പരിശുദ്ധമായ ഒരു ജലസംസ്കാരത്തിന്റെ ഭാഗമാണ് ഈ “കേണികള്‍ ”
മൂത്ത കരിം പനയുടെ ചോറ് കളഞ്ഞ തടി ജലം ഉറവയെടുക്കുന്ന സ്ഥലത്ത് മണ്ണില്‍ ഇറക്കി വെച്ചാണ് കേണികള്‍ നിര്‍മിക്കുക
ഒട്ടുമേ മലിനപ്പെടാതെ അതിന്റെ പരിസരങ്ങളെ ഗ്രാമീണര്‍ കാത്തു സൂക്ഷിച്ചു പോന്നു ,
വളരെ വൃത്തിയുള്ള പാത്രം കൊണ്ട് മാത്രമേ കേണികളില്‍ നിന്നും വെള്ളം കോരിയെടുക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ ,
അലക്ക് ,കുളി തുടങ്ങിയവ പരിസരങ്ങളില്‍ പാടില്ലായിരുന്നു
പനം കുറ്റിയുടെ മുകള്‍ ഭാഗം മിനുസപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക ,എത്രയോ കാലങ്ങളായി ജലമെടുക്കുന്നവരുടെ കാല്‍മുട്ടുകള്‍ ഊന്നിയാണ് കഠിനമായ ആ പനയങ്ങനെ തേഞ്ഞ് മിനുസപ്പെട്ടത് ..
പത്ത് കൊല്ലം മുന്‍പുവരെ വയനാട്ടില്‍ ഇത്തരം ജലശ്രോതസ്സുകള്‍ ധാരാളമായി കാണപ്പെട്ടിരുന്നു ,എന്നാല്‍ തണ്ണീര്‍ തടങ്ങള്‍ വ്യാപകമായി നികത്തപ്പെട്ടതോടുകൂടി ഇവ ഒരപൂര്‍വ കാഴ്ചയായി ..
ഇനിയൊരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ അവയില്‍ മിക്കതും നശിപ്പിക്കപ്പെട്ടു
കുറുവാ ദ്വീപിനടു ത്ത് പാക്കം എന്ന വനഗ്രാമത്തില്‍ നിന്നാണ് ഈ ചിത്രം
പ്രകൃതിയുടെ വരദാനങ്ങളെ വിനീതമായി ഉപയോഗപ്പെടുത്തിപ്പോന്ന ഒരു തലമുറയുടെ ജലസാക്ഷരതയുടെ സാക്ഷ്യമാണ് ഈ തെളിനീരുരവകള്‍ .
കടപ്പാട്: ഗിരിജന്‍ മേനോന്/ ഡോ. സതീഷ് കുമാര്‍, വയനാട്.
https://www.youtube.com/watch?v=IaPDLHX78Io