കോട്ടയം പുഷ്പനാഥിനു ആദരാഞ്ജലികള്‍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അപസര്‍പ്പക കഥകളുടെ തമ്പുരാന് കോട്ടയം പുഷ്പനാഥ് എന്ന പുഷ്പനാഥന്‍ പിള്ള കോട്ടയം ഗുഡ്ഷെപ്പേഡ് എല്‍പിഎസിലായിരുന്നു വിദ്യാഭ്യാസത്തിന്റെ തുടക്കം. കോട്ടയം എം ഡി സെമിനാരി ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ പാശ്ചാത്യകുറ്റാന്വേഷണ കൃതികൾ പ്രത്യേകിച്ചും ഷെർലക് ഹോംസ് കഥകളും മറ്റും വായിക്കുന്നത്. അന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്ന ഐപ്പ് സാറുടെ പ്രേരണയിലായിരുന്നു അത്. ആ വായനയുടെ ബലത്തിൽ 12-ാം വയസിൽ ആദ്യ കഥയെഴുതി-തിരമാല. ഒരു സാധാരണ കഥ. തുടർന്ന് കുറേ കഥകളെഴുതി പ്രസിദ്ധീകരിച്ചെങ്കിലും ഒന്നും തന്നെ തൃപ്തികരങ്ങളായിരുന്നില്ല.പിന്നീട് സിഎന്‍ഐ ട്രെയ്നിങ് സ്കൂളില്‍ നിന്ന് ടിടിസി പാസായി അധ്യാപകവൃത്തിയിലേക്ക്. . ദേവികുളം ഗവണ്മെന്റ് ഹൈസ്കൂള്‍, കല്ലാര്‍കുട്ടി എച്ച്.എസ്, നാട്ടകം ഗവണ്മെന്റ് എച്ച്.എസ്,ആര്‍പ്പൂക്കര ഗവ.എച്ച്.എസ്. കാരാപ്പുഴ ഗവ.എച്ച്.എസ് തുടങ്ങിയസ്കൂളുകളില് ജോലി ചെയ്തിട്ടുണ്ട്.
എഴുത്തില്‍ കൂടുതല്‍ സജീവമായി. ചമ്പക്കുളം ബികെഎം ബുക്സിന്റെ ഡിറ്റക്ടര്‍ എന്ന മാഗസിനിലാണ് ആദ്യകാലത്ത് കൂടുതല്‍ എഴുതിയത്. ‘ഡിറ്റക്ടർ’ മാസികയിൽ ചെറിയ കുറ്റാന്വേഷ കഥകൾ എഴുതിയപ്പോൾ അതിന് ധാരാളം വായനക്കാരെ കിട്ടി.അറുപതുകളുടെ അന്ത്യപാദത്തിലാണ്. കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന മനോരാജ്യം വാരിക’ അതിന്റെ പ്രചാരം ഇടിഞ്ഞ് ഒരു വലിയ പ്രതിസന്ധിയെ നേരിടുന്നകാലം. വാരിക അടച്ചു പൂട്ടേണ്ടി വരുമോ എന്നു പോലും മാനേജ്മെന്റ് ഭയന്നു. രക്ഷപ്പെടാൻ ഒറ്റവഴിയേ ഉള്ളൂ. വാരികയുടെ സർക്കുലേഷൻ വർധിപ്പിക്കുക. അതിനെന്തു ചെയ്യണം എന്നാലോചിച്ച് തലപുണ്ണാക്കി കൊണ്ടിരുന്ന മാനേജ്മെന്റിന് മുന്നിലേക്ക് അന്നത്തെ ജനകീയ എഴുത്തുകാരിൽ പ്രമുഖനായിരുന്ന കാനം ഇ.ജെ ഒരഭിപ്രായം വെച്ചു. കുറ്റാന്വേഷണ എഴുത്തുകാരനെ തേടിപ്പിടിക്കേണ്ട ചുമതലയും അവർ കാനത്തിന്റെ തലയിൽ തന്നെ കെട്ടിവച്ചു. ‘ഡിറ്റക്ടർ’ മാസികയിൽ പതിവായി കുറ്റാന്വേഷണ കഥകൾ എഴുതിയിരുന്ന ഒരു കഥാകാരനായിരുന്നു കാനത്തിന്റെ മനസ്സിൽ. പാശ്ചാത്യ സാഹിത്യ ലോകത്ത് ഏറെ വായനക്കാരെ നേടിയ കുറ്റാന്വേഷണ കഥകളുടെ ചുവടു പിടിച്ച് അയാളെഴുതുന്ന കഥകളുടെ ഇഞ്ചോടിഞ്ച് ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്ന എഴുത്ത് രീതി ഒരു വായനക്കാരൻ എന്ന നിലയിൽ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചിരുന്നു.
ഡിറ്റക്ടർ മാസികയിൽനിന്നും വിലാസവും വാങ്ങി കാനം കഥാകാരനെ തേടിയിറങ്ങി. ആളെ കണ്ടപ്പോൾ ആദ്യം അമ്പരന്നു. ഒരു കൊച്ചു പയ്യൻ! ഇവനാണോ വായനക്കാരെ ആകാംക്ഷയുടെ കുന്തമുനയിൽ നിർത്തുന്ന കുറ്റാന്വേഷണ കഥകൾ എഴുതുന്നത് എന്ന് ഒരു നിമിഷം സംശയിക്കുകയും ചെയ്തു. അതെന്തായാലും സംശയവും അമ്പരപ്പും മാറ്റിവച്ച് ആവശ്യം അറിയിച്ചു – മനോരാജ്യം വാരികയിലേക്ക് ഒരു കുറ്റാന്വേഷണ നോവൽ വേണം. തരാം’-രണ്ടാമതൊന്നാലോചിക്കാതെ പയ്യന്റെ മറുപടി. എങ്കിൽ വാരികയിൽ അനൗൺസ് ചെയ്യാൻ ഒരാഴ്ചക്കകം നോവലിന്റെ പേര് തരണം എന്ന് കാനം ആവശ്യപ്പെട്ടു. അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് പയ്യന്റെ മറുപടി ഉടൻ വന്നു- എന്തിന് ഒരാഴ്ച കാത്തിരിക്കണം? പേര്, ഇതാ ഇപ്പോൾ തന്നെ പിടിച്ചോ -‘ചുവന്ന മനുഷ്യൻ. പിന്നീടൊരു മൂന്നു മൂന്നര പതിറ്റാണ്ടു കാലം മലയാള കുറ്റാന്വേഷണ സാഹിത്യലോകത്തെ അടക്കിവാണ ‘കോട്ടയം പുഷ്പനാഥ്’ എന്ന എഴുത്തുകാരന്റെ താരോദയമായിരുന്നു അത്.
1968 ലാണ് മനോരാജ്യം വാരികയിൽ ചുവന്ന മനുഷ്യൻ പ്രസിദ്ധീകരിച്ചു വരുന്നത്. മലയാള കുറ്റാന്വേഷണ സാഹിത്യ ചരിത്രത്തിൽ അതൊരു നാഴികക്കല്ലായി മാറി. വായനക്കാർക്കത് ആഹ്ലാദവും വിസ്മയവും ജനിപ്പിക്കുന്ന പുതിയൊരു വായനാനുഭവമായി. ഓരോ ആഴ്ചയും വാരിക ഇറങ്ങുന്നതും കാത്ത് അവർ അക്ഷമരായി ഇരുന്നു. വാരിക വിപണിയിലെത്തുമ്പോഴേക്കും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. വാരിക ആവശ്യാനുസരണം കിട്ടുന്നില്ലെന്ന പരാതി വായനക്കാരുടെ ഭാഗത്തു നിന്നുണ്ടായപ്പോൾ വാങ്ങുന്ന കോപ്പികളുടെ എണ്ണം കൂട്ടാൻ ഏജന്റുമാർ നിർബന്ധിതരായി. അതിന്റെ ഗുണം മനോരാജ്യത്തിനുണ്ടായി. ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് വാരികയുടെ വിൽപ്പന കുതിച്ചുയർന്നു. പി. പുഷ്പനാഥൻ പിള്ള എന്ന കോട്ടയം പുഷ്പനാഥ് തന്റെ പ്രഥമ കുറ്റാന്വേഷണ നോവലിലൂടെ ഒരു വാരികയുടെ തലവര തന്നെ മാറ്റിയെഴുതുകയായിരുന്നു; ഒപ്പം മലയാളിയുടെ വായനാ ശീലത്തെയും.
ആദ്യ നോവൽ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ ജീവിതവും മാറ്റിമറിച്ചു. അദ്ദേഹത്തിന് പിന്നെ നിന്നു തിരിയാനാകാത്തവിധം തിരക്കിന്റെ നാളുകളായിരുന്നു. ചുവന്ന മനുഷ്യൻ പ്രസിദ്ധീകരണത്തിന്റെ പാതിവഴി പിന്നിടുമ്പോൾ തന്നെ മനോരാജ്യം അദ്ദേഹത്തിന് അടുത്ത നോവലിനുള്ള അഡ്വാൻസ് നൽകി. ‘ഫറവോന്റെ മരണമുറി’ എന്ന നോവലിന്റെ പരസ്യവുമായാണ് വാരികയുടെ തുടർലക്കങ്ങൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടത്. താമസിയാതെ മനോരമ ആഴ്ചപ്പതിപ്പ് അദ്ദേഹത്തോട് ഒരു നോവൽ ആവശ്യപ്പെട്ടു. ”പാരലൽ റോഡ്’ എന്ന നോവൽ അങ്ങനെ എഴുതിയതാണ്. തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗം വാരികയും അദ്ദേഹത്തിന്റെ നോവൽ പ്രസിദ്ധീകരിച്ചു-ഡയൽ 00003. കേരളത്തിൽ അന്നുണ്ടായിരുന്ന ജനകീയ വാരികകളെല്ലാം തന്നെ കുറ്റാന്വേഷണ നോവലിനായി അദ്ദേഹത്തിന്റെ വീട്ടു പടിക്കൽ കാവൽ നിൽക്കുന്ന അതിശയകരമായ കാഴ്ചയാണ് പിന്നെ കണ്ടത്. കോട്ടയം പുഷ്പനാഥിന്റെ നോവലുകൾ ക്ക് വമ്പിച്ച വായനക്കാരുണ്ടെന്ന തിരിച്ചറിവായിരുന്നു അതിനു കാരണം.
മലയാളിയുടെ വായനാ സങ്കൽപ്പങ്ങളെ അടിമുടി പുതുക്കിപ്പണിത് കൊണ്ട് എഴുത്തു ലോകത്ത് വിസ്മയമായി കോട്ടയം പുഷ്പനാഥ് വളർന്നു. മനുഷ്യ മനസിന്റെ അതിരുകളില്ലാത്ത ആകാംക്ഷയ്ക്ക് അക്ഷരങ്ങളിലൂടെ അതിശയിപ്പിക്കുന്ന ആഖ്യാനം നൽകുക വഴി മലയാളികളുടെ ഒന്നിലധികം തലമുറകളെ വായനയോട് അതി ഗാഢമായി അടുപ്പിച്ചുനിർത്തിയ അദ്ദേഹം, ഒരേസമയം പത്തും പതിനഞ്ചും വാരികകള്‍ക്ക് തുടര്‍നോവലുകള്‍ എഴുതുന്ന സാഹസികകൃത്യം ഏറ്റേടുക്കേണ്ടിവന്നു. നോവലുകള്‍ പുസ്തകമാക്കാനും വിദേശനോവലുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനും സമയം കണ്ടെത്തി. ഇതിനിടയില്‍ കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദമെടുത്തു.
എഴുത്തിന്റെ ഒരു പൂക്കാലത്ത് ആഴ്ചയിൽ പതിനൊന്ന് വാരികകൾക്കു വരെ നോവലുകൾ എഴുതിയിരുന്നു. കോട്ടയം പുഷ്പനാഥ് എന്ന പേര് കൂടാതെ തൈമൂർ എന്ന തൂലികാ നാമത്തിലും ചില വാരികകളിൽ എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്. അന്ന് ഞാൻ ഭൂമിശാസ്ത്രവും സാമൂഹ്യ പാഠവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. എഴുത്തിന്റെ സമ്മർദ്ദം ഏറിവരി കയും ഏറ്റെടുത്ത എഴുത്തു പണികൾ കൃത്യസമയത്തിന് തീർത്തു നൽകാൻ കഴിയില്ലെന്നു ബോധ്യമാവുകയും ചെയ്തപ്പോൾ ഞാൻ ജോലിയിൽ നി ന്നും വോളന്ററി റിട്ടയർമെന്റ് എടുത്തു. അക്കാലത്ത് രാവിലെ 7 മണി മുതൽ രാത്രി 11 – 12 വരെയൊക്കെ ഇടതടവില്ലാതെ എഴുതുമായിരുന്നു. ഒരു മുറിയിൽ മൂന്നു പേരെ ഇരുത്തി ഒരേ സമയം വ്യത്യസ്ത കുറ്റാന്വേഷണ നോവ ൽ ഭാഗങ്ങൾ അവർക്കു പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. കാരണം വീടിന് വെളിയിൽ വാരികകളിൽ നിന്നുള്ള ആളുകൾ ആ ആഴ്ചത്തെ അവരുടെ നോവലിന്റെ അദ്ധ്യായം വാങ്ങാനായി കാ ത്തു നിൽക്കുന്നുണ്ടാകും. അവരെ നിരാശപ്പെടുത്തി അയക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എഴുതാമെന്നേറ്റ എല്ലാ വാരികകൾക്കും വേണ്ടി ആഴ്ചയിൽ മുടങ്ങാതെ നോവലിന്റെ അധ്യായങ്ങൾ നൽകിയിട്ടുണ്ട്. ഞാൻ ഒരിക്കലും ചതിക്കില്ല എന്ന ഉറപ്പായിരുന്നു പ്രസിദ്ധീകരണങ്ങൾ എന്റെ മേൽ വെച്ചു പുലർത്തിയ വിശ്വാസം
എന്റെ എഴുത്തിന്റെ ഒരു പൂക്കാലത്ത് ആഴ്ചയിൽ പതിനൊന്ന് വാരികകൾക്കു വരെ നോവലുകൾ എഴുതിയിരുന്നു. കോട്ടയം പുഷ്പനാഥ് എന്ന പേര് കൂടാതെ തൈമൂർ എന്ന തൂലികാ നാമത്തിലും ചില വാരികകളിൽ എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്. അന്ന് ഞാൻ ഭൂമിശാസ്ത്രവും സാമൂഹ്യ പാഠവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. എഴുത്തിന്റെ സമ്മർദ്ദം ഏറിവരി കയും ഏറ്റെടുത്ത എഴുത്തു പണികൾ കൃത്യസമയത്തിന് തീർത്തു നൽകാൻ കഴിയില്ലെന്നു ബോധ്യമാവുകയും ചെയ്തപ്പോൾ ഞാൻ ജോലിയിൽ നി ന്നും വോളന്ററി റിട്ടയർമെന്റ് എടുത്തു. അക്കാലത്ത് രാവിലെ 7 മണി മുതൽ രാത്രി 11 – 12 വരെയൊക്കെ ഇടതടവില്ലാതെ എഴുതുമായിരുന്നു. ഒരു മുറിയിൽ മൂന്നു പേരെ ഇരുത്തി ഒരേ സമയം വ്യത്യസ്ത കുറ്റാന്വേഷണ നോവ ൽ ഭാഗങ്ങൾ അവർക്കു പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. കാരണം വീടിന് വെളിയിൽ വാരികകളിൽ നിന്നുള്ള ആളുകൾ ആ ആഴ്ചത്തെ അവരുടെ നോവലിന്റെ അദ്ധ്യായം വാങ്ങാനായി കാ ത്തു നിൽക്കുന്നുണ്ടാകും. അവരെ നിരാശപ്പെടുത്തി അയക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എഴുതാമെന്നേറ്റ എല്ലാ വാരികകൾക്കും വേണ്ടി ആഴ്ചയിൽ ഞാൻ മുടങ്ങാതെ നോവലിന്റെ അധ്യായങ്ങൾ നൽകിയിട്ടുണ്ട്. ഞാൻ ഒരിക്കലും ചതിക്കില്ല എന്ന ഉറപ്പായിരുന്നു പ്രസിദ്ധീകരണങ്ങൾ എന്റെ മേൽ വെച്ചു പുലർത്തിയ വിശ്വാസം.
കാര്‍പാത്യന്‍ മലനിരകളിലൂടെ മാര്‍ക്സിനും കാമുകിയും സാഹസികയാത്ര നടത്തുന്നതും ഇംഗ്ളണ്ടിലെ നഗരങ്ങളും ബര്‍മുഡ ട്രയാംഗിളും ശാന്തസമുദ്രത്തിലെ അന്തര്വാഹിനിയുമെല്ലാം തൊട്ടറിഞ്ഞതുപോലെയാണ് പുഷ്പനാഥ് എഴുതിയിട്ടുള്ളത്. ഈ മനുഷ്യന് വിദേശത്തൊന്നും പോയിട്ടില്ല എന്നറിയുമ്പോഴാണ് കൌതുകം വര്‍ധിക്കുന്നത്.നാഷണല്‍ ജ്യോഗ്രഫിയും റീഡേഴ്സ് ഡൈജ്സ്റ്റും മറ്റു വിജ്ഞാനഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമൊക്കെ വായിച്ച് ഹൃദിസ്ഥമാക്കിയാണ് ഈ പശ്ചാത്തലവിവരണങ്ങളൊക്കെ നടത്തിയിട്ടുള്ളത്. സൂഷ്മനിരീക്ഷണത്തിനുള്ള ക്ഷമയുണ്ടായാല്‍ അതൊക്കെ സാധ്യമാകുമെന്നാണ് അദ്ദേഹം പറയുന്നത്.കുറ്റാന്വേഷണമാകുമ്പോള്‍ ചരിത്രം, ശാസ്ത്രം, പൊലീസ്, നിയമം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അറിവുണ്ടാകണം. ഇതൊക്കെ അദ്ദേഹം നേടിയത് നിരന്തരമായ വായനയിലൂടെ.
പത്രവാർത്തകൾ…വിദേശ ശാസ്ത്ര മാസികകളിലും മറ്റും വരുന്ന ലേഖനങ്ങൾ…പൊലീസ് കേസ് ഡയറികൾ തുടങ്ങിയവ അതിനെന്നെ സഹായിക്കുന്നു. മനുഷ്യാവയവങ്ങളും മറ്റും വിദേശത്തേക്കു കയറ്റി അയക്കുന്ന ഒരു ഗൂഢസംഘം അറസ്റ്റിലായ പത്രവാർത്തയിൽനിന്നാണ് ‘ഡെഡ് ലോക്ക്’ എന്ന നോവൽ ജനിക്കുന്നത്. ബ്രെയിൻ ട്രാൻസ്പ്ലാന്റേഷനെ കുറിച്ച് ഒരു വിദേശ ശാസ്ത്ര മാസികയിൽ വന്ന കുറിപ്പാണ് ‘ചുവന്ന മനുഷ്യൻ’ എന്ന കൃതിക്കാധാരം. വർഷങ്ങൾക്കു മുമ്പ് അത്ലാന്റിക്ക് സമുദ്രത്തിലെ ‘ബർമുഡാ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത പത്രമാധ്യമങ്ങളിൽ നിറഞ്ഞപ്പോഴാണ് അതേ പേരിൽ ഒരു നോവൽ എഴുതിയത്. കാനഡയിൽ, സർക്കാരിനെ കബളിപ്പിച്ച് ഒരു കൂട്ടം ആളുകൾ സ്വന്തമായി സ്വർണഖനി
നടത്തി, സ്വർണം വിദേശത്തേക്കു കള്ളക്കടത്തു നടത്തിയ വാർത്തയിൽനിന്നാണ് ‘ലൂസിഫർ’ എന്ന നോവൽ ഉണ്ടായത്. ഈജിപ്തിലെ ഫറവോ ചക്രവർത്തിമാർ മരിച്ച് മമ്മികളായി പിരമിഡിൽ അടക്കം ചെയ്യുന്ന കാലത്ത് സ്വർണവും വജ്രവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തങ്ങൾക്കൊപ്പം അടക്കം ചെയ്യണമെന്ന് ശഠിച്ചിരുന്നു. പിരമിഡിനകത്തെ ഈ വിലപിടിപ്പുള്ള വസ്തുക്കൾ കളവു ചെയ്യുന്ന അധോലോക സംഘങ്ങൾ കയ്റോയിൽ സജീവമായി ഉണ്ടെന്നറിഞ്ഞപ്പോൾ ആ പശ്ചാത്തലത്തിലാണ് ‘ഫറവോന്റെ മരണമുറി’ എഴുതിയത്. ഒരാശയം മനസിൽ വീണു കിട്ടിയാൽ പിന്നെ എഴുത്ത് എനിക്ക് എളുപ്പമാണ്. വായനക്കാരന്റെ ജിജ്ഞാസയെ പരമാവധി ജ്വലിപ്പിക്കും വിധം സംഭവങ്ങളെ ഒന്നിനു പിറകെ ഒന്നായി കണ്ണികോർത്ത്, നോവൽ അവസാനിക്കുന്നതിനു തൊട്ടു മുമ്പു മാത്രം സസ്പെൻസ് വെളിവാക്കി വായനക്കാരെ അമ്പരപ്പിക്കുന്ന കുറ്റാന്വേഷണ നോവലുകളുടെ പൊതുതന്ത്രം തന്നെയാണ് ഞാനും കൈക്കൊണ്ടത്.
300 -ലേറെ കുറ്റാന്വേഷണ നോവലുകൾ ഞാനെഴുതിയിട്ടുണ്ട്. അവയിൽ പലതും തമിഴ്, കന്നഡ, തെലുഗ്, ഗുജറാത്തി, ഹിന്ദി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികൾക്ക് ചലച്ചിത്രമായി
ഏപ്രില്‍ 10ന് ഇദ്ദേഹത്തിന്റെ മകന് സലിം പുഷ്പനാഥ് തന്റെ റിസോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വന്യജീവി-ട്രാവല്‍-ഫുഡ് ഫോട്ടോഗ്രാഫറായിരുന്ന സലിമിന്റെ അപ്രതീക്ഷിത മരണം അദ്ദേഹത്തെ തകര്‍ത്തിരുന്നു.
മറിയാമ്മയാണ് ഭാര്യ. സീനു പുഷ്പനാഥ്, ജെമി പുഷ്പനാഥ് എന്നിവരാണ് മറ്റ് മക്കള്‍.
Pscvinjanalokam