നളന്ദ സർവ കലാശാലയുടെയും ,തക്ഷശില സർവ കലാശാലയുടെയും പേര് വളരെ പ്രസിദ്ധമാണ് .പക്ഷെ നളന്ദയും തക്ഷശിലയും കൂടാതെ മറ്റു പല ബ്രിഹത് സർവ കലാശാലകളും പ്രാചീന മധ്യകാല ഭാരതത്തിൽ നിലനിന്നിരുന്നു .വിക്രമശില സർവകലാശാല ,സോമപുര സർവകലാശാല ,ടെൽഹാര സർവകലാശാല തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ് .
.
എട്ടാം ശതകത്തിൽ പാല രാജവംശമാണ് വിക്രമശില സർവകലാശാല സ്ഥാപിക്കുന്നത് .ഇപ്പോൾ ഇതിന്റെ സ്ഥാനം ബിഹാറിലെ ഭഗൽപൂർ ജില്ലയാണ് .പാല രാജവംശത്തിലെ ധർമപാല രാജാവാണ് ഈ സർവകലാശാല സ്ഥാപിതമാക്കിയത് ..ഒരു പക്ഷെ ബുദ്ധ ധർമം പ്രധാന വിഷയമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സർവലലാശാലകളിൽ ഒന്നാണ് വിക്രമശില സർവകലാശാല. ഇരുനൂറിലധികം പണ്ഡിതന്മാരും ആയിരത്തിലധികം വിദ്യാർത്ഥികളും നാല് നൂറ്റാണ്ടുകാലം ഇവിടെ അധ്യാപകരും പഠിതാക്കളും ആയി ഉണ്ടായിരുന്നു .എന്നേക്കും ആയിരം കൊല്ലം മുൻപാണ് ഈ വിദ്യാപീഠം അതിന്റെ ഏറ്റവും പ്രൗഢമായ കാലത്ത് എത്തിയത് എന്ന് കരുതപ്പെടുന്നു .
.
വിക്രമശിലയിലെ പുരാവസ്തു പേര്യ വേക്ഷണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു . ഇത് വരെ കണ്ടെത്തപ്പെട്ട ഏറ്റവും വലിയ കെട്ടിടം ചുടുകട്ട കൊണ്ട് നിർമിച്ച ഒരു വലിയ ചതുരരൂപത്തിലുള്ള ഒരു നിര്മിതിയാണ് . അതിവിപുലമായ ഒരു ലൈബ്രറിയും ഇതിനോടനുബന്ധിച്ച് ഉണ്ടായിരുന്നു . ഈ ലൈബ്രറിയുടെ ചുമരുകൾ തണുത്ത വെള്ളം കടത്തിവിട്ട് ശീതികരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് .ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന അനുമാനത്തിന് പ്രസക്തിയുണ്ട്
.
ആധുനിക സർവ്വകലാശാലകളെപ്പോലെ വ്യക്തമായ ഒരു അധ്യാപക ശ്രേണി വിക്രമശില സർവകലാശാലക്ക് ഉണ്ടായിരുന്നു എന്നാണ് പിൽക്കാല പഠനങ്ങൾ വെളിവാക്കുന്നത് .താഴെ പറയുന്ന രീതിയിലായിരുന്നു വിക്രമശില സർവകലാശാല യിലെ ” കേഡർ ” സ്ട്രക്ചർ
”അധ്യക്ഷ ”- വൈസ് ചാൻസലർ പദവി
.
”ദ്വാരപാല ”- വകുപ്പ് മേധാവി പദവി
.
”മഹാ പണ്ഡിത ”- പ്രൊഫെസ്സർ പദവി
”പണ്ഡിത ”– മറ്റു പ്രൊഫെസ്സർ വിഭാഗങ്ങൾ
.
ആചാര്യ – മറ്റധ്യാപകർ
.
ഭിക്ഷു – വിദ്യാർത്ഥി
പ്രൗഢിയുടെ കാലത്ത് വിക്രമശിലയിൽ ആയിരത്തിലധികം ഭിക്ഷുക്കളും ഇരുനൂറിലധികം അദ്യാപരരും ഉണ്ടായിരുന്നതായാണ് അനുമാനം
.
ടിബറ്റിൽ നിന്നുള്ള ധാരാളം അധ്യാപകരും വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു . ടിബറ്റൻ പണ്ഡിതനായ റിൻചെൻ സാങ്പോ സംസ്കൃതത്തിലെഴുതിയ ബൗദ്ധ ഗ്രന്ഥങ്ങൾ ടിബറ്റൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് വിക്രമശിലയിൽ വച്ചായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു .
.
പതിമൂന്നാം ശതകത്തിന്റെ ആദ്യം കുത്തബുദിന് അയ്ബെകിനെ സേനാനായകനായിരുന്ന ഭക്തിയാർ ഖിൽജി ഈ പ്രദേശം ആക്രമിക്കുകയും നളന്ദയും ,വിക്രമശിലയും ഉൾപ്പെടെയുള്ള വിദ്യാപീഠങ്ങളെ തകർക്കുകയും ചെയ്ത് .ഖിൽജി ഈ സർവകലാശാലകളിലെ ഗ്രന്ഥങ്ങളെ തീയിടുകയും അധ്യാപകരെയും വിദ്യാർത്ഥികളെയും വധിക്കുകയും ചെയ്തു .നാല് നൂറ്റാണ്ടു നിലനിന്ന ഒരു മഹത് സർവകലാശാല അങ്ങിനെ നിഷ്കരുണം നശിപ്പിക്കപ്പെട്ടു
.
വളരെക്കാലമായി അവഗണിക്കപ്പെട്ടു കിടന്ന വിക്രമശില സർവകലാശാലയുടെ ശേഷിപ്പുകൾ ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതിര്ത്വതിൽ സംരക്ഷിക്കുന്നുണ്ട് .
—
ചിത്രo :വിക്രമശില സർവകലാശാലയുടെ ശേഷിപ്പുകൾ , Courtsey: wikimedia commons
—
Ref:
1. https://en.wikipedia.org/wiki/Vikramashila
2. http://www.mysteryofindia.com/…/universities-ancient-india.…
3. http://www.ancientpages.com/…/vikramashila-indias-main-int…/
—