പകയൻ (കൂട്ടത്തെ പകുക്കുന്നവൻ Rival / Rebel)
വളരെ പ്രാചീനമായ തനിവാക്കാണു് പകയൻ. ’പക‘യുണ്ടാവുന്നതു് ആശയത്തെയോ പ്രസ്ഥാനത്തെയോ (ശിഥിലമാക്കി) പകുത്തുപോകുന്നതിൽനിന്നാണു്.
(‘കുടിപ്പക‘ ഓർക്കുക).
പകയർകുലം (മഹാഭാരതം കിളിപ്പാട്ട്), പകയാളൻ (മ.ഭാ.കി. +, മലയാളം പോർത്തുഗീസ് നിഘണ്ടു)
കടുമ്പകയാളി കൊടുതായേൽക്കുമ്പോൾ (കേരളവർമ വലിയ കോയിത്തമ്പുരാൻ – വാത്മീകിരാമായണം തർജ്ജമ)
വടക്കൻ മലബാറിൽ
തണ്ണിയപകയൻ (തനിപ്പഹയൻ) = ആജന്മവൈരി എന്നു് ഗുണ്ടർട്ട് സാക്ഷ്യപ്പെടുത്തുന്നു.
പകയൻ സംസാരഭാഷയിലൂടെ പഹയനാവുന്നതോടെ ഭാവത്തിൽ ലഘുത്വമുണ്ടു്. സമകാലികമലയാളത്തിൽ മൂന്നുവിധത്തിലാവാം പഹയന്റെ പ്രയോഗം: വാത്സല്യമോ താൽക്കാലികമായ പിണക്കമോ തികഞ്ഞ വെറുപ്പോ മൂലമോ, ദുഷ്ടൻ എന്ന അർത്ഥത്തിലോ അതൊന്നുമല്ലെങ്കിൽ വെറും പ്രഥമപുരുഷൻ സർവ്വനാമമോ ആയി ‘പഹയൻ‘ എന്നു വിളിക്കപ്പെടാം.
വൈക്കം മുഹമ്മദ് ബഷീറിന്റെ പലകുറിയുള്ള പ്രയോഗം കൊണ്ട് ജനപ്രിയമായി കേരളം മുഴുവൻ വ്യാപിച്ച പദങ്ങളിലൊന്നാണു് പഹയൻ.
https://www.facebook.com/groups/nallamalayalam/permalink/1810283635691032/