മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് അവൻ പറക്കുവാൻ കഴിയുന്ന യന്ത്രം കണ്ടുപിടിച്ചത് .മനുഷ്യന് കീഴടങ്ങി കൊടുക്കാത്ത ആകാശവും ഒടുവിൽ അവന്റെ മുന്നില്‍ കീഴടങ്ങി .അവന് എന്ന് മുതലാണ് പക്ഷികളെ പോലെ ഉയർന്നു പറക്കാൻ മോഹം ഉദിച്ചത് എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉള്ളൂ …. അത് അവന്റെ ഉല്പത്തി മുതൽ എന്നാണ് . രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം അനുസരിച്ച് , ക്രിസ്തുവിനും മുൻപ് തന്നെ തന്നെ അവന് അതിനു വേണ്ടി ശ്രമിച്ചു തുടങ്ങി എന്ന് കാണാം .ആദ്യകാലങ്ങളിൽ ആകാശഗ്മാനങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിച്ചത് വലിയ ചിറകുകൾ ശരിരത്തിൽ വെച്ച് കെട്ടി ഉയര്‍ന്ന സ്ഥലത്ത് നിന്ന് താഴേക് ചാടികൊണ്ടാണ് “ornithopters” എന്ന് വിളിക്കുന്ന ഇത്തരത്തിലുള്ള ചാട്ടത്തിനു യാതൊരു വിധ സ്ഥിരതയോ നിയന്ത്രണമോ ഇല്ലായിരുന്നു . ഇത്തരത്തിൽ ചാടിയവർ ഒന്നുകിൽ ഗുരുതരമായി പരുക്ക് എല്ക്കുകയോ അല്ലെങ്കില്‍ മരണം വരിക്കയോ ആയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്രൻസുകരയ Montgolfier സഹോദരന്മാരായ Joseph & Jacques എന്നിവർ ചേർന്ന് ഹോട്ട് എയർ ബല്ലൂനിങ്ങ് തുടക്കം കുറിച്ചു. 1782ല്‍ ചൂട്വായുവിനു ഭാരം കുറവാണെന്നും അതുകൊണ്ട് അത് നിറച്ച വസതുവിനെ അതിനു ഉയർത്താൻ കഴിയും എന്നും അവർ മനസിലാക്കി . 1783ല്‍ ഫ്രാൻസിലെ Annonayi ൽ അവർ പൊതുജനത്തിന് മുന്‍പാകെ അവരുടെ കണ്ടുപിടുത്തം അവതരിപ്പിച്ചു. വീണ്ടും കുറച്ചു മാസങ്ങൾക് ശേഷം ഫ്രാൻസിലെ തന്നെ Versaillesil ൽ പരിക്ഷണം ആവര്‍ത്തിച്ചു. പക്ഷെ ഈ തവണ അവർ അതിൽ ഒരു പൂവൻകോഴിയേയും ,ആടിനെയും താറാവിനേയും അതിൽ ഉൾപെടുത്തിയിരുന്നു . അന്ന് വിജയകരമായി പറന്ന ഹോട്ട് എയർ ബലൂൺ 10 മിനിറ്റൊളം അകശത്ത് ഉയർന്നു നിന്നു . അങ്ങിനെ ലോകത്ത് ആദ്യത്തെ ആകാശ സഞ്ചാരികൾ ആകുവാനുള്ള ഭാഗ്യം ഇവര്‍ക്ക് 3 പേർക്കുമാണ് ലഭിച്ചത് .എതാനും ആഴ്ച്ചകൾക് ശേഷം 21-11-1783 ൽ ഫ്രാൻസിലെ പാരിസിൽ നിന്നും Mongolfier സഹോദരന്മാരുടെ മേൽനോട്ടത്തിൽ പേപ്പറും നൈലോനും കൊണ്ട് നിർമ്മിച്ച ബലുണിൽ മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യ ആകാശ ഗമനതിനു തുടക്കം കുറിച്ചു.
ബലൂണ്‍ വഴിയുള്ള ആകാശ യാത്രയുടെ നിയന്ത്രണം ഒരിക്കലും മനുഷനു ഇല്ലായിരുന്നു. അത് കാറ്റിന്റെ ഗതി അനുസരിച്ചായിരുന്നു അതിന്റെ യാത്ര . പൂർണമായി മനുഷ്യന്റെ നിയന്ത്രണത്തിലുള്ള ആകാശ വാഹനം കണ്ടു പിടിച്ചത് നമ്മുക്ക് എല്ലവർക്കും അറിയാവുന്ന Wright brothers ആണ്. അമേരിക്കയിലെ ഇന്ത്യാന സ്റ്റെറ്റിൽ ഒരു ബെതറിൻ ചർച്ച ബിഷപ് ആയ Milton wright ന്റെയും Susan Catherine Koerner ന്റെയും 7 മക്കളിൽ 2 പേര് ആയിരുന്നു Orville Wright (August 19, 1871 – January 30, 1948) and Wilbur Wright (April 16, 1867 – May 30, 1912)എന്നിവർ . അവരെ ആ വലിയ കണ്ടുപിടുതത്തിലേക്ക് നയിച്ചത് , അവരുടെ പിതാവ് കുഞ്ഞുനാളിൽ അവർക്ക് സമ്മാനിച്ച ഒരു കളിപ്പാട്ടമാണ് . ഫ്ലയിംഗ് മോഡലിന്റെ പിതാവ് എന്ന് അറിയപെടുന്ന Alphonse Penaud ആശയത്തിൽ നിർമ്മിച്ച ഒരു ഹെലികോപ്റെർ ( ഹെലികോപ്റെർ എന്ന് വെച്ചാൽ റബർ ബാണ്ട്ന്റും കുപ്പിയുടെ കോർക്കും വെച്ചു ഒടക്കികളിചില്ലേ അതാണ് സാധനം )
. പല ജീനിയെസു മാരെ പോലെ ഇവർക്കും സ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കാൻ കഴിഞ്ഞില്ല . wiibur മിടുക്കനായ വിദ്യാര്‍ത്ഥി ആയിരുന്നു എങ്കിലും 1885 ന്റെ അവസാനമോ 1886 ന്റെ ആദ്യമോ ഐസ് സ്കെടിങ്ങിന്റെ ഇടയിൽ അദേഹത്തിന്റെ സുഹൃത്തിന്റെ ഹോകി സ്റ്റിക് കൊണ്ട് മുഖത്തിന് കിട്ടിയ അടിമുലം ഗുരുതരമയി പരുക്കെല്ക്കുകയും അതുമുലം ഏതാനും വർഷങ്ങൾ അദേഹത്തിന് വിശ്രമിക്കേണ്ടി വന്നു .തുടന്നു അദേഹത്തിന്റെ അമ്മക്ക് ബാധിച്ച മാരകമായ ക്ഷയ രോഗം മുലം അമ്മെയെ പരിചരിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ തന്നെ തുടരേണ്ടി വന്നു തന്മുലം തന്റെ ഏറ്റവും വലിയ സ്വപ്നമായ Yale university ചേർന്ന് പഠിക്കാനുള്ള ആഗ്രഹം നടനില്ല
Orvile ചെറിയ ക്ലാസ്സിൽ വെച്ചുതന്നെ അദേഹം dropped out ആയി .1889 ല്‍ വിൽബർ സഹായതോടുകുടി orvile രൂപകല്പന ചെയ്ത പ്രിന്റിംഗ് മെഷീൻ കൊണ്ട് അവർ പ്രിന്റിംഗ് പ്രസ് ആരംഭിച്ചു തുടർന്ന് മാർച്ച് മാസത്തിൽ വിൽബർ ബിസിനെസ്സിൽ ജോയിൻ ചെയ്തു .wilber എഡിറ്ററും orvile പുബ്ലിഷെരുമയി അവർ ഒരു വീക്കിലി ന്യൂസ് പേപ്പർ അരെംബിചു 1890 ആയപ്പോഴേക്കും അത് സായാനപത്രമാക്കി എങ്കിലും ഏതാനും മാസത്തിനുള്ളിൽ അവർക്ക് അത് നിർത്തേണ്ടി വന്നു പിന്നിട് അവർ അവരുടെ പ്രിന്റിംഗ് പ്രസ്സിൽ തന്നെ ശ്രദ്ധ കേന്ദ്രികരിച്ചു 1892 അവസാനത്തോടെ പൊതു സമുഹത്തിന്റെ ഇടയിൽ പടർന്ന് പിടിച്ച സൈക്കൾ ഭ്രമം മുതലാക്കാനായി wright brothers സൈക്കിളിന്റെ വിപണനവും കേടുപാടുകൾ തിർക്കുന്നതിനുമായി ഷോപ്പ് ആരംഭിച്ചു 1896 ആയപ്പോഴേക്കും സ്വന്തം ബ്രാന്റിൽ സൈക്കിൾ നിർമ്മിക്കുന്ന തരത്തിലേക്ക് ആ സ്ഥാപനം വളർന്നു . ഇതിൽ നിന്നും ലഭിച്ച ലാഭമാണ് അവർ വിമാനം നിർമാണത്തിന് സഹായിച്ചത് കൈയിൽ ആവിശത്തിന് സാമ്പത്തിക്കം വന്നപ്പോൾ അവരുടെ വിമാനം നിർമിക്കാനുള്ള മോഹം വിണ്ടും പൊടിത്തട്ടി എടുത്തു .അതിനു അവരെ സഹായിച്ചത് 1890ല്‍ ജർമൻ കാരനായ Otto Lilienthal എഴുതിയ ഒരു ലേഖനമാണ് അവർ കളയാതെ സുഷിച്ചിരുന്നു
ആ സമയത്ത് ആണ് Wright brothers ജിവിതത്തെ മാറ്റി മറിച്ച സംഭവം ഉണ്ടായതു അതുവരെ Wright brothers വളരെ ആകാംക്ഷയോടെ പിന്തുടരുന്ന Otto Lilienthal Michigan എന്നാ എവിയെറ്റർ തടാകത്തിന്റെ തീരത്ത് വെച്ച് നടന്ന ഗളിടെർ പറക്കലിൽ തടാകത്തിൽ തകർന്നു വിഴുകയും അദേഹം മുങ്ങി മരിക്കുകയും ചെയ്തു ഈ സംഭവം അവരെ ഒരു നിർണായകമായ തീരുമാനത്തിൽ എത്തിച്ചു അതുവരെ മറ്റുള്ളവരുടെ ഡിസൈന്റെ പിന്നാലെ പോയ അവർ അതോടു കുടി സ്വന്തമായി ഡിസൈൻ ചെയ്യാൻ തിരുമാനിച്ചു അവരുടെ നിർണയഗമായ ഈ തിരുമാനമാണ് ലോകത്തെ മാറ്റിമറിച്ച ആ കണ്ടുപിടുതത്തിൽ എത്തിച്ചത് .ഡിസൈൻ ചെയ്യുനതിന്റെ ഭാഗമായി പക്ഷികളെ നിരന്തരം നിരീക്ഷിച്ച അവർ പക്ഷികൾ ചിറകുകൾ വഴിയാണ് ബാലൻസ് ചെയ്യുന്നതും നിയന്ത്രണം നടത്തുന്നത് എന്ന് കണ്ടെത്തി അവർ ഈ സിസ്റ്റം അവരുടെ ഡിസൈൻ ഉൾപെടുത്തി ഇത്തരത്തിലുള്ള നിയത്രണത്തെ “wing warping.” എന്ന് വിളിക്കുന്നു ( ഇത് എന്താണെന്നു വെച്ചാൽ പക്ഷികൾ മുകളിലോട്ട് പറന്നു ഉയരുപോൾ ചിറകുകളുടെ മുൻവശം ഉയരുകയും പുറകുവശം താഴുകയും ചെയ്യും അങനെ തന്നെ താഴോട്ടു പറന്നു ഇറങ്ങാൻ നേരം മുൻവശം താഴുകയും പുറകുവശം ഉയരുകയും ചെയും അത് പോലെ തന്നെ പറക്കുന്പോൾ വലതു വശതെക്ക് തിരിയുന്പോൾ വലതു വശം താഴുകയും ഇടതുവശം ഉയരുകയും ചെയ്യും അങ്ങനെ തന്നെ ഇടത്തോട്ട് തിരിയു്പോൾ ഇടതു വശം താഴുകയും വലതു വശം ഉയരുകയും ചെയ്യും ) ഇതിന്റെ അടിസ്ഥാനത്തിൽ അവർ യന്ത്ര സഹായത്തോടെ പറക്കാൻ കഴിയുന്ന ആ മാജിക് ഫോർമുല കണ്ടെത്തി
L = kV²SCL
L = lift in pounds
k = coefficient of air pressure (Smeaton coefficient)
S = total area of lifting surface in square feet
V = velocity (headwind plus ground speed) in miles per hour
CL = coefficient of lift (varies with wing shape)
1903 ഡിസംബർ 14 ഞായറാഴ്ച Wilbur വിമാനം പറത്താൻ ശ്രമിച്ചു എങ്കിലും ചെറിയ തകരാറിനെ തുടർന്ന് 3 സെക്കന്റ് മാത്രമേ പറക്കാന്‍ കഴിഞ്ഞുള്ളൂ അങ്ങനെ ആ വലിയ ദിവസം വന്നെത്തി 1903 ഡിസംബർ 17 വ്യഴാഴിച്ച അമേരിക്കയിലെ North Carolina സ്റെടിലെ kill devil hill ബീച്ചിൽ നിന്നും wright brothers ഇളയവനായ orvile നിയത്രിച്ച 25 hp പവർ ഉള്ള യന്ത്രം കടുപിച്ച വിമാനം രാവിലെ 10.35 നു പറനുയരുകയും 59 സെക്കന്റ് കൊണ്ട് 852 അടി ദുരം സഞ്ചരികുകയും ചെയ്തു . അതുവരെ മനുഷ്യന് കിഴാടങ്ങഞ്ഞ ആകാശവും മനുഷന്റെ ഇച്ചശകത്തിക്ക് മുൻപിൽ കീഴടങ്ങി