ഈജിപ്തിലെ പുരാതന രാജവംശത്തിലെ നാലാം ഉപവംശ
സ്ഥാപകനാണ് (Old Kingdom Third Dynasty ) സ്നെഫെറു. ബി സി 2613 മുതൽ 2589 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം എന്ന് അനുമാനിക്കുന്നു .പിരമിഡ് നിർമാണം ഒരു വാസ്തു വിദ്യയായി വികസിച്ചത് അദ്ദേഹത്തിനെ കാലത്തായിരുന്നു . അദ്ദേഹത്തിന്റെ പിതാവായ ഫറോവ ഹ്യൂനി (HUNI)യുടെ ഭരണ കാലത്തുതന്നെ ഈജിപ്ത് സുസ്ഥിരമായ ഒരു ഭരണ ക്രമത്തിന് കീഴിലായിരുന്നു.
.
സ്നെഫെറു. ലിബിയയെയും നുബിയയെയും( ഇന്നത്തെ സുഡാൻ ) ആക്രമിച്ചു കീഴ്പെടുത്തിയതായി പുരാ ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.പൂണ്ട്(PUNT) എന്ന പ്രദേശവുമായി ശക്തമായ വാണിജ്യ ബന്ധവും സ്നേഫെറു വിന്റെ ഈജിപ്തിനുണ്ടായിരുന്നു .ഇന്നത്തെ എത്യോപ്യയാണ് പൂണ്ട് എന്നാണ് പൊതുവെയുള്ള അനുമാനം .
ശുദ്ധനും പ്രജകൾക്ക് സമീപിക്കാൻ പറ്റുന്നവനുമായിരുന്നു അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ കാലത്തെ ലിഖിതങ്ങളിൽ നിന്ന് വ്യക്തമാകുന്നു. .സാധാരണക്കാരെ വരെ അദ്ദേഹം സുഹൃത്തെന്നും സഹോദരൻ എന്നുമാണ് അഭിസംയോധന ചെയ്തിരുന്നത് ..
സ്നെഫെറു ഏറ്റവുമധികം പ്രശസ്തനായിരിക്കുന്നത് പിരമിഡ് നിർമാണം സാങ്കേതിക പൂർണ്ണതയിലെത്തിച്ച ഫറോവ എന്ന നിലയിലാണ് .അദ്ദേഹം ആദ്യം നിർമിച്ച മെയ്ഡും പിരമിഡ്( Meidum pyramid.) നിർമാണത്തിലെ അപാകത കാരണം നിര്മാണത്തിനിടക്ക് തന്നെ തകർന്നു .പിന്നീട് നിർമിച്ച ബെന്റ് പിരമിഡ്(Bent Pyramid) സാങ്കേതിക തികവുള്ളതായിരുന്നില്ല. ഇടക്ക് വച്ച് അതിന്റെ രൂപത്തിൽ മാറ്റം വരുത്തേണ്ടി വന്നു ..ഈ പരാജയങ്ങളിൽ സ്നെഫെറു ഒട്ടും നിരാശനായില്ല വാസ്തു വിദ്വാന്മാരെയോ പണിക്കാരെയോ അദ്ദേഹം വധിക്കുകയോ തുറുങ്കിലടക്കുകയോ ചെയ്തില്ല .എല്ലാവരെയും വിളിച്ചു കൂട്ടീ,അപാകതകൾ പരിഹരിച് വീണ്ടും നിർമാണപ്രവർത്തനം നടത്തുകയാണ് അദ്ദേഹം ചെയ്തത് . അങ്ങിനെ നിർമിച്ച റെഡ് പിരമിഡ്(Red Pyramid) ആണ് ലോകത്തിലെ ആദ്യത്തെ ശരിക്കുള്ള ത്രികോണ പിരമിഡ്. റെഡ് പിരമിഡും ബെന്റ് പിരമിഡും ഇപ്പോഴും അതേപടി നിലനിൽക്കുന്നു .
ഒരു മാതൃകാ ഭരണാധികാരി എന്ന നിലയിലാണ് സ്നേഫെറുവിനെ ഈജിപ്ഷ്യൻ ജനത വിലയിരുത്തിയത് . അദ്ദേഹവുമായി തുലനം ചെയ്താണ് പിന്നീട് വന്ന ഫറോവമാരെ അവർ വിലയിരുത്തിയിട്ടുള്ളത്
.
ചിത്രo : സ്നേഫെറു വെണ്ണക്കൽ പ്രതിമ
കടപ്പാട് : വിക്കിമീഡിയ കോമൺസ്
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.