ഭൂമിയിലെ ഗുരുത്വാകർഷണ ബലത്തെ ഐസക് ന്യുട്ടന്‍ തിരിച്ചറിഞ്ഞത് (കണ്ടു പിടിച്ചു എന്ന് പറയുന്നത് ശരി അല്ലല്ലോ അതിനു മുന്‍പേ അത് ഉണ്ടല്ലോ ) തലയില്‍ വീണ ആപ്പിളില്‍ നിന്നാണ് എന്ന് എല്ലാവര്ക്കും അറിയാം .ഇത് പോലെ യാദൃശ്ചികമായി സംവിച്ച പല സംഭവങ്ങളും പല കണ്ടുപിടുത്തങ്ങള്‍ക്കും കാരണം ആയിട്ട് ഉണ്ട് അത് പോലെ ഉള്ള ഒരു സംഭവമാണ് മൈക്രോവേവ് ഓവന്റെ കണ്ടു പിടുത്തത്തിലേക്ക് എത്തിച്ചത് പേഴ്സി സ്പെന്‍സര്‍ എന്ന അമേരിക്കന്‍ എന്‍ജിനീയറുടെ പോക്കറ്റില്‍ കിടന്ന ചോക്കലെറ്റ് ഉരുകിപോയതാണ് കാരണം 1945 റഡാര്‍ സംവിധാനങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നു കാലം റഡാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഒരു ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു പേഴ്സി . 1 മില്ലി മീറ്റർ മുതൽ 10 സെന്റി മീറ്റർ വരെ തരംഗ ദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് മൈക്രോവേവ് തരംഗങ്ങൾ എന്ന് പറയുന്നത് ഇത്തരത്തിലുള്ള (താഴെ വിശദികരിക്കാം ) മൈക്രോവേവ് ഉപയോഗിക്കുന്ന റഡാര്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ തന്റെ പോക്കറ്റില്‍ കിടക്കുന്ന ഒരു ചോക്ലേറ്റ് മിഠായി ഉരുകുന്നത് അദ്ദേഹം ശ്രദ്ധിച്ചു.മൈക്രോവേവ് ആകാം ഇതിന് കാരണം എന്നു ചിന്തിച്ച പേഴ്സി അതിനെ തുടര്‍ന്ന് നിരവധി പരീക്ഷണങ്ങള്‍ നടത്തിനോക്കി. ചോളത്തില്‍ മൈക്രോവേവ് അടിപ്പിച്ചായിരുന്നു ആദ്യ പരീക്ഷണം. പിന്നീട് ഒരു മുട്ടയിലും ഈ പരീക്ഷണം ആവര്‍ത്തിച്ചു. തുടര്‍ന്ന് പരീക്ഷണത്തെ അല്പം കൂടി പരിഷ്ക്കരിച്ച് പേഴ്സി ഒരു ലോഹപ്പെട്ടിക്കുള്ളിലേക്ക് മാറ്റി ആദ്യം ഉണ്ടാക്കിയ അവന്റെ ഉയരം ആറടി ആയിരുന്നു. ഭാരം മുന്നൂറ്റി നാല്‍പ്പത് കിലോയും. 1945ല്‍ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ ഇതിന്റെ വില 3,000 ഡോളര്‍ ആയിരുന്നു 1967ല്‍ മേശപ്പുറത്ത് വയ്ക്കാവുന്നതും അഞ്ഞൂറ് ഡോളറില്‍ താഴെ വിലയുള്ളതുമായ അവ്നുകള്‍ ഇറങ്ങി. എല്ലാ മൈക്രോവേവ് ഓവനുകളുടേയും പ്രവര്‍ത്തന രീതി എങ്ങനെ എന്ന് നോകം ഡൈഇലക്ട്രിക്ക് ഹീറ്റിംഗ് (dielectric heating) എന്നാ പ്രവര്‍ത്തന ത്വത്തില്‍ ആണ് മൈക്രോവേവ് ഓവനുകള്‍ പ്രവര്‍ത്തിക്കുന്നത് അതായതു ചില പദാര്‍ത്ഥങ്ങള്‍ വൈദ്യുതകാന്തികതരംഗങ്ങളുമായി പ്രവര്‍ത്തിക്കുബോള്‍ താപമുണ്ടാകുന്നതാണ് ഈ പ്രതിഭാസം.
വൈദ്യുതിയെ കടത്തിവിടാത്ത കുചാലകങ്ങളെയാണ് സാധാരണ ഡൈഇലക്ട്രിക്ക് എന്നു വിളിക്കുന്നത്. പക്ഷേ അവയ്ക്കും ചില വൈദ്യുതഗുണങ്ങള്‍ ഒക്കെയുണ്ട്. ഉദാഹരണമായി ചിലപ്പോള്‍ തന്മാത്രകളില് അല്പം പൊസിറ്റീവ് ചാര്‍ജും നെഗറ്റീവ് ചാര്‍ജും പ്രത്യക്ഷപ്പെടും. അവ തമ്മില്‍ അല്‍പ്പം അകലം പാലിച്ച് നില്‍ക്കുകയും ചെയ്യും. ഇങ്ങിനെയുള്ള തന്മാത്രകളെ ഇലക്ട്രിക്ക് ഡൈപോള്‍ എന്നാണ് വിളിക്കാറ്. വൈദ്യുതക്ഷേത്രത്തില്‍(electric field) പെട്ടാല്‍ ഇത്തരം തന്മാത്രകള്ക്ക് ഊര്‍ജ്ജം ലഭിക്കുകയും ചലിക്കാന്‍ തുടങ്ങുകയും ചെയ്യും. വൈദ്യുതകാന്തികവികിരണങ്ങളിലെ വൈദ്യുതക്ഷേത്രം തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നവയാണ്. വീട്ടിലെ A.C . (Alternative Current ) വൈദ്യുതിപോലെ തന്നെയാണ് ഇതിന്റെയും ദിശമാറ്റം. ഈ വൈദ്യുതക്ഷേത്രത്തില്‍ പെടുന്ന ഓരോ ധ്രുവീകരിക്കപ്പെട്ട തന്മാത്രയും (electric dipole) ഊര്‍ജ്ജം നേടുകയും വിവിധ ചലനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. എല്ലാത്തരം വൈദ്യുതകാന്തികവികിരണങ്ങളും എല്ലാത്തരം വസ്തുക്കളുമായി പ്രതിപ്രവര്‍ത്തിക്കണമെന്നില്ല. മൈക്രോവേവ് തരംഗങ്ങള്‍ ഊര്‍ജ്ജം കൈമാറാന്‍ കഴിയുന്ന ഏറ്റവും നല്ല വസ്തു ജലമാണ്. ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ മുഴുവന്‍ എഫിസേന്സിയോടെ പ്രവര്‍ത്തിക്കാന്‍ മൈക്രോവേവ് തരംഗങ്ങള്കഴിയുന്നു . ഇങ്ങിനെ ലഭിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് ജലതന്മാത്രകള്‍ വളരെ വേഗം കറങ്ങാന്‍ തുടങ്ങും. ഈ കറക്കമാണ് താപമായി പരിണമിക്കുന്നതും ആഹാരം പാകം ചെയ്യാന്‍ സഹായിക്കുന്നതും. കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവയിലേക്കും ഊര്‍ജ്ജം പകരാന്‍ മൈക്രോവേവിന് സാധിക്കും. എന്നാല്‍ ഇന്സുലറെര് മേറ്റിരിയലുകളായ പ്ലാസ്റ്റിക്ക്, ഗ്ലാസ്, മണ്ണില്‍ തീര്‍ത്ത സിറാമിക്ക് പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയൊന്നും തന്നെ മൈക്രോതരംഗങ്ങളെ ആഗിരണം ചെയ്യുകയില്ല. ലോഹങ്ങള്ക്കാവട്ടെ മൈക്രോതരംഗങ്ങളെ പ്രതിഫലിപ്പിക്കാനുള്ള കഴിവാണ് എന്താണീ മൈക്രവേവ് എന്നു കൂടി പറയാം .
പല തരത്തിലുള്ള വൈദ്യുതകാന്തികതരംഗങ്ങള്‍ ഉണ്ട്. അവയില്‍ മൈക്രോവേവ് എന്നു പറയുന്നത് . ഏതാണ്ട് 1ജിഗാ-ഹെര്‍ട്സ് മുതല്‍ 100ജിഗാ-ഹെര്‍ട്സ് വരെയുള്ള തരംഗങ്ങളെയാണ്. നമ്മള് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ തരംഗങ്ങളുടെ റേഞ്ച് 9ജിഗാ-ഹെര്‍ട്സ് മുതല്‍ 1.8 ജിഗാഹെര്‍ട്സ് വരെയുള്ള തരംഗങ്ങള്‍ ആണ് ഇത് മൈക്രോവേവിന്റെ തുടക്കത്തിലുള്ളതാണ് , ഏതാണ്ട് .. 2.45 ജിഗാ-ഹെര്‍ട്സ് ആവൃത്തിയുള്ള തരംഗമാണ് മൈക്രോവേവ് ഓവനുകളില്‍ ഉപയോഗിക്കുന്നത്. സാധാരണ മൊബൈല്‍ഫോണുകളില്‍ ഉപയോഗിക്കുന്ന തരംഗങ്ങളുടെ ആവൃത്തിയേക്കാള്‍ 2 മുതല്‍ 3 വരെ മടങ്ങാണ് ഈ മൈക്രോവേവിന്റെ തരംഗ ദൈര്‍ഘ്യം