Palathully
  • Authors
    • ഋഷിദാസ്
    • രവീന്ദ്രൻ വയനാട്
    • വീണാ കൃഷ്ണൻ
    • സിജി കുന്നുംപുറം
    • വിനോജ് അപ്പുക്കുട്ടൻ
    • ശ്രേയസ് കൃഷ്‌ണകുമാർ
    • ഷിജു തോമസ്
    • ദീപു ജോർജ്
    • തോമസ് കെയൽ
    • ജൂലിയസ് മാനുവൽ
    • മറ്റുള്ളവർ
  • Categories
    • Animals
    • Science
    • History
    • Art
    • Crimes/Investigations
    • Economics & Law
    • Environment
    • Facts
    • Food Matters
    • Geography
    • Health
    • World of Internet
  • Members
    • Account
    • Submit Post
    • Log In
  • About
  • Contact
Top Posts
ജാക്ക് ദ റിപ്പർ (Jack The Ripper-Serial Killer)
അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.
നിക്കോള ടെസ്ല (Nikola Tesla- 10 July 1856 –...
റൂട്ട് കനാൽ എന്ന “ആഡംബര” ചികിത്സ!
മഴ പെയ്യാതെ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന ഈജിപ്ത്
സ്പിതിയിലെ മമ്മി ( Spiti Mummy)- ഇന്ത്യയിൽ കണ്ടെത്തപ്പെട്ട ഒരേ...
അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം
Stéphane Breitwieser – കലയെ സ്നേഹിച്ച കാട്ടുകള്ളൻ
വിക്രാന്തും വിശാലും — നമ്മുടെ ഭാവി വിമാനവാഹിനികൾ
നിക്കോള ടെസ്‌ല:- ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി

Palathully

  • Authors
    • ഋഷിദാസ്
    • രവീന്ദ്രൻ വയനാട്
    • വീണാ കൃഷ്ണൻ
    • സിജി കുന്നുംപുറം
    • വിനോജ് അപ്പുക്കുട്ടൻ
    • ശ്രേയസ് കൃഷ്‌ണകുമാർ
    • ഷിജു തോമസ്
    • ദീപു ജോർജ്
    • തോമസ് കെയൽ
    • ജൂലിയസ് മാനുവൽ
    • മറ്റുള്ളവർ
  • Categories
    • Animals
    • Science
    • History
    • Art
    • Crimes/Investigations
    • Economics & Law
    • Environment
    • Facts
    • Food Matters
    • Geography
    • Health
    • World of Internet
  • Members
    • Account
    • Submit Post
    • Log In
  • About
  • Contact
Science

N1 ദുരന്തം – മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ആണവേതര സ്‌ഫോടനങ്ങളിൽ ഒന്ന്

by Rishi Das മാർച്ച്‌ 10, 2018
by Rishi Das മാർച്ച്‌ 10, 2018 88 views
loading...

മനുഷ്യന് സൃഷ്ടിക്കാവുന്ന ഏറ്റവും വലിയ സ്‌ഫോടനങ്ങൾ സൃഷ്ടിക്കുന്നത് ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോ നുകളെയർ ബോംബുകളാണ് . ഒരു താത്വിക ഹൈഡ്രജൻ ബോംബിന് സൃഷ്ടിക്കാവുന്ന സ്ഫോടന ശക്തിക്കു പരിധിയില്ല . എങ്കിലും സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ കാരണം വളരെ വലിയ ഹൈഡ്രജൻ ബോംബുകൾ നിര്മിക്കാനാവില്ല .ഇന്ന് വരെ നിർമിക്കപ്പെട്ട ഏറ്റവും വലിയ ഹൈഡ്രെജൻ ബോംബ് അറുപതുകളിൽ സോവ്യറ്റ് യൂണിയനിൽ നിർമിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത ത്സാർ ബോംബ ( Tsar Bomba) ആയിരുന്നു . അറുപതു മെഗാറ്റൺ(MEGA TON ) ആയിരുന്നു ത്സാർ ബോംബ യുടെ വിസ്ഫോടന ശക്തി . മനുഷ്യനിർമിതമായ ഏറ്റവും വലിയ സ്ഫോടനം ഇപ്പോഴും ത്സാർ ബോംബ യുണ്ടാക്കിയ സ്ഫോടനം തന്നെ . റഷ്യയുടെ വിദൂര ആർട്ടിക് ദ്വീപായ നോവായ സിമ്ലിയ യിലാണ് ത്സാർ ബോംബ് പരീക്ഷിക്കപ്പെട്ടത് .
.
ഏറ്റവും വലിയ ആണവ സ്‌ഫോടനത്തിന്റെ കാര്യത്തിൽ തർക്കം ഇല്ലെങ്കിലും മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനം ഏതെന്ന കാര്യത്തിൽ തർക്കമുണ്ട് . ഒരു കിലോടണ്ണിലധികം സ്ഫോടന ശക്തിയുള്ള പല ആണവേതര സ്ഫോടനങ്ങളും നടന്നിട്ടുണ്ട് . അവയിൽ പലതും ഇന്ധന സ്റ്റോറേജ് സംവിധാനങ്ങളുടെയോ , ആയുധ സംഭരണ സംവിധാനങ്ങളുടെയോ ആകസ്മികമായ പൊട്ടിത്തെറി ആയതിനാൽ അവയുടെ ശക്തി കൃത്യമായി കണക്കാക്കാനുമായിട്ടില്ല . കണക്കുകൂട്ടലുകളെല്ലാം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌ഫോടനത്തിനു ശേഷം നടത്തുന്ന ഊഹ കണക്കുകൂട്ടലുകളാണ് .എന്നാലും മനുഷ്യന്റെ ഇടപെടൽ മൂലം ഉണ്ടായ ആണവേതര സ്ഫോടനങ്ങളുടെ പട്ടികയിൽ ഇപ്പോഴും മുൻനിരയിൽ വരുന്നതാണ് അറുപതുകളുടെ അവസാനം സോവ്യറ്റ് യൂണിയനിൽ സംഭവിച്ച N1 വിക്ഷേപണവാഹനത്തിന്റെ പൊട്ടിത്തെറി . ഈ സ്‌ഫോടനത്തിന്റെ ശക്തി ഒരു കിലൊടൺ മുതൽ ഏഴു കിലൊടൺ വരെയെന്നാണ് പല രീതികളിൽ കണക്കുകൂട്ടപ്പെട്ടിട്ടുള്ളത് .ഏതുനിലക്കും ഒരണവായുധ സ്‌ഫോടനത്തിനു സമാനമായിരുന്നു N1 വിക്ഷേപണവാഹനത്തിന്റെ പൊട്ടിത്തെറി
—
സോവ്യറ്റ് ചാന്ദ്ര ദൗത്യ ഉദ്യമത്തിനായാണ് N1 വിക്ഷേപണവാഹനം നിർമ്മിക്കപ്പെട്ടത് . പ്രതിഭാശാലിയായ റോക്കറ്റ് എൻജിനീയർ സെർജി കോറിലെവ് ആയിരുന്നു N1 വിക്ഷേപണവാഹ ത്തിന്റെ ഉപജ്ഞാതാവ് . അക്കാലത്തു സോവ്യറ്റ് യൂണിയനിൽ ചാന്ദ്ര ദൗത്യ വിക്ഷേപണ വാഹനത്തിൽ ഉപയോഗിക്കാൻ പര്യാപ്തമായ വലിയ റോക്കറ്റ് എഞ്ചിനുകൾ ലഭ്യമായിരുന്നില്ല . അതിനാൽ വിമാന എഞ്ചിൻ നിർമാതാവായ നിക്കോളായ് കുസ്‌നെസ്റ്റോവ് നിർമിച്ച മുപ്പത് N K -15 റോക്കറ്റ് എഞ്ചനുകളായിരുന്നു N1 വിക്ഷേപണവാഹനത്തിന്റെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് .N K -15 റോക്കറ്റ് എഞ്ചനുകൾ അതുവരെ നിര്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും ദക്ഷതയുള്ള നോൺ ക്രയോജനിക് റോക്കറ്റ് എഞ്ചിനുകളായിരുന്നു വെങ്കിലും , അത്രയും എണ്ണം എഞ്ചിനുകൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന ബലങ്ങളെ സന്തുലമാക്കുന്നത് ലഭ്യമായ നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് തികച്ചും ശ്രമകരമായതോ അസംഭാവ്യമോ ആയിരുന്നു . കൂടുതൽ റോക്കെറ്റ് എഞ്ചിനുകൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന പോഗോ ഓസിസിലേഷനുകൾ എന്നറിയപ്പെട്ടിരുന്ന പ്രകമ്പനങ്ങളെ നിയന്ത്രിക്കാനുള്ള പ്രായോഗിക സംവിധാനങ്ങൾ അക്കാലത്തു നിലവിൽ വന്നിട്ടില്ലായിരുന്നു . N1 വിക്ഷേപണവാഹ നത്തിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപ് സെർജി കോറിലെവ് ദിവംഗതനായി. അദ്ദേഹത്തിന്റെ പിൻഗാമിയായ വസിലി മിഷ്യൻ കോറിലെവിനു തുല്യനായ ഒരു പ്രതിഭാശാലി ആയിരുന്നില്ല .
.
അതിഭീമാകാരമായിരുന്നു N1 വിക്ഷേപണവാഹനം . ഏതാണ്ട് മൂവായിരും ടൺ ഭാരമുണ്ടായിരുന്നു, ആ ഭീമൻ റോക്കറ്റിന് . പൂർണമായും മണ്ണെണ്ണ ഇന്ധന മായും . ദ്രവീകരിച്ച ഓക്സിജെൻ ഓക്സി കാരിയായും ഉപയോഗിക്കുന്ന റോക്കറ്റ് ഘട്ടങ്ങളാണ് N1 വിക്ഷേപണവാഹ നത്തിൽ ഉണ്ടായിരുന്നത് . യു എസ് ഇന്റെ ചാന്ദ്ര ദൗത്യ ഉദ്യമത്തിന് മുൻപ് 1969 ഫെബ്രുവരിയിൽ ആയിരുന്നു N1 വിക്ഷേപണവാഹ ത്തിന്റെ ആദ്യ പരീകഷണം . ആദ്യ പരീക്ഷണത്തിൽ തുടക്കകത്തിൽ വിക്ഷേപണ വാഹനം ശരിയായി പ്രവർത്തിച്ചു . പക്ഷെ വിക്ഷേപണ വാഹനം മുപ്പതു കിലോമീറ്ററിന് മുകളിൽ എത്തിയപ്പോൾ നിയന്ത്രണാതീതമായ പോഗോ ഓസിലേഷനുകൾ രൂപപ്പെട്ട് വിക്ഷേപണ വാഹനം തകർന്നു . അപ്പോഴേക്കും ആദ്യ ഘട്ടത്തിലെ ഇന്ധനം ഏറെക്കുറെ തീർന്നിരുന്നു അതിനാൽ തന്നെ ഉണ്ടായ സ്ഫോടനം അത്ര ശക്തമായിരുന്നില്ല . ഭൗമോപരിതലത്തിനു മുപ്പതിലേറെ കിലോമീറ്റർ മുകളിൽ വച്ചു സ്ഫോടനം നടന്നതിനാൽ അതിന്റെ പ്രഭാവം ഭൂമിയിൽ വലിയതോതിൽ അനുഭവപ്പെടുകയും ചെയ്തില്ല.
.
രണ്ടാമത്തെ N-1 വിക്ഷേപണപൊട്ടിത്തെറിയാണ് മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങളിലൊന്നായി തീർന്നത് . 1969 ജൂലൈ മൂന്നിന് യൂ എസ് ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിനും ആഴ്ചകൾക്ക് മുൻപാണ് രണ്ടാമത്തെ N-1 വിക്ഷേപണം നടന്നത് . . ചന്ദ്രനിൽ മനുഷ്യനെ വഹിക്കാത്ത ഒരു ലൂണാർ മൊഡ്യൂൾ ഇറക്കുകയും അതിനെ തിരികെ എത്തിക്കുകയുമായിരുന്നു രണ്ടാമത്തെ N-1 വിക്ഷേപണ ത്തിന്റെ ലക്‌ഷ്യം . N-1 പ്രൊജക്റ്റ് അതീവ രഹസ്യമായതിനാൽ സോവ്യറ്റ് ഉന്നതർക്ക് മാത്രമേ ആ പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നുളൂ . യു എസ് നു മുമ്പ് മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവൻ വച്ചുള്ള ഒരു പന്തയത്തിനുപോലും ചില സോവ്യറ്റ് കോസ്മോനാട്ടുകൾ സന്നദ്ധമായിരുന്നു . പക്ഷെ വിക്ഷേപണ വാഹനത്തിന്റെ കുറവുകൾ മനസ്സിലാക്കി അത്തരം ഒരു ശ്രമം അവസാന നിമിഷം ഒഴിവാക്കുകയാണുണ്ടായത് .
.
1969 ജൂലൈ മൂന്നിന് കസാക്കിസ്ഥാനിലെ ബെയ്‍കനോറിൽ നിന്നും കുതിച്ചുയർന്ന N-1 വിക്ഷേപണ പാഡ് കടക്കുന്നതിനു മുപ് പൊട്ടിത്തെറിക്കുകയായിരുന്നു . ആ സമയത് രണ്ടായിരം ടണ്ണിലേറെ ഇന്ധനവും ദ്രവ ഓക്സി ജിനും വിക്ഷേപണ വാഹനത്തിലുണ്ടായിരുന്നു. ഈ ഇന്ധനവും ദ്രവ ഓക്സി ജിനും ചേർന്നാണ് അതിഭീകരമായ സ്ഫോടനം സൃഷ്ടിച്ചത് . വിക്ഷേപണ സംവിധാനങ്ങൾ എല്ലാം തന്നെ തകർന്നു . കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ വരെ സ്‌ഫോടനത്തിൽ തകർന്നു . ഭൂഗർഭ ബങ്കറുകളിൽ നിലയുറപ്പിച്ച ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അര മണിക്കൂർ കഴിഞ്ഞാണ് പുറത്തുവരാൻ കഴിഞ്ഞത് . മുഴുവൻ ഇന്ധനവും പൊട്ടിത്തെറിച്ചെങ്കിൽ 7 കിലോ ടൺ ആണ് സ്‌ഫോടനത്തിന്റെ രൂക്ഷതയായി കണക്കാക്കപ്പെട്ടത് . അങ്ങിനെയെങ്കിൽ ഹിരോഷിമ സ്‌ഫോടനത്തിനു പകുതിയായിരുന്നു N-1 സ്‌ഫോടനത്തിന്റെ തീവ്രത . പിന്നീടുള്ള പല കണക്കുകൂട്ടലുകളും മുഴുവൻ ഇന്ധനവും പൊട്ടിത്തെറിക്കാനുള്ള സാധ്യത തള്ളിക്കളയുകയാണുണ്ടായത് . ഏറ്റവും കുറഞ്ഞ നിലക്ക് 1 കിലോ ടൺ ആണ് സ്‌ഫോടനത്തിന്റെ രൂക്ഷതയായി കണക്കുകൂട്ടപ്പെട്ടത് . ആ നിലക്കുപോലും N-1 സ്‌ഫോടനം മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങ ളിൽ ഒന്നായി നിലനിൽക്കുന്നു .
.
N-1 സ്‌ഫോടനത്തെ പറ്റി സോവ്യറ്റ് അധികൃതർ പല തലങ്ങളിലും അന്വേഷണം നടത്തി . സാങ്കേതിക അന്വേഷണങ്ങൾ എത്തിച്ചേർന്നത് ഏതാനും ഗ്രാം ഭാരമുള്ള ഒരു ഒരു ബോൾട്ട് എങ്ങിനെയോ ഇന്ധന സംവിധാനത്തിൽ കടന്നു കൂടിയെന്നും ആ ബോൾട്ട് റോക്കറ്റ് എഞ്ചിനുകളിൽ എത്തിയപ്പഴാണ് സ്‌ഫോടനത്തിനു തുടക്കമിട്ടത് എന്നുമാണ് .
.

—
ചിത്രo :പൊട്ടിത്തെറിക്കാൻ തുടങ്ങുന്ന N 1 :ചിത്രo കടപ്പാട് 🙁http://www.russianspaceweb.com/n1_5l.html)
—
ref
1.http://www.russianspaceweb.com/n1_5l.html
2.https://www.youtube.com/watch?v=m79UO4HOQmc
3.
https://www.historyandheadlines.com/july-3-1969-largest-ro…/
4.http://www.astronautix.com/n/n1.html

ശ്രദ്ധിക്കുക : പകർപ്പവകാശം ലേഖകനുള്ളതാണ് .
0
FacebookWhatsappTelegramEmail
ഋഷി ദാസ്
Rishi Das

ഋഷിദാസ്. എസ് -- സ്വദേശം തിരുവനന്തപുരം . പഠനം ഗവണ്മെന്റ് ആർട്സ് കോളേജ് ,തിരുവനന്തപുരം,കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, നാഷണൽ ഇന്സ്ടിട്യൂട് ഓഫ് ടെക്‌നോളജി കോഴിക്കോട് എന്നിവിടങ്ങളിൽ .കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അധ്യാപകനായി പ്രവർത്തിക്കുന്നു .

The more that you read, the more things you will know. The more that you learn, the more places you’ll go. —Dr. Seuss

Members

Username or Email Address

Lost your password?

Please enter your username or email address. You will receive a link to create a new password via email

Login

Mysteries

അജ്ഞാതരായ ദൈവങ്ങൾ

നവം 2, 2017

ഈ മലയുടെ ഉള്ളില്‍ ഒരുപിരമിഡ് ഉണ്ട് !! ??

ജനു 9, 2018

സിസിഫസ് പുരാണം – ഒരു ഗ്രീക്ക് കഥ

ഫെബ്രു 14, 2018

സരസ്വതി നദി — മറഞ്ഞുപോയ മഹാനദി

മേയ് 20, 2018

Zombie- നടക്കുന്ന മരണം !

ഡിസം 28, 2017

History Viral

  • 1

    അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.

    സെപ്റ്റംബർ 16, 2018
  • 2

    നിക്കോള ടെസ്ല (Nikola Tesla- 10 July 1856 – 7 January 1943)- അവഗണിക്കപ്പെട്ട മഹാരാധൻ

    ജനുവരി 13, 2019
  • 3

    സ്പിതിയിലെ മമ്മി ( Spiti Mummy)- ഇന്ത്യയിൽ കണ്ടെത്തപ്പെട്ട ഒരേ ഒരു മമ്മി .

    ഒക്ടോബർ 13, 2018
  • 4

    അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം

    ജനുവരി 27, 2019
  • 5

    പോംപിയിലെ ”ലക്ഷ്മി ”

    ഫെബ്രുവരി 9, 2019

Contact

  •  

@2019 - palathully.com. All Right Reserved.


Back To Top

Read alsox

നിക്കോള ടെസ്‌ല:- ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി

കാപ്പിലാരിറ്റി

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവർഷം

ഈ സൈറ്റിന് ഒരു ആൻഡ്രോയിഡ് ആപ്പ് കൂടെയുണ്ട് !

INSTALL