സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളാണ് എക്സോ പ്ലാനറ്റുകള്‍ . ഒരെണ്ണത്തിന്റെയും ഫോട്ടോ നമ്മുടെ പക്കല്‍ ഇല്ല . അവിടെയുള്ള കാര്യങ്ങളെക്കുറിച്ച് അനുമാനങ്ങള്‍ മാത്രമേ ഉള്ളൂ . എങ്കിലും ഉള്ള അറിവുകള്‍ വെച്ച് എക്സോ പ്ലാനറ്റുകളെ വെബില്‍ പുനസൃഷ്ടിച്ചിരിക്കുകയാണ് നാസ . ഈ ലിങ്കില്‍ (https://exoplanets.nasa.gov/alien-worlds/exoplanet-travel-bureau/) പോയാല്‍ ഇത്തരം കുറച്ച് ഏലിയന്‍ ഗ്രഹങ്ങളുടെ 360 ഡിഗ്രി ഇന്റ്ററാക്ടീവ് വിഷ്വലൈസേഷന്‍ നമ്മുക്ക് കാണാം . ഫുള്‍ സ്ക്രീനില്‍ ആ ഗ്രഹത്തില്‍ ചെന്ന്പെട്ടതായി തോന്നും ! അവിടവിടെയായി കാണുന്ന വാക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അതെന്താണ് എന്ന് അറിയുകയും ആവാം . ചുവന്ന സൂര്യനെ ചുറ്റുന്ന കെപ്ലര്‍ -186f ഒരു വിചിത്രലോകമാണ് . അന്തരീക്ഷം ഉണ്ടോ ഇല്ലയോ എന്ന സംശയത്താല്‍ , രണ്ടുരീതിയിലും ഈ ഗ്രഹത്തെ കാണുവാനുള്ള സൌകര്യവും ഉണ്ട് .
എങ്കില്‍ യാത്ര തുടങ്ങിക്കോളൂ .
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളാണ് എക്സോ പ്ലാനറ്റുകള്‍ . ഒരെണ്ണത്തിന്റെയും ഫോട്ടോ നമ്മുടെ പക്കല്‍ ഇല്ല . അവിടെയുള്ള കാര്യങ്ങളെക്കുറിച്ച് അനുമാനങ്ങള്‍ മാത്രമേ ഉള്ളൂ . എങ്കിലും ഉള്ള അറിവുകള്‍ വെച്ച് എക്സോ പ്ലാനറ്റുകളെ വെബില്‍ പുനസൃഷ്ടിച്ചിരിക്കുകയാണ് നാസ . ഈ ലിങ്കില്‍ (https://exoplanets.nasa.gov/alien-worlds/exoplanet-travel-bureau/) പോയാല്‍ ഇത്തരം കുറച്ച് ഏലിയന്‍ ഗ്രഹങ്ങളുടെ 360 ഡിഗ്രി ഇന്റ്ററാക്ടീവ് വിഷ്വലൈസേഷന്‍ നമ്മുക്ക് കാണാം . ഫുള്‍ സ്ക്രീനില്‍ ആ ഗ്രഹത്തില്‍ ചെന്ന്പെട്ടതായി തോന്നും ! അവിടവിടെയായി കാണുന്ന വാക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അതെന്താണ് എന്ന് അറിയുകയും ആവാം . ചുവന്ന സൂര്യനെ ചുറ്റുന്ന കെപ്ലര്‍ -186f ഒരു വിചിത്രലോകമാണ് . അന്തരീക്ഷം ഉണ്ടോ ഇല്ലയോ എന്ന സംശയത്താല്‍ , രണ്ടുരീതിയിലും ഈ ഗ്രഹത്തെ കാണുവാനുള്ള സൌകര്യവും ഉണ്ട് . എങ്കില്‍ യാത്ര തുടങ്ങിക്കോളൂ .
Posted by Julius Manuel on Tuesday, May 29, 2018