അവശേഷിപ്പ് വ്യാപ്തം
എത്ര ശക്തിയായി ഊതിയാലും കുറച്ച് വായു നമ്മുടെ ശ്വാസകോശത്തിനകത്ത് തന്നെ ഉണ്ടാവും അവശിഷ്ടവായു എന്നറിയപ്പെടുന്ന ഇതിനെക്കുറിച്ച് മുൻപൊരിക്കൽ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഇനി പറയുന്നത്.
150 മില്ലിലിറ്ററാണ് ഒരു നവജാത ശിശുവിന്റെ ശ്വാസകോശങ്ങളുടെ ആകെ വ്യാപ്തം. ശക്തിയായി ശ്വാസമെടുത്താൽ പോലും അതായത് തേങ്ങികരയുക പോലെയുള്ള അവസ്ഥയിൽ 56 മുതൽ 110 മില്ലിലിറ്റർ വായു മാത്രമേ അതിന്റെ ശ്വാസകോശങ്ങളിൽ കയറിയിറങ്ങുന്നുള്ളൂ. എന്നുവച്ചാൽ എത്ര നീട്ടി ഊതിയാലും ചുരുങ്ങിയത് 40 മില്ലിലിറ്റർ വായുവെങ്കിലും അതിന്റെ ശ്വാസകോശങ്ങളിൽ അവശേഷിക്കുമെന്ന് ചുരുക്കും.ഇതിനെ പറയുന്നതാണ് അവശേഷിപ്പ് വ്യാപ്തം(Residual volume) എന്ന്. പ്രായത്തിനനുസരിച്ച് ശ്വാസകോശങ്ങൾ വളരവേ ഈ അവശേഷിപ്പ് വ്യാപ്തിയുടെ പരിധിയും കൂടും.
ജനിച്ച് ആദ്യത്തെ ശ്വാസം ഉള്ളിലേക്കെടുക്കുന്നത് മുതൽ നമ്മുടെ ശ്വാസകോശങ്ങളുടെ ഘടനയുടെ ഒരു ഭാഗമായിട്ട് അവശേഷിപ്പ് വായുവിനെ കരുതാം. ഏകദേശം ഒന്നരലിറ്ററാണ് മുതിർന്നവരിലെ ഇതിന്റെ മൊത്തം അളവ്.സുദീർഘമായ നിശ്വാസങ്ങൾക്ക് ശേഷവും ആൽവിയോളസുകൾ തീർത്തും ചുങ്ങിപ്പോകാതെ തടയലാണ് ഈ അവശേഷിപ്പ് വായുവിന്റെ ലക്ഷ്യം. ജീവനോടെയിരിക്കെ എത്രശക്തിയായി ഊതിയാലും ഈ വായുവിനെ പുറത്തു കളയാനാവില്ല. ശക്തിയായ ചുമവന്നാൽപ്പോലും ചുമയ്ക്കുബോൾ ശ്വാസനാളശാഖകൾ താല്ക്കാലികമായി അടച്ച് കൊണ്ട് വായുചോർച്ച തടയുന്നതിനായി ശരീരം തന്നെ മുൻകരുതലെടുക്കും.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.