ആർട്ടിക് സമുദ്രത്തിലുള്ള റഷ്യയുടെ ഭാഗമായ ഒരു ദ്വീപു സമൂഹമാണ് നോവായ സിമ്ലിയ. ഈ ദ്വീപു സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപിനെയും നോവായ സിമ്ലിയ എന്ന് തന്നെയാണ് വിളിക്കുന്നത് .യൂറോപ്പിന്റെ ഏറ്റവും കിഴക്കു ഭാഗമായി ഈ ദ്വീപിനെ യാണ് കണക്കാക്കുന്നത് ..കേരളത്തിന്റെ മൂന്നുമടങ്ങു വലിപ്പമുള്ള ഈ ദ്വീപിലെ ജനസംഖ്യ മൂവായിരത്തിൽ താഴെ മാത്രമാണ് .അതിശൈത്യം കാരണം ഇവിടെ ജനവാസം ദുഷ്കരം ആയതാണ് ഈ കുറഞ്ഞ ജന സാന്ദ്രതക്ക് കാരണം . നോവായ സിംളിയ എന്ന റഷ്യൻ വാക്കുകളുടെ അർഥം പുതിയ തീരം/ഭൂമി എന്നാണ്
.
രണ്ടു വലിയ ദ്വീപുകളും ധാരാളം ചെറുദ്വീപുകളും അടങ്ങുന്നതാണ് നോവായ സിമ്ലിയ ദ്വീയ സമൂഹം. നനെറ്റ്സ് എന്ന് വിളിക്കപ്പെടുന്ന ആർട്ടിക് ഗോത്ര വിഭാഗങ്ങളാണ് ഇവിടുത്തെ തദ്ദേശ ആദിമ നിവാസികൾ .ഇപ്പോഴും ആയിരത്തിനടുത് ഈ വിഭാഗം നോവാ യ സിമ്ലിയ യിൽ വസിക്കുന്നുണ്ട് .മൽസ്യ ബന്ധനവും റൈൻ ഡിയർ വളർത്തലുമാണ് നാനെറ്റ് വിഭാഗത്തിന്റെ പരമ്പരാഗത തൊഴിൽ സീലുകളെ വേട്ടയാടുന്നതിലും ഇവർ ആഗ്ര ഗണ്യരാണ് ..
.
ധാതു വിഭവങ്ങളാൽ സമ്പന്നമാണ് നോവാ യ സിമ്ലിയ ചെമ്പിന്റെയും കറുത്തീയതിന്റെയും വാൻ നിക്ഷേപങ്ങൾ ഇവിടെയുണ്ട് .അടുത്തകാലത് പ്രകൃതിവാതക നിക്ഷേപവും ഇവിടെ കണ്ടെത്തിയിട്ടുണ്ട് .അതി കഠിനമായ കാലാവസ്ഥയാണ് ധാതു നിക്ഷേപത്തിന്റെ ഉപയോഗപ്പെടുത്തലിനു വിഖാതം .പലപ്പോഴും താപനില പൂജ്യത്തിനു താഴെ മുപ്പതും നാല്പതും ഡിഗ്രി വരെ എത്താറുണ്ട് .
.
സോവിയറ്റു യൂണിയന്റെ കാലത് ഒരു പ്രധാന അണുബോംബ് പരീക്ഷണ കേന്ദ്രമായിരുന്നു ഈ ട്വവെപ് സമൂഹം ഈ ദ്വീപുസമൂഹത്തിന്റെ പകുതിയിലധികം ആണവ ബോംബുകളുടെ പരീക്ഷണത്തിനുപയോഗിക്കപ്പെട്ട ഒരു സൈനിക മേഖലയാണ് .ഇവിടെ നടന്നിട്ടുള്ള ആണവ പരീക്ഷണങ്ങളിൽ മിക്കവയും അന്തരീക്ഷ ആണവ പരീക്ഷണങ്ങൾ ആയിരുന്നു ..ഇരുനൂറിലധികം ആണവപരീക്ഷണങ്ങൾ ഇവിടെ നടത്തപ്പെട്ടിട്ടുണ്ട് .നിര്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ അണുബോംബായ ത്ത്സാർ ബോംബെ ഇവിടെയാണ് പരീക്ഷിക്കപ്പെട്ടത് .തൊണ്ണൂറുകൾക്കു ശേഷം ഇവിടെ ആണ് പരീക്ഷണങ്ങൾ നടത്തിയിട്ടില്ല
—-
ചിത്രo: നോവായ സിമ്ലിയ,:കടപ്പാട് വിക്കിമീഡിയ കോമൺസ്
—
Ref: http://www.novayazemlya.net/