പടക്കപ്പലുകളുടെ അവയുടെ വലിപ്പവും വിസ്ഥാപനവും ആയുധ ശേഷിയും അനുസരിച്ചു പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് .കഴിഞ്ഞ നൂറ്റാണ്ടിൽ പ്രവർത്തിച്ചിരുന്ന പടക്കപ്പലുകൾ (Battleship) ആയിരുന്നു ഇവയിൽ ഏറ്റവും വലിപ്പവുംവിസ്ഥാപനവും കൂടിയവാ. ചരിത്രത്തിലെ ഏറ്റവും വലിയ പടക്കപ്പലായ ജപ്പാന്റെ ”യാമറ്റോ ” എഴുപതിനായിരം ടണ്ണിലധികം വിസ്ഥാപനവും ഉണ്ടായിരുന്നു .വളരെ പ്രസിദ്ധമായ മറ്റൊരു പടക്കപ്പലാണ് ജർമനിയുടെ ബിസ്മാർക് .രണ്ടാം ലോക യുദ്ധത്തിലാണ് ബിസ്മാർക്കും പങ്കെടുത്തത്. അവസാനമായി പടക്കപ്പലുകൾ യുദ്ധത്തിൽ ഉപയോഗിക്കുന്നത് അമേരിക്കയാണ് .അവർ അവരുടെ ഇയോവ ക്ലാസ് പടക്കപ്പലുകളെ ഗൾഫ് യുദ്ധത്തിൽ ഉപയോഗിച്ചു .അതിനുശേഷം അവയെ ഡി കമ്മീഷൻ ചെയ്തു അതോടെ പടക്കപ്പലുകളുടെ യുഗം അവസാനിച്ചതായി കണക്കാക്കാം .
പടക്കപ്പലുകൾ കഴിഞ്ഞാൽ വലിപ്പത്തിലും വിസ്ഥാപനത്തിലും മുന്നിൽ നിൽക്കുന്ന യുദ്ധക്കപ്പലുകളെയാണ് ക്രൂയ്സറുകൾ എന്ന് വിളിക്കുന്നത്. ആയുധ ശേഷിയുടെ കാര്യത്തിൽ ഇപ്പോഴത്തെ ക്രൂയ്സറുകൾ മുൻപുണ്ടായിരുന്ന പടക്കപ്പലുകളെക്കാൾ ബഹുദൂരം മുന്നിലാണ് .ക്രൂയിസറുകൾക്ക് താഴെ യുദ്ധക്കപ്പലുകൾ ഡിസ്ട്രോയേറുകൾ ,ഫ്രിഗേറ്റുകൾ ,കോർവെറ്റ് കൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു .ഇവക്കു താഴെ പെട്രോൾ വെസ്സലുകളും ചെറിയ പെട്രോൾ ബോട്ടുകളുമുണ്ട് .
ബാറ്റിൽ ഷിപ്പുകളുടെ അഭാവത്തിൽ ക്രൂയിസറുകളാണ് വർത്തമാനകാല യുദ്ധ കപ്പലുകളിലെ അതികായന്മാർ
ഒരു രാജ്യത്തിന്റെ തീരത്തിന് വളരെ അകലെ സ്വതന്ത്രമായി നാവിക ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ള യുദ്ധ കപ്പലുകളെയാണ് ഇക്കാലത്തു പൊതുവെ ക്രൂയിസറുകൾ എന്ന് നാമകരണം ചെയ്യുന്നത്. ഇക്കാലത്തെ പല ഡിസ്ട്രോയേറുകളും ക്രൂയിസറുകൾക്കൊപ്പം തന്നെ ആയുധശേഷി ഉള്ളവയാണ് . എന്നാൽ ക്രൂയിസറുകളുടെ വർധിച്ച യാത്ര പരിധിയാണ് അവയെ ഡിസ്ട്രോയേറുകളിൽ നിന്നും വേർതിരിക്കുന്നത്. യുദ്ധ സജ്ജമായ ക്രൂയിസറുകൾ ഇപ്പോൾ ഉള്ളത് അമേരിക്കൻ നാവിക സേനക്കും റഷ്യൻ നാവിക സേനക്കും മാത്രമാണ് .ചുരുക്കം രാജ്യങ്ങൾ രണ്ടാം ലോക യുദ്ധ കാലത്തെ ക്രൂയിസറുകളെ സംരക്ഷിച്ചു സൂക്ഷിക്കുന്നുണ്ട് . ചൈനക്ക് ക്രൂയിസറുകൾ നിർമിക്കാൻ പദ്ധതി ഉള്ളതായി വാർത്തകളുണ്ട്.
അമേരിക്ക എണ്പതുകളിലാണ് ടിക്കണ്ടേരോഗ ക്ലാസ്(Ticonderoga class) ക്രൂയിസറുകളുടെ നിർമാണം ആരംഭിക്കുന്നത്.ഇപ്പോൾ അവ യൂ എസ് നാവിക സേനയുടെ പ്രഹരശേഷിയുടെ കുന്തമുനയാണ് .ഈ ക്രൂയിസറുക ളിലാണ് അവർ തങ്ങളുടെ ദീർഘ ദൂര ബാലിസ്റ്റിക് മിസൈൽ പ്രതിരോധത്തിന്റെ നിർണായക ഘടകങ്ങൾ വിന്യസിച്ചിരിക്കുന്നത്. ഇപ്പോളിത്തരം ഇരുപതിലധികം ക്രൂയ്സ്റ്റ്കൾ അമേരിക്കൻ നാവിക സേനയിലുണ്ട്. പതിനായിരം ടണ്ണോളം വിസ്ഥാപനമാണ് ഇവക്കുള്ളത് .ഇവയെക്കാൾ വലിപ്പമുള്ള സുമവിത് ക്ലാസ് (Zumwit Classs) ക്രൂയ്സ്റ്റ്കളുടെ മിർമാണം യൂ എസ് തുടങ്ങിക്കഴിഞ്ഞു.
റഷ്യയാണ് യുദ്ധസജ്ജമായ ക്രൂയിസറുകൾ വിന്യസിച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യം .അവർ രണ്ടു തരം ക്രൂയിസറുകൾ വിന്യസിച്ചിട്ടുണ്ട് . 25000 ടൺ വിസ്ഥാപനമുള്ള കിരോവ് ക്ലാസ്(Kirov Class) ക്രൂയിസറുകളും ,14000 ടൺ വിസ്ഥാപനമുള്ള സ്ലാവ ക്ലാസ് ക്രൂയിസറുകളും .25000 ടൺ വിസ്ഥാപനമുള്ള കിരോവ് ക്ലാസ്(Slava Classs) ക്രൂയിസർ ആയ ”പീറ്റർ ദി ഗ്രേറ്റ്” ആണ് ഇപ്പോൾ ലോകത്തുള്ള ഏറ്റവും വലിപ്പവും പ്രഹരശേഷിയും ഉള്ള യുദ്ധകപ്പൽ ..അണുശക്തി കൊണ്ടാണ് ഈ ക്രൂയിസർ പ്രവർത്തിക്കുന്നത്. .രണ്ടാമത്തെ തരം ക്രൂയിസറുകളായ സ്ലാവ ക്ലാസ് ക്രൂയിസറുകൾ പ്രധാനമായും അമേരിക്കൻ സൂപ്പർ ക്യാരിയറുകളെ മുക്കാൻ തക്ക ആയുധശേഷിയുമായി നിർമിച്ചവയാണ് . ഈ രണ്ടു തരം ക്രൂയിസറുകളും സിറിയയിലെ റഷ്യൻ ഇടപെടലിൽ കാര്യമായ പങ്കു വഹിച്ചിരുന്നു .
—
PS: വിമാന വാഹിനികൾക്ക് ക്രൂയ്സറുകളെക്കാൾ വലിപ്പവും വിസ്ഥാപനവും ഉണ്ടെങ്കിലും ,അവയെ ഒരു പ്രത്യേക തരം യുദ്ധക്കപ്പലുകളായാണ് കരുതിപ്പോരുന്നത് . മിക്ക വിമാനവാഹിനികൾക്കും അവ വഹിക്കുന്ന പോര്വിമാനങ്ങളല്ലാതെ മറ്റു ദീർഘദൂര പ്രതിരോധ സംവിധാനങ്ങൾ ഇല്ല . സ്വയം പ്രതിരോധ ശേഷി യും ദീർഘദൂര മിസൈൽ കോംപ്ളെക്സുകളും വഹിക്കുന്ന വിമാനവാഹിനികളെ ഏവിയേഷൻ ക്രൂയിസർ എ ന്നാണ് പറയാറുള്ളത് . ഇപ്പോൾ റഷ്യയുടെ അഡ്മിറൽ കുസ്നെസ്റ്റോവ് എന്ന വിമാന വാഹിനിയെ മാത്രമാണ് ഏവിയേഷൻ ക്രൂയിസർ എന്ന വിഭാഗത്തിൽ സാധാരണ പെടുത്തിയിരിക്കുന്നത് .അതുപോലെതന്നെ ആംഫീബിയസ് കോംബാറ്റ് ഷിപ്പുകളെയും ഹെലികോപ്റ്റർ കാരിയറുകളെയും , ഫ്ളീറ് ടാങ്കറുകളെയും യുദ്ധക്കപ്പലുകളുടെ കൂട്ടത്തിൽ പെടുത്താറില്ല . അവയെ സപ്പോർട് ഷിപ്പുകളോ ,ആക്സിലറി ഷിപ്പുകളായോ ആണ് കണക്കാക്കാറുള്ളത്
—
Ref: 1 http://www.military-today.com/navy/kirov_class.htm
2. http://www.naval-technology.com/proje…/slavaclassguidedmiss/
3. http://www.naval-technology.com/projects/ticonderoga/
—
ചിത്രങ്ങൾ :കിരോവ് ക്ലാസ് ക്രൂയിസർ പീറ്റർ ദി ഗ്രേറ്റ് ,സ്ലാവക്ലാസ് ക്രൂയിസർ,ടൈക്കോൺദ്രോഗാ ക്ലാസ് ക്രൂയിസർ,ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്