മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയ ഏറ്റവും ആദ്യത്തെ ഫലവൃക്ഷമായിരിക്കണം ആപ്പിൾ. ഇന്ത്യയടക്കമുള്ള ഏഷ്യാ-യൂറോപ്പ് രാജ്യങ്ങളിലേക്കു് ആയിരക്കണക്കിനു വർഷങ്ങൾമുമ്പുതന്നെ ആപ്പിൾ വന്നെത്തിയിട്ടുണ്ടു്. ആപ്പിൾ എന്ന വാക്കുദ്ഭവിക്കുന്നതും പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷയിൽനിന്നുതന്നെ. (അഫലം?) . [Old English æppel “apple; any kind of fruit; fruit in general,” from Proto-Germanic *ap(a)laz (cf. Old Saxon, Old Frisian, Dutch appel, Old Norse eple, Old High German apful, German Apfel), from PIE *ab(e)l “apple” (cf. Gaulish avallo “fruit;” Old Irish ubull, Lithuanian obuolys, Old Church Slavonic jabloko “apple”), but the exact relation and original sense of these is uncertain (cf. melon). ]
ഓറഞ്ച് എന്ന പഴവും പേരും തനി തെക്കേ ഇന്ത്യനാണു്. എന്നു മാത്രമല്ല, ഓറഞ്ച് എന്ന വാക്ക് തനിമലയാളം / ദ്രാവിഡത്തിൽനിന്നു കപ്പൽ കയറി പോയതാണു്.
മണമുള്ള കായ് = നാറും കായ് (fragrant fruit) = നാരങ്ങ -> പേർഷ്യ / വെനീഷ്യൻ -> നാരൻസ->നാരൻഷ്യ ഇറ്റാലിയൻ ->അരാഞ്ച്യ -> ഫ്രെഞ്ച് ->ഓറെഞ്ച് -> ഓറഞ്ച് (ഇംഗ്ലീഷ്).
എന്നാൽ ഈ നാരങ്ങ നാം ഇപ്പോൾ ഉദ്ദേശിക്കുന്ന മധുരനാരങ്ങയായിരുന്നില്ല. യൂറോപ്പിലെങ്ങും അക്കാലത്തു് പ്രചാരത്തിൽ വന്നിരുന്ന പുളിനാരങ്ങ (ചെറുനാരങ്ങ, വടുകപ്പുളി, മുസംബി തുടങ്ങിയവ lemons and citrons )കളെ പിന്നിലേക്കുതള്ളിക്കൊണ്ടു് മധുരനാരങ്ങ യൂറോപ്പിലേക്കു് ആദ്യമെത്തിയതു് മലബാറു നിന്നും പോർട്ടുഗൽ വഴിയാണു്. ആദ്യമൊക്കെ മധുരനാരങ്ങയെ യൂറോപ്യന്മാർ പോർത്തൊക്കലി എന്നു വേറിട്ടായിരുന്നു വിളിച്ചിരുന്നതു്. (അറബിയിൽ നാരങ്ങയ്ക്കു വിളിക്കുന്ന ‘ബർത്തക്കൽ’ എന്ന പേരുകിട്ടിയതു് ഇങ്ങനെയാണു്.) പിന്നീടാണു് ഭക്ഷണപ്രിയരായ ഫ്രെഞ്ചുകാരുടെ സ്വാധീനം മൂലം മധുരനാരങ്ങ ഓറഞ്ചായി മാറിയതു്.
ആപ്പിളിനും ഇലന്തയ്ക്കും പറയുന്ന മലയാളം വാക്കാണു് സൌവീരകം, സൌവീര്യം, സേവി,സേവിതം എന്നൊക്കെ. (എന്നാൽ സൌവീരാഞ്ജനം = ഈന്തപ്പഴം)