ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന ബഹുമതി ഇനി സിക്കിം മുഖ്യമന്ത്രി പവൻകുമാർ ചാംലിങ്ങിന്. ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ 8,539 ദിവസങ്ങൾ എന്ന റെക്കോർഡ് മറികടന്നു ചരിത്രം കുറിച്ചു തെക്കന്‍ സിക്കിമിലെ യാങ്ങ്-യാങ്ങില്‍ ആഷ് ബഹാദൂറിന്റെയും ആശാ റാണി ചാംലിംഗ്ന്റെയും മകനായി 1950 സെപ്തംബർ 22 ന് ജനിച്ചു .അദ്ദേഹം മെട്രിക്കുലേഷൻ വിദ്യാഭ്യാസം നേടി.കൃഷിക്കാരനായിരുന്ന അദ്ദേഹം താമസ്സിയാതെ കരാറിന് ജോലിയെറ്റെടുക്കുവാന് ചെയ്യുവാന്‍ തുടങ്ങി .
1973 ൽ അദ്ദേഹം രാഷ്ട്രീയത്തിൽ ചേർന്നു. യാങ്ഗാം ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റിന്റെ തെരഞ്ഞെടുത്തു. പിന്നീട് 1985 ൽ സിക്കിം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് അദ്ദേഹം സിക്കിം പ്രജാതന്ത്ര കോൺഗ്രസിന്റെ ഭാഗമായിരുന്നു.1989-ൽ ദംതാങ്ങിൽ നിന്ന് നാലാമത് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സിക്കിം സംഗ്രാം പരിഷത്തിന്റെ മുഖ്യമന്ത്രി നാരായൺ ബഹാദൂർ ഭണ്ഡാരിയുടെ സംസ്ഥാന കാബിനറ്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989 മുതൽ 1992 വരെ അദ്ദേഹം ഇൻഡസ്ട്രിയൽ, ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രിയായിരുന്നു.
ഡോ. ചാംലിംഗ് സിക്കിം ഡെമോക്രാറ്റിക് പാർട്ടിയെ 1993 മാർച്ച് 4 ന് രൂപവത്കരിച്ചു. പാര്‍ട്ടി രൂപികരിച്ചു 179 ദിനം അധികാരത്തില്‍ എത്തിയ അദ്ദേഹം തന്റെ ജൈത്രയാത്ര തുടങ്ങി, 1994 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി വിജയിച്ചു. പവൻകുമാർ മുഖ്യമന്ത്രിയായി. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ (1994, 1999, 2004, 2009, 2014) പാർട്ടിയെ വിജയത്തിലെത്തിച്ചു.1994 ഡിസംബർ 12 മുതൽ ഇന്നു വരെ (8540 ദിവസം) അധികാരത്തിൽ.
പവൻ ചാംലിംഗ് കിരൺ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന നേപ്പാളി ഭാഷഎഴുത്തുകാരൻ കൂടിയാണ് ഇദ്ദേഹം. മണിപ്പാലിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച കവിയാണ് അദ്ദേഹം. തന്റെ കൃതികൾക്കും സംസ്ഥാന നേതൃത്വത്തിനും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദേശീയ ഉദ്ഗ്രഥനത്തിനായി ഭരത് ശിറോമാണി കൂടാതെ, സാമൂഹ്യസേവനത്തിനുവേണ്ടിയുള്ള മാനവ സേവാ പുരസ്കാര്‍ , കൂടാതെ ഇന്ത്യയിലെ ഏറ്റവുംപച്ചപ്പ് നിറഞ്ഞ സംസ്ഥാനം സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നൽകി ആദരിച്ചു. എല്ലാ രാസവസ്തുക്കളും രാസവളങ്ങളും സിക്കിമിൽ കൃഷിസ്ഥലങ്ങളിൽ നിരോധിച്ചിട്ടുണ്ട്. 1977 ൽ അദ്ദേഹം സ്ഥാപിച്ച നിര്മന് എന്ന സാഹിത്യ മാഗസിൻ എഡിറ്റര്‍. സിക്കിം ഹാൻഡിക്യാപ്പ്ഡ് പേഴ്സൺസ് വെൽഫെയർ മിഷൻ പ്രസിഡന്റും കൂടിയാണ് അദ്ദേഹം.
ജ്യോതിബസു (ബംഗാൾ മുൻ മുഖ്യമന്ത്രി) 1977 ജൂൺ 21 മുതൽ 2000 നവംബർ ആറു വരെ (8539 ദിവസം)അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ (1977, 1982, 1987, 1991, 1996) പാർട്ടിയെ വിജയത്തിലെത്തിച്ചു.
Pscvinjanalokam