വലിപ്പത്തിലും ,ദ്രവ്യമാനത്തിലും ഊർജ ഉൽപ്പാദനത്തിലും ഏറ്റവും ചെറിയ നക്ഷത്രങ്ങളെയാണ് തവിട്ടു കുള്ളന്മാർ (Brown Dwarfs ) എന്ന് പറയുന്നത് .പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ സിംഹഭാഗവും ഇത്തരം കുഞ്ഞു നക്ഷത്രങ്ങൾ ആണെന്നാണ് ഇപ്പോഴുള്ള അനുമാനം . വ്യാഴത്തിന്റെ പതിനൊന്നുമുതൽ പതിമൂന്നു മടങ്ങു ദ്രവ്യമാനമാണ് ഒരു തവിട്ടു കുള്ള ൻ നക്ഷത്രത്തിന്റെ ഏറ്റവും കുറഞ്ഞ ദ്രവ്യമാനമായി ഇപ്പോൾ കരുതപ്പെടുന്ന അളവ് . ഈ അളവ് ദ്രവ്യമാനം നേടുമ്പോഴാണ് ഇവക്ക് ഹൈഡ്രജന്റെ ഭാരമേറിയ ഐസോടോപ് ആയ ഡ്യൂറ്റീരിയത്തിന്റെ ഫ്യൂഷൻ തുടങ്ങാനാവുന്നത് .ഇവക്ക് ഒരിക്കലും സാധാരണ ഹൈഡ്രജന്റെ ഫ്യൂഷൻ നിലനിർത്താനാവില്ല .വ്യാഴത്തിന്റെ അറുപതു മടങ്ങു ഭാരമുള്ള തവിട്ടു കുള്ളന്മാർക്ക് ലിഥിയം ഫ്യൂഷൻ നടത്താനാകും .ദ്രവ്യമാനം വ്യാഴത്തിന്റെ എൺപതു മടങ്ങിൽ അധികമായാൽ സാധാരണ ഹൈഡ്രജൻ ഫ്യൂഷൻ നടത്താൻ പ്രാപ്തമായ ചുവപ്പു കുള്ളൻ നക്ഷത്രമായി .
.
ഇന്ത്യൻ വംശജനായ ശിവ് എസ് കുമാറാണ് തവിട്ടുകുള്ളന്മാരുടെ നിലനിൽപ്പ് താതവികമായി പ്രവചിച്ചതും പഠനവിധേയമാക്കിയതും .(http://adsbit.harvard.edu/cgi-bin/nph-iarticle_query… ). 1962 ലാണ് അദ്ദേഹം താഴ്ന്ന ദ്രവ്യമാനമുള്ള നക്ഷത്രങ്ങളെപ്പറ്റിയുള്ള പഠനം നടത്തിയത്
.
തവിട്ടു കുള്ളന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കാൽ നൂറ്റാണ്ടോളം ഫലം കണ്ടില്ല .അവയുടെ വളരെ താഴ്ന്ന തോതിലുള്ള ഊർജ ഉൽപ്പാദനമാണ് അവയെ കണ്ടെത്തുന്നതിന് തടസ്സമായി നിന്നത് .1988 ൽ നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെ ആദ്യത്തെ തവിട്ടുകുള്ളൻ നക്ഷത്രതെ കണ്ടെത്തി .തൊണ്ണൂറുകളുടെ മധ്യത്തോടെ വളരെയധികം തവിട്ടുകുള്ളന്മാരെ കണ്ടെത്തുകയും അവയുടെ പ്രത്യേകതകൾ പഠനവിധേയമാക്കുകയും ചെയ്തു .ഈ അടുത്തകാലത്തു വളരെയധികം വ്യത്യസ്തങ്ങളായ തവിട്ടുകുള്ളന്മാരെ കണ്ടെത്തുകയുണ്ടായി .തവിട്ടുകുള്ളൻ നക്ഷത്രങ്ങളെപറ്റിട്ടുള്ള പഠനം ഇപ്പോൾ പ്രപഞ്ച ശാസ്ത്രത്തിലെ വളരെ സജീവമായ ഒരു മേഖലയാണ്
—
സബ് ബ്രൗൺ ഡ്വാർഫ് നക്ഷത്രങ്ങൾ
—
വ്യാഴത്തിന്റെ പതിമൂന്നു മടങ്ങിൽ താഴെ ദ്രവ്യമാനമമുള്ള വസ്തുക്കളെയാണ് സബ് ബ്രൗൺ ഡ്വാർഫ് നക്ഷത്രങ്ങൾ എന്ന് പറയുന്നത് .ഇവയെ നക്ഷത്രങ്ങൾ എന്ന് വിളിക്കുന്നത് ഇവയുടെ താപനില ഊർജോത്പാദനം നടത്താത്ത വസ്തുക്കളിൽ നിന്നും അധികം ആയതിനാലാണ് .300k-400 k വരെയാണ് ഇവയുടെ പ്രതല താപനില ..ഇത്തരം വസ്തുക്കൾക്ക് ഒരു തരത്തിലുള്ള ഫ്യൂഷൻ പ്രതിപ്രവർത്തനവും നിലനിർത്താൻ കഴിയില്ല എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ് .അതിനാൽത്തന്നെ സബ് ബ്രൗൺ ഡ്വാർഫ് നക്ഷത്രങ്ങ ളുടെ ഊർജോത്പാദനത്തിന്റെ സ്രോതസ്സിനെപ്പറ്റി വ്യക്തത ഇനിയും കൈവന്നിട്ടില്ല .കെൽവിൻ -ഹെംഹോട്സ് പ്രതിപ്രവർത്തനമാക്കാം ഇവയുടെ ഊർജോത്പാദനത്തിന്റെ സ്രോതസ്സ് എന്നാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത് .
—
വ്യാഴം – ഒരു സബ് ബ്രൗൺ ഡ്വാർഫ് നക്ഷത്രം ?
—
ഗ്രഹമായി കണക്കാക്കപ്പെടുന്ന വ്യാഴനിലും ഇത്തരം ഊർജോത്പാദനം വൻതോതിൽ നടക്കുന്നുണ്ട് .വ്യാഴത്തിന്റെ തന്നെ ഒരു ചെറിയ സബ് ബ്രൗൺ ഡ്വാർഫ് വസ്തുവായി കണക്കാക്കാം എന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട് .വ്യാഴം സൂര്യനില്നിന്നു ലഭിക്കുന്നതിന്റെ രണ്ടുമടങ്ങിലധികം ഊർജം ഉത്പാദിപ്പിക്കുന്നുണ്ട് . .ഗ്രഹങ്ങൾ നക്ഷത്രങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശം /ഊർജം പ്രതിഭലിപ്പിക്കുക മാത്രമാണ് ചെയുന്നത് എന്നാണ് നിലനിൽക്കുന്ന നിർവചനം .വ്യാഴം ഈ നിർവചനത്തിന് ഒരപവാദമാണ്.
—
ചിത്രo :ഒരു തവിട്ടുകുള്ളൻ ചിത്രകാരന്റെ ഭാവന :ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
—
Ref:
1. http://adsbit.harvard.edu/cgi-bin/nph-iarticle_query…
2. http://adsbit.harvard.edu/cgi-bin/nph-iarticle_query…
3. https://en.wikipedia.org/wiki/Brown_dwarf