പൊതുജനങ്ങളിൽ നിന്ന്
1. രോഗികളല്ലാത്തവർകഴിവതും മെഡിക്കൽ
കോളേജിൽ വരാതിരിക്കുക
മാറ്റിവെക്കാവുന്ന അസുഖങ്ങളോ മറ്റ്
ആശുപത്രികളിൽ കാണിക്കാവുന്ന പ്രശ്നങ്ങളോ
ഉളളവർ ഇപ്പൊഴത്തെ സാഹചര്യം മനസിലാക്കി
മെഡിക്കൽ കോളേജിൽ വരാതെ ശ്രദ്ധിക്കുക.
രോഗവ്യാപനം തടയുന്നതിനും ഇപ്പോഴുള്ള
നിയന്ത്രണാതീതമായ തിരക്ക് കുറക്കുന്നതിനും
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക്
അർഹമായചികിത്സ നൽകുവാനും ഇത്
വളരെയധികം സഹായകമാവും.
കുട്ടികളെ ഒരു കാരണവശാലും
രോഗികളെ സന്ദർശിക്കാൻ കൊണ്ടുവരരുത്
2. കോളേജിലെ സന്നദ്ധ പ്രവർത്തനങ്ങളിൽ
പങ്കെടുക്കുവാൻ താത്പര്യമുണ്ടെങ്കിലും വേണ്ടത്ര
സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ അതിനായി
ഇറങ്ങിത്തിരിക്കരുത് അതൊരുപക്ഷേ
സഹായത്തിലേറെ അപകടം വരുത്തിവെക്കും.
ഈ വിഷയത്തിൽ പരിചയമുള്ളവരുടെ
നിർദേശപ്രകാരം മാത്രം പ്രവർത്തിക്കുക.
3. നിപ്പാ വൈറസ് രോഗബാധയെക്കുറിച്ച് അറിയാത്ത
കാര്യങ്ങളോ വാലും തലയുമില്ലാത്ത വാട്സാപ്
സന്ദേശങ്ങളോ പടരാൻ അനുവദിക്കാതിരിക്കുക.
അരോഗ്യ വകുപ്പും മറ്റ് ഉത്തരവാദിത്തപ്പെട്ട
സ്ഥാപനങ്ങളും പൊതുജനങ്ങൾക്കായി
പങ്കുവെക്കുന്ന വിവരങ്ങൾ മാത്രം SHARE ചെയ്യുക.
നമ്മുടെ അഭിപ്രായങ്ങളോ ഭാവനയോ സമൂഹത്തിൽ
പരിഭ്രാന്തി പടരാൻ കാരണമാവരുത്.
4. വ്യക്തിപരമായി സ്വീകരിക്കേണ്ട എല്ലാ സുരക്ഷാ
മാർഗങ്ങളും സ്വീകരിക്കുക വൈറസിന് എല്ലാവരും
ഒരുപോലെയാണ്
മാധ്യമങ്ങളിൽ നിന്ന്
1. ഭയം വിൽക്കാതിരിക്കുക.
നിപാ വൈറസ് സംബന്ധിച്ച വാർത്തകളിൽ
അങ്ങേയറ്റം ജാഗ്രതയും ഉത്തരവാദിത്തവും
പുലർത്തേണ്ടതുണ്ട് കോഴിക്കോട് മെഡിക്കൽ
കോളേജിൽ എല്ലാ കാലത്തും പനിമരണങ്ങൾ
ഉണ്ടാവാറുണ്ട്. അത് പലതരത്തിലുള്ള ഗുരുതരമായ
പനികൾ കാരണമാണ് . ഇപ്പോഴത്തെ
സാഹചര്യത്തിൽ അതിനെയെല്ലാം നിപാവൈറസ്
ബാധയായിട്ടാണ് പലരും ( മാധ്യമങ്ങൾ
മാത്രമല്ല) ചിത്രീകരിച്ചു കാണുന്നത് ഇത് ഭയവും
അരക്ഷിതാവസ്ഥയും വർധിപ്പിക്കുകയേ ഉള്ളൂ
2 . രോഗത്തെക്കുറിച്ചും പ്രതിരോധ
മാർഗങ്ങളെക്കുറിച്ചും ശാസ്ത്രീയമായ വിവരങ്ങൾ
ജനങ്ങളിൽ എത്തിക്കുക. Repeating
‘ശാസ്ത്രീയമായ വിവരങ്ങൾ മാത്രം ജനങ്ങളിൽ
എത്തിക്കുക.’
ആരോഗ്യ പ്രവർത്തകരിൽ നിന്ന്
1. ഒരായിരം പരിമിതികൾക്കിടയിൽ ,ഇപ്പോഴുണ്ടായിട്ടുള്ള
വൈറൽ രോഗബാധ നമ്മുടെ മെഡിക്കൽ കോളേജിന്
വളരെവലിയ വെല്ലുവിളി തന്നെയാണ് . പക്ഷേ
അരനൂറ്റാണ്ടിലേറെയായി കോഴിക്കോട് മെഡിക്കൽ
കോളേജ് എന്ന വിശ്വാസം എല്ലാ
സാധാരണക്കാരനിലുമുണ്ട് .അത് നിലനിർത്തുക
തന്നെ വേണം. അതോടൊപ്പം നമ്മുടെയും
സഹപ്രവർത്തകരുടേയും സുരക്ഷയും
ഉറപ്പുവരുത്തണം. എല്ലാ പ്രൊഫഷണൽ
വേർതിരിവുകൾക്കുമപ്പുറത്തുള്ള ഒറ്റക്കെട്ടായ
പ്രവർത്തനം മാത്രമേ വഴിയുള്ളൂ.
ഇവിടെനമ്മൾ നൽകുന്നതിലുമധികം നൽകാൻ
ഒരിടത്തും ആർക്കും സാധിക്കരുത്
…അടുത്ത കാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത
ഗൗരവകരമായ ഒരാരോഗ്യ പ്രശ്നത്തിലാണ്
നാമിപ്പോഴുള്ളത്. ഒരുമിച്ചല്ലാതെ മുന്നോട്ട് വഴികളില്ല.
ഈ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും
അവരുടേതായ ഇടങ്ങളുണ്ട് . ആയുധവും
ഉത്തരവാദിത്തവുമുണ്ട്. മുതലെടുപ്പുകൾക്കോ
അശ്രദ്ധക്കോ ഇടം നൽകാതെ ,ഈ നശിച്ച ദിവസങ്ങൾ
വരുന്ന കാലത്തിന് ഓർത്തഭിമാനിക്കാനുള്ള
ചരിത്രമായി മാറ്റിയെടുക്കാൻ നമുക്ക് കഴിയും..