കാർട്ടോളജി
ഭൂമി ഉരുണ്ടിട്ടും ഭൂപടം പരന്നിട്ടും. ഒറ്റനോട്ടത്തിൽ തന്നെ എല്ലാ രാജ്യങ്ങളേയും കാണാനാവുന്ന പ്രത്യേകത ഭൂപടങ്ങൾക്കുണ്ട്. ആകർഷകചിത്രങ്ങളായ ഭൂപടത്തിലൂടെ സൂഷ്മനിരീക്ഷണം നടത്തിയാൽ മനസിലാവും എത്ര സങ്കീർണമാണെന്ന്. അതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമേഖലയാണ് കാർട്ടോളജി അല്ലെങ്കിൽ കാർട്ടോഗ്രാഫി.
ഉരുണ്ട പ്രതലമുള്ള ഭൂമിയെ പരന്ന പ്രതലത്തിലേക്ക് മാറ്റുമ്പോൾ ഉണ്ടാവുന്ന രൂപവ്യത്യാസങ്ങൾ എങ്ങനെ ഇല്ലാതാക്കാം അല്ലെങ്കിൽ കുറയ്ക്കാം എന്നതാണ് കാർട്ടോളജിയിലെ മുഖ്യചിന്ത.ഇതിനായി പലതരം പ്രക്ഷേപങ്ങളാണ് ഉപയോഗിക്കുന്നത്. ഉദാഹരണം സിലിണ്ടർ രൂപത്തിൽ ഭൂമിയെ സങ്കൽപ്പിച്ച് സിലിണ്ടർ പരത്തി ഭൂപടമാക്കിയാൽ എങ്ങനെയിരിക്കുമോ അത് സിലിണ്ടറിക്കൽ പ്രക്ഷേപം. മറ്റൊന്ന് ഏറെ പ്രചാരമുള്ള മെർക്കാറ്റർ പ്രക്ഷേപം.
എത്ര വിശദാംശങ്ങൾ ഭൂപടത്തിൽ ചേർക്കുന്നുവോ അത്രയ്ക്കും മൂല്യവും കൂടും. ഒരു ഭൂപടത്തിൽ തന്നെ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാൽ കൂട്ടിക്കുഴത്ത് അവ്യക്തതയായിരിക്കും ഫലം. ഒരു പൊളിറ്റിക്കൽ ഭൂപടമാണ് ചിത്രത്തിൽ. ഒന്നിലേറെ നിരകളിൽ പലതരം വിശദാംശങ്ങൾ ഉൾപ്പെടുത്തി ആവശ്യമുള്ള നിരമാത്രം മറ്റുള്ളവയുമായി ചേർത്തുവച്ചുനോക്കുന്ന കംപ്യൂട്ടർ ഭൂപടമാണ് GlS(ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം).ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭൂമിയിലെ സൂഷ്മവിവരങ്ങൾ ശേഖരിച്ചാണ് കൂടുതൽ കൃത്യതയോടെയുള്ള ഇപ്പോഴത്തെ ഭൂപടങ്ങൾ നിർമിക്കുന്നത്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്