ബി സി പന്ത്രണ്ടാം ശതകത്തിന്റെ അവസാന വർഷങ്ങളിൽ ,അന്ന് മധ്യ പൗരസ്ത്യദേശത്തും മെഡിറ്ററേനിയൻ തീരങ്ങളിലും നിലവിലുണ്ടായിരുന്ന .പ്രമുഖ നാഗരികതകളെല്ലാം തകർന്നടിഞ് അപ്രത്യക്ഷമാവുകയോ .ഗുരുതരമായ പ്രതിസന്ധി നേരിടുകയോ ചെയ്തിരുന്നു .ഈ ചരിത്ര സംഭവങ്ങളെയാണ് പൊതുവെ വെങ്കല യുഗ തകർന്നടിയാൽ എന്ന പദസഞ്ചയം കൊണ്ടുദ്ദേശിക്കുന്നത് .ആ കാലഘട്ടത്തിൽ ഈജിപ്തും ,മൈസെനിയന് ഗ്രീസും (Mycenean Greece),ബാബിലോണും ,ഹിടൈറ്റു(Hittite Empire) സാമ്രാജ്യവുമായിരുന്നു ആ പ്രദേശത്തെ വൻശക്തികൾ . മഹാനായ രാജാവ് (Great King)എന്ന പദവി ഈ മൂന്ന് ദേശങ്ങളിലെയും രാജാക്കന്മാർക്ക് മാത്രം ചാർത്തപ്പെട്ടിരുന്ന ഒരു വിശേഷണമായിരുന്നു എന്ന് അക്കാലത്തെ മിസൈന്യൻ ,ഈജിപ്ഷ്യൻ രേഖകളിൽ നിന്ന് വ്യക്തമാണ് .മറ്റനവധി ചെറു രാജ്യങ്ങളും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ രാജ്യങ്ങളെല്ലാം വളരെ ചെറിയ ഒരു കാലയളവിനുള്ളിൽ അപ്രത്യക്ഷമായി. ഈജിപ്തിന് മാത്രമാണ് പിടിച്ചു നില്കാനായത് .
വെങ്കലയുഗ തകർന്നടിയൽ ഒരു ചരിത്ര യാഥാർഥ്യമാണെങ്കിലും അതിന്റെ കാരണങ്ങളെപ്പറ്റി ചരിത്ര കാരന്മാരുടെ ഇടയിൽ ഏകാഭിപ്രായം ഇല്ല .പല കാരണങ്ങളും വെങ്കല യുഗ തകർന്നാടിയാലിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .
അവയിൽ മുഖ്യമായവ താഴെ സൂചിപ്പിക്കുന്നവയാണ്.
.
1. യുദ്ധങ്ങൾ
2.കടൽ മനുഷ്യരുടെ (SEA PEOPLE) ആക്രമണം
3.കാലാവസ്ഥ വ്യതിയാനം
4.സാമൂഹിക അസമത്വങ്ങൾ
5.സാങ്കേതിക കാരണങ്ങൾ
.
യുദ്ധങ്ങൾ :
.
യുദ്ധങ്ങൾ അക്കാലത്തെ ഗതിനിര്ണയിക്കുന്ന സംഭവങ്ങളായിരുന്നു . രാജ്യങ്ങൾ ഒറ്റക്കും കൂട്ടമായും മറ്റു രാജ്യങ്ങളെ ആക്രമിച്ചിരുന്നു .ട്രോജന് യുദ്ധവും (Trojan war),കാദേശിലെ യുദ്ധവും (Battle of Kadesh)വെങ്കല യുഗ തകർന്നാടിയാലിനു തൊട്ടു മുൻപാണ് നടന്നത് . അടിക്കടിയുള്ള നീണ്ടു നിൽക്കുന്ന യുദ്ധങ്ങൾ രാജ്യങ്ങളെ സാമൂഹികമായും സാമ്പത്തികമായും ഉലച്ചിരിക്കാം .മഹാകാവ്യങ്ങളായ ഇലിയഡും ഓഡിസ്സെയും വെങ്കല യുഗ തകർന്നടിയാലിനു തൊട്ടു മുൻപുള്ള സാമൂഹ്യ ,രാഷ്ട്രീയ ,സൈനിക അരക്ഷിതാവസ്ഥയെ പറ്റി വ്യക്തമായ സൂചന നൽകുന്നുണ്ട് .രാജാക്കൻ മാരും സേനാനായകരൂo ദൂര ദേശങ്ങളിലേക്കു പടക്ക് പോകുമ്പോൾ അവരുടെ സ്വന്തം രാജ്യം അവ്യവസ്ഥയിലേക്കും അർരാജകത്വത്തിലേക്കും എങ്ങിനെയാണ് കൂപ്പുകുത്തുന്നത് എന്നതിന്റെ പ്രത്യക്ഷ വിവരണമാണ് മഹാകാവ്യമായ ഒഡിസ്സി നൽകുന്നത്..അന്നത്തെ മഹാശക്തികളായ ഈജിപ്തും ഹിറ്റിറ്റ് സാരാജ്യവും നിരന്തരം യുദ്ധത്തിലേർപ്പെട്ടിരുന്നതായി സൂചനയുണ്ട് …അതിലെ ഒരു യുദ്ധമായ കാദേശിലെ യുദ്ധത്തെ പറ്റി ദീർഘമായ ഈജിപ്റ്റിൻ വിവരണങ്ങളുണ്ട് .നിരന്തരമായ യുദ്ധവും പടയോട്ടങ്ങളും അക്കാലത്തെ രാജ്യങ്ങളെ അസ്ഥിരമാക്കിയിരുന്നു എന്നത് വ്യക്തമായി അനുമാനിക്കപ്പെടാവുന്ന വസ്തുതയാണ്
.——–
കടൽ മനുഷ്യർ
. :
——————-
അക്കാലത്തെ ചരിത്ര രേഖകളിൽ പെട്ടന്ന് കടന്നുവന്ന ഒരു പദമാണ് കടൽ മനുഷ്യർ(sea people) .ഇവരുടെ സഞ്ചാരം മുഖ്യമായും കടൽ മാർഗം ആയതിനാലാവാം ഇവരെ കടൽ മനുഷ്യർ എന്ന് നാമകരണം ചെയ്തിരിക്കുന്നത് .ഇക്കാലത്തുള്ള ഗ്രീക്ക് ,ഹിറ്റിറ്റ്,ഈജിപ്ഷ്യൻ ലിഖിതങ്ങളിലെല്ലാം ഇവരെപ്പറ്റിയുള്ള പരരാമര്ശമുണ്ട് .. ആരായിരുന്നു ഈ കടൽ മനുഷ്യർ എന്നതിനെ പറ്റി ഇപ്പോഴും പൊതുവായ അഭിപ്രായം ഉരുത്തിരിഞ്ഞിട്ടില്ല ..പരസ്പരം മല്ലടിച്ചിരുന്ന രാജ്യങ്ങളിലെ രണ്ടാം കിട ഭടന്മാരോ ,നാഗരികതക്ക് പുറത്തു ജീവിച്ചിരുന്ന പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരോ ,കടൽ കൊള്ളക്കാരോ , ഇവരുടെയൊക്കെ കൂട്ടായ്മകളോ ആവാം ഇവർ എന്നാണ് അംഗീകരിക്കപ്പെട്ട അനുമാനം .ഇവരുടെ ആക്രമണം പൊടുന്നനെയുള്ളതും അതിശക്തവും ആയിരുന്നു എന്ന് .അക്കാലത്തെ ഗ്രീക്ക് നഗര രാഷ്ട്രമായ പയ്ലോസിൽ(pylos) നിന്നുള്ള പുരാരേഖകൾ വ്യക്തമാക്കുന്നു ..ഇവരുടെ ആക്രമണം അക്കാലത്തു നിലവിലിരുന്ന സാമൂഹ്യക്രമത്തെ കീഴ്മേൽ മരിച്ചിരിക്കാം .ഈജിപ്തിന് മാത്രമാണ് ഇവരെ തടയാനായത് . അവർക്കു തന്നെ ഇവരുടെ മുന്നിൽ നല്ലവണ്ണം ബുദ്ധിമുട്ടേണ്ടി വന്നു
…….
കാലാവസ്ഥാ വ്യതിയാനം
—————
.
ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ താപനില വ്യതിയാനം നിമിത്തം ഭൂമിയിൽ ചാക്രിക സ്വഭാവമുള്ള കാലാവസ്ഥ വ്യതിയാനം ഉണ്ടാകാറുണ്ട് .കഴിഞ്ഞ പന്ത്രണ്ടായിരം വർഷങ്ങളിൽ ഇതര പത്തോളം കാലാവസ്ഥാവ്യതിയാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത് . .ഗ്രീൻലണ്ടിലെയോ അന്റാർക്ടികയിലെയോ മഞ്ഞുപാളികളുടെ പഠനം വഴിയാണ് മുൻകാലങ്ങളിലെ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളെ പറ്റി അറിവ് നേടുന്നത്. വെങ്കല യുഗ തകർന്നടിയാലിനു ശേഷ ഇത്തരം ഒരു കാലാവസ്ഥാ വ്യതിയാനം നടന്നതായി തെളിവുകളുണ്ട് .2.8 കിലോ ഇയർ എവെന്റ്റ് (2.8 kiloyear event)എന്നാണ് ഇതറിയപെടുന്നത് . .മെഡിറ്ററേനിയൻ തീരത്തെ വരൾച്ചയയുo ഇത്തരം കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരു അനന്തിര ഫലം ആണ് ..ഇത് ഭക്ഷ്യോത്പാദനത്തെയും ജലലഭ്യതയെയും ബാധിച്ചിരിക്കാം .യുദ്ധങ്ങളിൽനിന്നും സാമൂഹ്യ അരക്ഷിതാവസ്ഥയിൽനിന്നും കരകേറാനുള്ള . ജനസമൂഹങ്ങളുടെ കഴിവിനെ ഈ കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിച്ചിരിക്കാം
——-
സാമൂഹിക അസമത്വങ്ങൾ
.
————————–
.
വെങ്കല യുഗം കടുത്ത സാമൂഹ്യ അസമത്വങ്ങളുടെ കാലമായിരുന്നു ..ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു .സൈന്യങ്ങളിൽ പോലും ഈ അസമത്വം പ്രകടമായിരുന്നു. സൈന്യങ്ങളിൽ തേരുകളിൽ നിന്ന് യുദ്ധം ചെയ്യുന്നവരും (chariot fighters) കുതിരപ്പടയാളികളും വരേണ്യ വർഗമായിരുന്നു .അവർക്ക് മെച്ചപ്പെട്ട ആയുധങ്ങളും പടച്ചട്ടകളും ഉണ്ടായിരുന്നു .കാലാൾപ്പടയെ രണ്ടാം കിട സൈന്യമായാണ് പരിഗണിച്ചിരുന്നത് .യുദ്ധമില്ലാത്ത സമയത് ഇവർക്കു തൊഴിലും ഇല്ലായിരുന്നു .സൈനിക പരിചയമുള്ള അനേകം പേര് തൊഴിലില്ലാതെ നാട്ടിൽ അലഞ്ഞു തിരിയുമ്പോൾ ഉടലെടുക്കുന്ന സാമൂഹ്യ അസ്ഥിരത ഓർത്തെടുക്കാവുന്നതാണ് .കർഷകരും സമൂഹത്തിലെ രണ്ടാം കിട പൗരന്മാരായിരുന്നു .ഒന്നാം നിര പോരാളികളും ,ഭരണ വൃന്ദവും അടങ്ങുന്ന ചുരുക്കം ചിലർ മാത്രമാണ് സമ്പന്നതയിൽ ജീവിച്ചിരുന്നത് .മഹ്ഹാഭൂരിപക്ഷം വരുന്ന ജനത ഇല്ലായ്മയിൽ ജീവിക്കുകയും ,അവർക്കു സാമൂഹ്യമായ ഉന്നമനത്തിനുള്ള പ്രതീക്ഷ ഇല്ലാതാവുകയും ചെയ്താ സാഹചര്യത്തിൽ ഒരു തകർന്നാടിയാൽ അനിവാര്യമായി വന്നതാവാം .
.
സാങ്കേതിക കാരണങ്ങൾ
.
———————-
.
ഒരു ചെറിയതോതിലുള്ള ആഗോളവത്കരണത്തിന്റെ കാലമായിരുന്നു വെങ്കല യുഗത്തിന്റെ അവസാന കാലഘട്ടം. .യുദ്ധോപകരണങ്ങളുടെ നിർമാണം ,വസ്ത്ര നിർമാണം,കരകൗശലവസ്തുക്കളുടെ നിർമാണം,കപ്പൽനിർമാണം ,ഇരുമ്പിന്റെ ഉത്പാദനം ,സുഗന്ധവസ്തുക്കളുടെ ശേഖരണം തുടങ്ങിയവ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ നടന്നതിന് തെളിവുകളുണ്ട് .ഈജിപ്ഷ്യൻ ജനത വെങ്കലവിദ്യയിൽ പ്രാവീണ്യം നേടിയപ്പോൾ ,ഹിറ്റിറ്റ് ജനത ഇരുമ്പിന്റെ നിർമാണത്തിലും ഉപയോഗത്തിലും പ്രവീണരായി.സമൂഹങ്ങൾ ചില സാങ്കേതിക വിദ്യകളിൽ വൈദഗ്ധ്യം നേടി .പുതിയ സാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റത്തിൽ കാർഷിക വൃത്തി ഏറ്റവും താഴെക്കിടയിലുള്ള തൊഴിലായി .കർഷകരുടെ സ്ഥാനം അടിമകളുടേതിന് സമാനമായി . അക്കാലത്തു ഈജിപ്ത് മാത്രമാണ് അധികമായി ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിച്ചിരുന്നത് . മറ്റു രാജ്യങ്ങളെല്ലാം തന്നെ പലപ്പോഴും ഈജിപ്തിനെ ഭക്ഷ്യ ധാന്യങ്ങൾക്കുവേണ്ടി ആശ്രയിച്ചിരുന്നു .പഴയ നിയമത്തിൽ ഭക്ഷ്യ ധാന്യങ്ങൾക്കുവേണ്ടി മനുഷ്യർ ഈജിപ്തിലേക്ക് പലായനം ചെയ്തതിന്റെ കഥകളുണ്ട് ഈജിപ്ത് മാത്രമാണ് വെങ്കല യുഗ തകർന്നടിയലിനെ അതിജീവിച്ചത് എന്നത്അ ഈ വാദത്തിനു ബലം നൽകുന്നു .ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതക്കുറവും വെങ്കല യുഗത്തിന്റെ അവസാനമുണ്ടായ ജനസംഖ്യാവർധനവും ഒത്തു ചേർന്നപ്പോൾ രാജ്യങ്ങൾ അസ്ഥിരപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് .സമ്പന്നമായ രാജ്യങ്ങൾ അസ്ഥിരപ്പെട്ടപ്പോൾ അവർ വാങ്ങിയിരുന്ന ഉത്പന്നങ്ങൾ നിർമിക്കുകയും വിപണനം ചെയ്യുകയും ചെയ്തിരുന്ന ചെറു രാജ്യങ്ങളും സമൂഹങ്ങളും സാമ്പത്തികമായി തകർന്നിരിക്കാം . ചുരുക്കത്തിൽ ഒരു പുരാതനമായ ആഗോള മാന്ദ്യമാണ് വെങ്കല യുഗ തകർന്നാടിയാലിനു കാരണമായത് എന്ന് കരുതാനും സാധ്യതകൾ ഏറെയുണ്ട് . .
.
മേല്പറഞ്ഞ കാരണങ്ങൾ ഒന്നായോ കൂട്ടമായോ ആവാം വെങ്കലയുഗ തകർന്അടിയലിനു കാരണമായത് .ക്രീറ്റിനു സമീപം സ്ഥിതി ചെയ്യുന്ന തേര (Thera)അഗ്നിപര്വതത്തിന്റെ പൊട്ടിത്തെറികളും ഒരു സംഭവ്യമായ കാരണങ്ങളുടെ കൂട്ടത്തിൽ പെടുത്താം
.
.
വെങ്കല യുഗ തകർന്നടിയലിനെ മനുഷ്യ രാശി വേണ്ടത്ര ഗൗരവത്തോടെ വിശകലനം ചെയ്തിട്ടുണ്ടോ എന്നത് സംശയമാണ് . ചരിത്ര പുസ്തകങ്ങളിൽ അർഹിക്കുന്ന പ്രാധാന്യം ഈ വിഷയത്തിന് കിട്ടിയിട്ടില്ല .വെങ്കലയുഗ തകർന്നടിയാൽ പല പാഠങ്ങളും മനുഷ്യരാശിക്ക് നൽകുന്നുണ്ട് . അവയുടെ ശരിയായ അപഗ്രഥനം ഭാവിയിൽ ഉണ്ടായേക്കാവുന്ന തകർന്നടിയലുകളിൽ നിന്ന് മാനവരാശിയെ രക്ഷിക്കാൻ പോലും പ്രാപ്തമാണ് എന്നാണ് ലേഖകന്റെ വിശ്വാസം .
.
—–
Ref: http://etc.ancient.eu/…/what-caused-the-bronze-age-collapse/
.
ചിത്രo : വെങ്കല യുഗ തകർന്നടിയലിൽ ഉൾപ്പെട്ട ഭൂഭാഗങ്ങൾ,
ചിത്രo കടപ്പാട് :വിക്കിമീഡിയ കോമൺസ്