാസയുടെ ചിത്രം ,ഹബ്ബിളിന്റെയും ജെയിംസ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോ പ്പിന്റെ യും മുഖ്യ കണ്ണാടിയുടെ താരതമ്യം .: ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ് ,NASA
—
Ref
1.https://www.jwst.nasa.gov/
2.https://en.wikipedia.org/wiki/James_Webb_Space_Telescope