ക്രൂയിസ് മിസൈലുകൾ വർത്തമാന കാലത്തെ വജ്രായുധങ്ങളാണ് .ശരിയായ ഗതിനിർണയ സംവിധാനങ്ങൾ കൂട്ടിനുണ്ടെങ്കിൽ സെന്റീമീറ്ററുകളുടെ കൃത്യതയിൽ ലക്ഷ്യത്തിലെത്താവുന്ന ക്രൂയിസ് മിസൈലുകൾ കഴിഞ്ഞ രണ്ടു ദശകങ്ങളിലെ യുദ്ധങ്ങളിൽ അതി നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട് . ഇറാക്കിനെതിരായ ഒന്നാം ഗൾഫ് യുദ്ധത്തിലാണ് ലോകം ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി നേരിട്ട് കണ്ട ത് . ആ യുദ്ധത്തിൽ പ്രയോഗിക്കപ്പെട്ട യു എസ് ഇന്റെ ടോമഹാക് ക്രൂയിസ് മിസൈൽ കുറച്ചുകാലത്തേക്ക് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രവുമായിരുന്നു . ക്രൂയിസ് മിസൈലുകളുടെ ചരിത്രം നാല്പതുകളിലേക്കു നീളുന്നതാണ് .പല ആദ്യ ശ്രമങ്ങളും കൃത്യമായ ഗൈഡൻസിന്റെ അഭാവത്തിൽ പാളിപ്പോവുകയാണുണ്ടായത് .പക്ഷെ റൺഫ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി രംഗത്തിറക്കിയ V-1 മിസൈൽ ശരിക്കും ഒരു പ്രായോഗിക ക്രൂയിസ് മിസൈൽ തന്നെയായിരുന്നു .
.
ബാലിസ്റ്റിക് മിസൈലുകൾ ഒരു വിക്ഷേപണ ആംഗിളിൽ മുകളിലേക്ക് വിക്ഷേപിക്കപ്പെടുകയാണ് ചെയുന്നത് .മിസൈലിന്റെ വേഗതയുടെയും വിക്ഷേപണ കോണിന്റെയും അടിസ്ഥാനത്തിൽ മിസൈലിൽ ഘടിപ്പിച്ചിട്ടുള്ള പോർമുനകൾ വലിയ ഉയരത്തിലുള്ള ഒരു ബിന്ദുവിൽ എത്തുന്നു .അവിടെനിന്നും അവ ഒരു പരാബോളിക് പാതയിലൂടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പതിക്കുന്നു .ഇതാണ് ബാലിസ്റ്റിക് മിസൈലുകളുടെ പൊതു പ്രവർത്തന തത്വം . .
.
ക്രൂയിസ് മിസൈലുകൾ ആകട്ടെ വിമാനങ്ങളുടെ പ്രവർത്തനതത്വം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് .അവയുടെ സഞ്ചാരം ഭൗമാന്തരീക്ഷത്തിലൂടെയാണ് .അതിനാൽ വിമാന ഇന്ധനം കൊണ്ട് പ്രവർത്തി ക്കുന്ന അവക്ക് അന്തരീക്ഷ വായുവിലെ ഓക്സി ജെനെ ഓക്സി കാരി ആയി ഉപയോഗിക്കാം . തുല്യ റേഞ്ചും ഭാരവാഹകശേഷിയും ഉള്ള ഒരു ക്രൂയിസ് മിസൈലിന്റെ ഭാരം ഒരു ബാലിസ്റ്റിക് മിസൈലിന്റെ മൂന്നിൽ ഒന്നുമാത്രമേ ഉണ്ടാകൂ .
.
രണ്ടാം ലോക മഹായുദ്ധകാലത് ജർമ്മനി രംഗത്തിറക്കിയ V -1 പറക്കും ബോംബിനെ ( ഫ്ലയിങ് ബോംബ്)
ചരിത്രത്തിലെ ആദ്യ ക്രൂയിസ് മിസൈൽ ആയി കണക്കാക്കാം .250 കിലോമീറ്റര്‍ പരിധിയും 700 കിലോഗ്രാം ബോംബും വഹിക്കാൻ ശേഷിയുണ്ടായിരുന്ന V -1 അക്കാലത്തെ ഒരത്ഭുതമായിരുന്നു .തിരിഞ്ഞു നോക്കുമ്പോൾ പ്രാകൃതമായ ഗതി നിർണായ സംവിധാനമാണ് ഉപയോഗിച്ചിരുന്നതെങ്കിലും V-1 ലക്ഷണമൊത്ത ഒരു ക്രൂയിസ് മിസൈൽ ആയിരുന്നു.
.
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ പോർവിമാനങ്ങളെ ബ്രിട്ടൻ റഡാറുകൾ കൊണ്ട് കണ്ടുപിടിച്ചു നശിപ്പിക്കാൻ തുടങ്ങിയതാണ് ജേർണമാണിയെ വി-ഐ ഇന്റെ നിര്‍മാണത്തിലേക്ക് പ്രേരിപ്പിച്ചത് എന്ന് പറയാം .അക്കാലത്തെ പുതിയ കണ്ടുപിടുത്തമായ മാഗ്നെട്രോൺ ഉപയോഗിച്ച ശക്തിയേറിയ റഡാറുകൾ ആദ്യം നിർമിച്ചത് ബ്രിട്ടനായിരുന്നു .ജർമനിക്ക് മാഗ്നെട്രോൺ നിർമിക്കാനോ ശക്തിയേറിയ റഡാറുകൾ നിർമിക്കാനോ സാധിച്ചില്ല .യുദ്ധവിമാനങ്ങൾ വഴി ബ്രിട്ടനെ ആക്രമിക്കുക ദുഷ്കരമായപ്പോഴാണ് V-1 പിറവിയെടുക്കുന്നത് .
.
ആധുനിക ജെറ്റ് എഞ്ചിനുകളുടെ പ്രാക്രൂപമായ പൾസ് ജെറ്റ് എൻജിനാണ് V-1 ൽ ഉപയോഗിച്ചത് .പെട്രോൾ ആയിരുന്നു ഇന്ധനം ജ്വലനത്തിനു വേണ്ട ഓക്സി ജെൻ വായുവിൽനിന്നാണ് വലിച്ചെടുതിരുന്നത് .മിസൈലിന്റെ രൂപരേഖ തയാറാക്കിയത് റോബർട്ട് ലുസേർ (Robert Lusser ) എന്ന ജർമ്മൻ എഞ്ചിനീയറാണ് . ഗൈറോസ്കോപ്പ് ഉപയോഗിച്ച ഒരു ഗൈഡൻസ് സംവിധാനമാണ് V-1 ൽ ഉപയോഗിച്ചത് . ആദ്യ വി-ഐ മിസൈലുകൾ 1943 ലാണ് പരീക്ഷിക്കപ്പെടുന്നത് .രണ്ടു ടണ്ണിലധികമായിരുന്നു മിസൈലിന്റെ ഭാരം .മൊതഭാരത്തിന്റെ മുപ്പതുശതമാനത്തിനു മുകളിൽ പോർമുനയുടെ ( WARHEAD) ഭാരം . 250 കിലോമീറ്റര്‍ ആയിരുന്നു V–1 ഇന്റെ പ്രഹര പരിധി . മണിക്കൂറിൽ അറുനൂറു കിലോമീറ്ററിലധികം വേഗതയിൽ ഭൂനിരപ്പിനും അറുനൂറു മുതൽ തൊള്ളായിരം വരെ മീറ്റർ ഉയരത്തിലാണ് V-1 പറന്നിരുന്നത്
.
1944 ൽ ആയിരക്കണക്കിന് V-1 മിസൈലുകളാണ് ബ്രിട്ടനെതിരെ ജർമനി തൊടുത്ത്. തൊടുത്തവയിൽ പകുതിയിലേറെ മിസൈലുകൾ യന്ത്ര തകരാർ കാരണം ലക്ഷ്യത്തിലെത്തിയില്ല എന്നാണ് പറയപ്പെടുന്നത് .ഗൈഡൻസ് സിസ്റ്റത്തിന്റെ കുറവുകൾ നിമിത്തം കൃത്യതയും V-1 നു കുറവായിരുന്നു .കുറച്ചു കാലത്തിനുള്ളിൽ തന്നെ V-1 നെ വെടിവച്ചിടാനുള്ള നൈപുണ്യവും ബ്രിടീഷ് വൈമാനികർ നേടിയെടുത്തു .1944 അവസാനമാകുമ്പോഴേക്കും തൊടുത്തുവിടുന്ന എൺപതു ശതമാനം V-1 മിസൈലുകളെയും നശിപ്പിക്കാൻ ബ്രിട്ടനായി . ആധിനിക ക്രൂയിസ് മിസൈലുകളെപ്പോലെ ഭൗമോപരിതലത്തിനു വളരെ അടുത്തുകൂടി പറക്കാൻ V-1 ന് ആകുമായിരുന്നില്ല ..ഉയരത്തിൽ പറക്കുന്ന V-1 മിസൈലുകൾ കണ്ടെത്താൻ ബ്രിടീഷ് റഡാറുകൾക്ക് കഴിയുകയും ചെയ്തു .
.
കാലത്തിനു മുൻപേ സഞ്ചരിച്ച ഒരായുധമായിരുന്നു V-1 മിസൈൽ .കുറച്ചുകാലം ബ്രിട്ടനെ ഭീതിയിൽ ആഴ്ത്താനും V-1 നു കഴിഞ്ഞു .പക്ഷെ യുദ്ധഗതിയെ ഒരു രീതിയിലും സ്വാധീനിക്കാൻ V-1 നു കഴിഞ്ഞില്ല എന്നത് ഒരു യാഥാർഥ്യമാണ് .V-1 നും രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞാണ് സമാനമായ ആയുധങ്ങൾ പിന്നീട് രംഗത്തുവ ന്നത് എന്ന വസ്തുത ആ മിസൈലിന്റെ നിർമാതാക്കളുടെ സാങ്കേതിക നൈപുണ്യത്തിന്റെ തെളിവായി നിലനിൽക്കുന്നു
—
ചിത്രo : V-1 മിസൈലിന്റെ ഘടന : ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
—
Ref
1.http://www.historylearningsite.co.uk/…/the-v-reveng…/the-v1/
2.https://www.thoughtco.com/world-war-ii-v-1-flying-bomb-2360…
3. http://militaryhistorynow.com/…/buzz-kill-15-amazing-facts…/
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.