പുരാതന ഈജിപ്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ അസ്ഥിരതയുടെ കാലമാംണ് രണ്ടാം ഇടക്കാല കാലഘട്ടം .രണ്ടാം ഇടക്കാലാകാലഘട്ടത്തിന് ഏകദേശം അറുനൂറു കൊല്ലം മുൻപായിരുന്നു ഈജിപ്തിലെ ഒന്നാം ഇടക്കാല കാലഘട്ടം .ഏകദേശ ഒരു നൂറ്റാണ്ടു ഭരണം നടത്തിയ പെപി രണ്ടാമന്റെ ഭരണത്തെ തുടര്ന്നാണ് ഈജിപ്തിൽ വൻതോതിലുള്ള അവ്യവസ്ഥയും അരാജകത്വവും ഉടലെടുത്തത്.ഈജിപ്തിന്റെ സാമൂഹ്യവ്യവസ്ഥയെപ്പോലും ഒന്നാം ഇടക്കാല കാലഘട്ടത്തിലെ അവ്യവസ്ഥ തകർത്തെറിഞ്ഞു .
.
രണ്ടാം ഇടക്കാല കാലഘട്ടം ,ഒന്നാം ഇടക്കാല കാലഘട്ടം പോലെത്തന്നെ അരാജകത്വത്തിന്റെയും അവ്യവസ്ഥയുടെയും കാലമായിരുന്നു .പക്ഷെ രണ്ടാം ഇടക്കാലാകാലഘട്ടത്തിലെ അവ്യവസ്ഥ ഉടലെടുത്തത് ഹൈക്സോസ് എന്ന അന്യദേശക്കാരുടെ ആഗമനത്തോടെയാണ് .ഈജിപ്ത് അക്കാലത്തു ഭക്ഷ്യ ധാന്യങ്ങൾ ധാരാളമായി ഉൽപ്പാദിപ്പിച്ചിരുന്ന പ്രദേശമായിരുന്നു .മധ്യ പൗരസ്ത്യ പ്രദേശം മുഴുവൻ ക്ഷാമത്തിൽ അകപ്പെടുമ്പോഴും ഈജിപ്ത് സമൃദ്ധമായിരുന്നു .ഈ സാഹചര്യം മുതലെടുത്ത് സമീപപ്രദേശങ്ങളിലുള്ള ജനവിഭാഗങ്ങൾ ഈജിപ്തിലേക്ക് നുഴഞ്ഞു കയറുന്നത് സാധാരണയായിരുന്നു .അങ്ങിനെ നുഴഞ്ഞു കയറിയ ജനവിഭാഗമാണ് ഹൈക്സോസ് എന്നറിയപ്പെടുന്ന ജനത .നൈൽ ഡെൽറ്റയിൽ ആണ് അവർ തമ്പടിച്ചിരുന്നത് .അവസരം കിട്ടിയപ്പോൾ അവർ സംഘടിച്ച ഈജിപ്തിലെ ഫറോവയെ സ്ഥാനഭ്രഷ്ടനാക്കി തങ്ങളുടെ ഫറോവയെ അവരോധിച്ചു .അവരിസ് എന്ന പുതിയ തലസ്ഥാനവും സ്ഥാപിച്ചു ഒരു നൂറ്റാണ്ടിലേറെക്കാലം അവർ ലോവർ ഈജിപ്തിൽ ഭരണം നടത്തി .അവർക്ക് ഈജിപ്ത് മുഴുവൻ കീഴടക്കാൻ കഴിഞ്ഞില്ല അപ്പർ ഈജിപ്തിൽ തദ്ദേശീയരായ ഫറോവമാർ തന്നെ ഭരണം നടത്തി .കടന്നുകയറ്റക്കാരെ തുരത്താൻ തദ്ദേശീയരായ രാജാക്കന്മാർ തുടർച്ചയായ യുദ്ധങ്ങൾ നടത്തി .ഈ യുദ്ധങ്ങൾ ഈജിപ്തിനെയൊട്ടാകെ അശാന്തമാക്കി സാമൂഹ്യവ്യവസ്ഥതന്നെ നശിപ്പിക്കപ്പെട്ടു .അപ്പർ ഈജിപ്തിലെ ഫറോവമായിരുന്ന സ്കനാരെ ടാവോയും കാമോസും നടത്തിയ തുടർച്ചയായ യുദ്ധങ്ങളും ചെറുത്തുനിൽപ്പുകളും കൊണ്ട് ഈജിപ്ത് ബി സി ഇ 1550ആയപ്പോൾ ഹൈക്സോസ് നുകം വലിച്ചെറിഞ്ഞു .ഹൈക്സോസ് കയ്യേറ്റക്കാർ അവാരിസ് ഉപേക്ഷിച്ച ഈജിപ്ത് വിട്ടു പലായനം ചെയ്തു .
.
ഹൈക്സോസ് കൈയേറ്റത്തെ തുരത്തിയശേഷം അഹ്മോസ് ഒന്നാമൻ ഈജിപ്തിലെ പുതിയ രാജവംശം സ്ഥാപിച്ചു ഭരണം തുടങ്ങി .വളരെ ചെറിയ കാലം കൊണ്ട് ഈജിപ്ത് നഷ്ടപ്രതാപം തിരിച്ചുപിടിച്ചു
—
ചിത്രo : രണ്ടാം ഇടക്കാലാകാലഘട്ടത്തിലെ ഈജിപ്ത് , കടപ്പാട് വിക്കിമീഡിയ കോമൺസ്
Ref:
1.https://en.wikipedia.org/…/Second_Intermediate_Period_of_Eg…