ഇന്ത്യയുടെ 69ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പുതിയ ബൈക്ക് അഭ്യാസ പ്രകടനവുമായി ചരിത്രം കുറിച്ചു ബിഎസ്എഫ് വനിതകള്‍ ഇത്തവണത്തെ പരേഡ് തികച്ചും വൈവിധ്യമാക്കാനാണ് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ബൈക്കര്‍ വിഭാഗം വനിതകള്‍ പരേഡ് ഗ്രൗണ്ടിലിറങ്ങുന്നത്. ശക്തരായ പുരുഷ അഭ്യാസികള്‍ക്കൊപ്പം 113 വനിതകള്‍ക്കാണ് ബിഎസ്ഫിന്റെ ഡെയര്‍ഡെവിള്‍ ടീമില്‍ ഇതിനായി പരിശീലനം നല്‍കിയിരിക്കുന്നത്. സീമാ ഭവാനി (അതിര്‍ത്തിയിലെ ധീരവനിതകള്‍) എന്നാണ് സ്ക്വാഡിന്റെ പേര് വിവിധ വനിതാ സംഘം ‘സീമാഭവാനി’ ടീമില്‍ 350സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളിലായി റിപ്പബ്ലിക് ദിനത്തില്‍ കാണികള്‍ക്കായി സാഹസിക ദൃശ്യവിരുന്നൊരുക്കും. വിവിധ റാങ്കുകളിലുള്ള 113 പേരില്‍ 48 പേര് ബുള്ളറ്റ് ഓടിക്കുകയും ബാക്കിയുള്ളവര്‍ വിവിധ ഫോര്‍മേഷനുകളുടെ ഭാഗമാകുകയും അക്രോബാറ്റിക് അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറിയത് .
കര്‍ശന ദിനചര്യകളിലൂടെയാണ് വനിതകളുടെ പരിശീലനം. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ബൈക്ക് പരിശീലനം അവസാനിക്കുന്നത് ഉച്ചയ്ക്ക് ഒരു മണിക്കാകും. പിന്നീട് 3.30ന് വീണ്ടും തുടങ്ങുന്ന പരിശീലനം വൈകിട്ട് 5.30 വരെ നീളും. എല്ലാ ദിവസവും പ്രത്യേക പരിശീലകന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് പരിശീലനം നടന്നത്.
25നും 30 നും ഇടയില്‍ പ്രായമുള്ള ഈ വനിതാ സംഘത്തെ നയിക്കുന്നത് 28 വയസുള്ള ജമ്മു കശ്മീരിലെ ലഡാക്ക് പ്രവിശ്യയില്‍ നിന്നുള്ള സബ് ഇന്‍സ്പെക്ടര്‍ സ്റ്റാന്സിന് നര്യംഗ് ആണ്. രാജ്യത്തെ ഏതെങ്കിലുമൊരു സേനയില്‍ നിന്നും ഇത്തരത്തില്‍ ബൈക്കഭ്യാസം കാഴ്ചവെക്കുന്ന ആദ്യ വനിതാ നേതൃത താരമായി ഇനി അവര്‍ അറിയപ്പെടും. 2016 ല്‍ ഡെയര്‍ഡെവിള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ നര്യംഗിന് ബൈക്ക് ഓടിക്കാന്‍ പോലും അറിയുമായിരുന്നില്ല. എന്നാലിന്ന് റോയല്‍ എന്‍ഫീല്‍ഡില്‍ ഏതു തരം അഭ്യാസവും ഈ യുവതിക്ക് നിഷ്പ്രയാസം വഴങ്ങും. ഒരൊറ്റ ബൈക്കില്‍ പത്തോളം വനിതകളുമായി ഒട്ടും ഭയമില്ലാതെ അഭ്യാസം കാഴ്ചവെക്കാനും നര്യംഗിനു കഴിയും. സീമാഭാവാനിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആര്‍ക്കുംതന്നെ ബൈക്ക് ഓടിക്കാന്‍ അറിയില്ലായിരുന്നെങ്കിലും മികച്ച പരിശീലനം അവരെ മികച്ച അഭ്യാസികളാക്കി മാറ്റിയിരിക്കുകയാണ്.
ബിഎസ്എഫ് ഡയറക്റ്റര്‍ ജനറല്‍ കെകെ ശര്‍മ്മ ആയിരുന്നു വനിതാ ബൈക്കര്‍മാരെ ഗ്രൗണ്ടിലിറക്കാനുള്ള പുതിയ ആശയത്തിന്റെ ബുദ്ധികേന്ദ്രം. ഡെയര്‍ഡെവിള്‍ പുരുഷ ടീമിനെ മാറ്റി ഡെയര്‍ഡെവിള്‍ വനിതാ സംഘത്തെ ഇത്തവണ പരേഡ് ഗ്രൗണ്ടിലിറക്കാനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ വനിതകള്‍ക്കുള്ള റിപ്പബ്ലിക് ദിന സമ്മാനമായി മാറി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഡെല്‍ഹിയില്‍ ക്യാംപ് ചെയ്ത് പരിശീലിക്കുന്ന ടീമിന്റെ ഇന്‍ ചാര്‍ജ് ഡെപ്യൂട്ടി ഇന്‍പെക്ടര്‍ ജനറലായ പുഷ്പേന്ദ്ര റാത്തോറിനാണ്. സബ് ഇന്‍സ്പെക്ടര്‍ കെഎം കല്യാണ ടീം കോച്ചും ഡെപ്യൂട്ടി കമാന്‍ഡന്റ് രമേഷ് ചന്ദ്ര മുഖ്യ കോച്ചായും പ്രവര്‍ത്തിക്കുന്നു.
ഡെയര്‍ഡെവിള്‍ ടീമിലെ 15 വനിതകള്‍ വിവാഹിതരാണ്. ചിലര്‍ക്ക് ഒന്നും രണ്ടും കുട്ടികളുമായെങ്കിലും ടീമിന്റെ ഭാഗമാകാനും അഭ്യാസം കാഴ്ചവെക്കാനുമുള്ള അവരുടെ ധൈര്യം പ്രശംസാര്‍ഹമാണെന്ന് അധികൃതര്‍ തന്നെ വിലയിരുത്തുന്നുണ്ട്.
113 പേര് അടങ്ങിയ ഡെയര്‍ഡെവിള്‍ വനിതാ സംഘത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ സവിശേഷത. സംഘത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പഞ്ചാബില്‍ നിന്നാണ്, 20 പേര്. പശ്ചിമ ബംഗാള്‍(15), മധ്യപ്രദേശ് (10), മഹാരാഷ്ട്ര (9), യുപി (8), അസം, ബിഹാര്‍ (7 പേര് വീതം), ഒഡിഷ(6), രാജസ്ഥാന്, മണിപ്പൂര്‍, ഗുജറാത്ത് (5 പേര് വീതം), ജമ്മുകശ്മീര്‍, ഛത്തീസ്ഗഢ്(3 പേര് വീതം), കര്‍ണാടക, ഉത്തരാഖണ്ഡ്, ഡെല്‍ഹി, കേരളം (2 പേര് വീതം), മേഘാലയ, ഹിമാചല്‍ പ്രദേശ് (1 വീതം) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്കുകള്‍.
ഡെയര്‍ഡെവിള്‍ ടീമിലെ 15 വനിതകള്‍ വിവാഹിതരാണ്. ചിലര്‍ക്ക് ഒന്നും രണ്ടും കുട്ടികളുമായെങ്കിലും ടീമിന്റെ ഭാഗമാകാനും അഭ്യാസം കാഴ്ചവെക്കാനുമുള്ള അവരുടെ ധൈര്യം പ്രശംസാര്‍ഹമാണെന്ന് അധികൃതര്‍ തന്നെ വിലയിരുത്തുന്നുണ്ട്.
കര്‍ശന ദിനചര്യകളിലൂടെയാണ് വനിതകളുടെ പരിശീലനം. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ബൈക്ക് പരിശീലനം അവസാനിക്കുന്നത് ഉച്ചയ്ക്ക് ഒരു മണിക്കാകും. പിന്നീട് 3.30ന് വീണ്ടും തുടങ്ങുന്ന പരിശീലനം വൈകിട്ട് 5.30 വരെ നീളും. എല്ലാ ദിവസവും പ്രത്യേക പരിശീലകന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് പരിശീലനം നടക്കുന്നത്. അഭ്യാസ പരിശീലനത്തിനിടെ ഒട്ടുമിക്കരുടേയും കൈമുട്ടുകളും താടിയെല്ലുകളും പൊട്ടിയിട്ടുണ്ട്. എന്നിരുന്നാലും ധൈര്യം കൈവിടാനോ പിന്മാറാനോ ആരും തയാറായിട്ടില്ല.
തങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം പൂര്‍ണ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുന്ന അവര്‍ ബൈക്കില്‍ കയറിയാല്‍ എത്ര വലിയ ബുദ്ധിമുട്ടുകളും മറക്കുകയാണ് പതിവെന്നും അഭ്യാസികളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതിനൊപ്പം ഫിറ്റ്നെസ് നിലനിര്‍ത്താന്‍ കര്‍ശന ആഹാര നിയന്ത്രണവും അഭ്യാസികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതകള്‍ പ്രധാനമായും 16 തരത്തിലുള്ള അഭ്യാസ മുറകളാണ് പരേഡില്‍ കാഴ്ചവെക്കുന്നത്. പിരമിഡ്, ഫിഷ് റൈഡിംഗ്, ശക്തിമാന്, ബുള്‍ ഫൈറ്റിംഗ്, സീമാ പ്രഹരി എന്നിവ അവയില്‍ ചിലതാണ്.
ബിഎസ്എഫിലെ ഡെയര്‍ഡെവിള്‍ ടീം ഇതിനുമുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. 2015ല്‍ ബരാക് ഒബാമ മുഖ്യാതിഥിയായി വന്നപ്പോള്‍ പരേഡിലെ ബൈക്ക് അഭ്യാസം അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2015ലാണ് കര, നാവിക, വ്യോമ സേനയില്‍ നിന്നും വനിതകള്‍ പരേഡില്‍ അരങ്ങേറ്റം കുറച്ചത്.
ഇന്ത്യയുടെ 69ാമത് റിപ്പബ്ലിക് ദിന പരേഡ് ജനുവരി 26 ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും പത്തോളം വിശിഷ്ട അതിഥികളുമടങ്ങുന്ന രാജപഥ് വീഥി ഇന്ത്യന്‍ വനിതകളുടെ ചരിത്ര അഭ്യാസത്തിനു സാക്ഷ്യം വഹിച്ചു.