ഈജിപ്തിലെ നുബിയൻ മരുഭൂമിയിലെ ഒരു ചരിത്രപ്രധാനമായ സ്ഥലമാണ് നാപ്റ്റ പ്ലായ. ഹിമയുഗത്തിനു ശേഷം ബി സി പതിനായിരത്തിനടുത് ഈ പ്രദേശം മരുഭുമിയായിരുന്നില്ല. ഒരു വൻ തടാകവും ,കാടും പുൽമേടുകളും നിറഞ്ഞതായിരുന്നു ഈ പ്രദേശം .ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പ്രാക്രൂപത്തിലുള്ള തുടക്കം ഇവിടെ നിന്നായിരുന്നു എന്ന അനുമാനിക്കപ്പെടുന്നു ..ഈ പ്രദേശത്തുനിന്ന് വളരെയധികം പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട് .
ബി സി 7000 തോടുകൂടി ഇവിടം വളരെ പുരോഗമിച്ച നാഗരികതയുടെ ഒരു കേന്ദ്രമായിരുന്നു .കാലാവസ്ഥ പ്രവചനത്തിനുതകുന്ന ഒരു ”സ്റ്റോൺ ഹെൻജ് ” ഇവിടെനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട് ..6000 കൊല്ലം മുൻപ് ഉണ്ടായ കാലാവസ്ഥ വ്യതിയാനം മൺസൂൺ കാറ്റുകളുടെ ഗതിമാറ്റുകയും . വളരെ പെട്ടന്ന് ഈ പ്രദേശം മരുഭൂമി ആയി മാറുകയും ചെയ്യ്തു .ഇവിടത്തെ ജനത നൈൽ നദീതീരത്തേക്ക് താമസം മാറ്റുകയും ,പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന് ജൻമം നൽകുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു .
കാലാവസ്ഥ ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവുമായും . ,സൂര്യനുചുറ്റുമുള്ള ഭ്രമണവുമായും ബന്ധപ്പെട്ടിരിക്കുന്നു . ഈ കല്ലുകൾ വൃത്താകൃതിയിലാണ് വിന്യസിച്ചിരിക്കുന്നത്. .ഈ വൃത്തത്തിന്റെ നടുക്ക് നിൽക്കുന്ന ഒരു നിരീക്ക്ഷകന് ഓരോ ദിവസവും സൂര്യന്റെ ഉദയം ഈ കല്ലുകളുടേതിന് ആപേക്ഷികമായി രേഖപ്പെടുത്താൻ കഴിയും …ഇങ്ങനെയുള്ള സൂര്യന്റെ ആപേക്ഷികമായ സ്ഥാനവും .മഴക്കാലത്തിന്റെ ആരംഭവും തമ്മിൽ ഒരിക്കൽ ബന്ധപെടുത്തിക്കഴിഞ്ഞാൽ ,ഒരു ദീർഘമായ കാലയളവിലേക്ക് (~4000 കൊല്ലത്തേക്ക് ) മഴക്കാലത്തിന്റെ ആരംഭം ഒന്നോ രണ്ടോ ആഴ്ചയുടെ കൃത്യതയോടെ പ്രവചിക്കാൻ കഴിയും..മഴയെ മാത്രം ആശ്രയിച്ച കൃഷി ചെയ്യുന്ന ആദിമ സംസ്കാരങ്ങൾക് ഇത് ജീവന്റെയും ,നിലനില്പിന്റെയും പ്രശ്നമായിരുന്നു .ഇത്തരം ശിലാവിന്യാസങ്ങൾ( സ്റ്റോൺ ഹെൻജുകൾ ) ഭൂമിയുടെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട് .ഏറ്റവും പ്രശസ്തമായ സ്റ്റോൺ ഹെൻജ് സ്കോട് ലാൻഡിൽ ആണ് ഉള്ളത്)
———-
ചിത്രം :നാപ്റ്റ പ്ലായ യിലെ സ്റ്റോൺ ഹെൻജ്,കടപ്പാട് :വിക്കിമീഡിയ കോമൺസ്.