മായാവിയെയും , കുട്ടൂസനെയും , ഡാകിനിയെയും അറിയാത്ത ആരുമില്ല . ഇതൊക്കെ കോമിക് കഥാപാത്രങ്ങളാണെങ്കിലും ഡാകിനിയെന്ന പേര് ഇതിനുവേണ്ടി നിർമ്മിച്ചെടുത്ത ഒന്നല്ല . വജ്രയാന ബുദ്ധ മതത്തിലെ ദുർ ദേവതയ്ക്ക് ഉള്ള പേരാണ് ഡാകിനി . കാളീപൂജ ചെയ്യുന്ന ദുർമ്മന്ത്രവാദിനിയെന്നാണു് സംസ്കൃതത്തിൽ ഡാകിനിയുടെ അർത്ഥം. ലളിതാ സഹസ്രനാമത്തിൽ ”അമൃതാദി മഹാശക്തി സംവൃതാ ഡാകിനീശ്വരീ ” എന്നാണ് പറയുന്നത് കാളിയുടെ കൂടെയുള്ള ദുർദേവതയാണ് ഡാകിനി . ഭാരതത്തിന്റെ പശ്ചിമ ഭാഗത്തുള്ള ഒരു പുരാതന ദേശത്തേയും ഡാകിനി എന്ന് വിളിക്കുന്നുണ്ട്.. (ശിവപുരാണം പ്രകാരം, ശിവന്റെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ മഹാദേവ ഭീമശങ്കരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. (റെഫ: പുരാണ സ്ഥലനാമകോശം)
ഡാകിനി ദേവതയെങ്കിൽ അതിന്റെ പുരുഷ സാക്ഷാൽക്കാരത്തെ ḍāka എന്നാണ് വിളിക്കുക .
Source : https://www.facebook.com/groups/nallamalayalam/permalink/1771969106189152/