തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന വൈറല്‍ രോഗത്തിനാല്‍ കോഴിക്കോട് പേരാമ്പ്രയില്‍ ഒരു ഭവനത്തിലെ മൂന്ന് അംഗങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടത് ഞെട്ടല്‍ ഉള്ളവ് ആക്കിയിരുന്നു. പൂനെയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര വൈറോളജി ഗവേഷണ സ്ഥാപനത്തിലെ ലാബില്‍ മരിച്ച ആളുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് രോഗകാരണം പരാമിക്സോവൈറിഡേ കുടുംബത്തില്‍പ്പെട്ട നിപ്പ വൈറസ് (NiV) ആണെന്ന് സ്ഥിതികരിക്കുക ഉണ്ടായി. സമാനമായ രോഗ ലക്ഷനങ്ങളാല് മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ 8 പേരുകള്‍ കൂടി കഴിഞ്ഞ 12 മണിക്കൂറുകള്‍ക്കകം മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ജപ്പാൻ ജ്വരം, ഫാൾസിപാരം, മലേറിയ തുടങ്ങിയ വേറെയും രോഗങ്ങള്‍ക്ക് സമനാതകള്‍ ഉള്ള ലക്ഷണങ്ങള്‍ കാണിക്കാവുന്നതിനാല് രോഗലക്ഷണങ്ങള്‍ മാത്രേ നോക്കി പ്രൈമ ഫെഷ്യെ ആയിട്ട് നിപ്പ വൈറസ് ബാധ ആണെന്ന് ഉറപ്പിക്കേണ്ട കാര്യമില്ല. എങ്കില്‍ തന്നെയും ഇത്തരം അവസ്ഥകളില്‍ സാംക്രമികരോഗബാധിതരെ മാറ്റിപാര്‍പ്പിച്ചു ചികിത്സിക്കുന്നതിനുള്ള ഐസലെക്ഷന് വാര്ഡുകളിലോട് മാറ്റേണ്ട ആവശ്യമുണ്ട്. കേരള ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു ഐസലെക്ഷന് വാര്‍ഡുകള്‍ കൂടി മെഡിക്കല്‍കോളേജില്‍ സജ്ജീകരിച്ചതായി അറിയുന്നു. ജനങ്ങള്‍ പരിഭ്രാന്തര്‍ ആകേണ്ട ഒരു ആവശ്യവും നിലവിലെ സാഹചര്യത്തില്‍ നിലനില്ക്കുന്നില്ല, മുന്കരുതുകലുകള് കൈക്കൊള്ളുക മാത്രേ ചെയ്യേണ്ടത് ഉള്ളൂ. നിപ്പ ഔട്ട്ബ്രേക്ക് ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ കോഴിക്കോട് കണ്ടെത്തുകയും സാംക്രമിക-രോഗ-ഗവേഷണ സംഘം അവിടെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഇരൂപതാം നൂറ്റാണ്ടിന്റെ ഒടുവില്‍ മലേഷ്യയിലെ കബൂഒഗ് സുന്‍ഗായ് നിപാഹ് ഗ്രാമത്തില്‍ നിന്നാണ് പ്രാഥമികമായി നാഡിവ്യവസ്ഥയെ ബാധിക്കയും തലച്ചോറ് വീക്കത്തിനും കാരണം ആകുന്ന പരാമിക്സോവൈറിഡേ കുടുംബത്തിലും ഹെനിപ്പവൈറസ് ജനുസ്സിലും അംഗമായ ഈ വൈറസ്സിനെ വേര്‍തിരിക്കുന്നത്. ‘നിപ്പ വൈറസ്സ്’ എന്ന പേരു വരുന്നത് ഈ ഗ്രാമത്തിന്റെ പേരില്‍ നിന്നാണ്. ഇവയുടെ ജനിതിക ഘടന ഒറ്റ ഇഴയായി കാണുന്ന റൈബോന്യൂക്ളിക് ആസിഡാണ്. പഴങ്ങളെ ഭക്ഷിച്ചു ജീവിക്കുന്ന ഭീമന് വവ്വാല് ഇനങ്ങളായ ‘പറക്കും കുറുക്കന്മാരുടെ’ Pteropus ജനുസ്സില്‍ ഉള്‍പ്പെട്ടവ മലേഷ്യയിലും ബംഗ്ലാദേശിലും മുന്‍പ് ഉണ്ടായ ഔട്ട് ബ്രേക്കില്‍ വൈറസ്സുകളുടെ റിസര്‍വോയര്‍ ആയി പ്രവര്‍ത്തിക്കുക ഉണ്ടായത്. അതായത് മനുഷ്യരില്‍ രോഗബാധ നേരിട്ട് എല്പിക്കാത്ത അവസരങ്ങളിലും വൈറസ് ഇത്തരം വവ്വാലുകലുകളുടെ കോശങ്ങളുടെ ഉള്ളില്‍ വളര്‍ന്നു വിഘടിക്കുകയും. അവയുടെ ഉമിനീരും മൂത്രവും തുടങ്ങിയ ശരീരദ്രവങ്ങളിലൂടെ പഴങ്ങളിലോടും മറ്റും പകരുകയും അവ വഴി മൃഗങ്ങളിലോടും മനുഷ്യരിലോടും വ്യാപികയും ചെയ്യാവുന്നതാണ്. മലേഷ്യയില്‍ രോഗബാധ മനുഷ്യരിലോട് പകരുവാന്‍ പന്നികളും ആയിട്ടുള്ള സമ്പര്‍ക്കം ഒരു പ്രധാന കാരണം ആയി നീരിക്ഷികയും രണ്ടായിരം ആണ്ടില്‍ 9 ലക്ഷത്തോളം പന്നികളെ കൊല്ലുകയും ചെയ്തിരുന്നു. ആടുകള്‍, മുയലുകള്‍ തുടങ്ങി വേറെയും സസ്തിനിജീവികളിലൂടെ ഈ വൈറസ് മനുഷ്യരിലോട് പകരാവുന്നതാണ്. പക്ഷികളില്‍ മുന്‍പ് ഉണ്ടായ ഔട്ട്ബ്രേക്കുകളില്‍ പരിശോധന നടത്തിയതില്‍ നിന്ന് അവയെ ബാധിക്കുന്നതായി കണ്ടില്ല, സെറോനെഗറ്റീവ് ആയിരുന്നു.
2001യില്‍ ബംഗാള്ദേശില് ഉണ്ടായ രോഗപകര്‍ച്ചയില്‍ നിപാഹ്-ഇന്‍ഫെക്ഷനില്‍ പകുതിയില്‍ അധികവും രോഗബാധിതരായ മനുഷ്യരില്‍ നിന്ന് നേരിട്ട് പകര്‍ന്നത് ആയിരുന്നു. ഈന്തപ്പഴങ്ങളില്‍ ദിവസങ്ങളോളം ഈ വൈറസ് ഇന്‍ഫെക്ഷ്യസ് പ്രാപ്തിയില്‍ അതായത് രോഗം പകരുവാന്‍ സാധ്യമായ അവസ്ഥയില്‍ നിലനില്ക്കും എന്ന് നീരിക്ഷിച്ചിട്ടുണ്ട്. ഒരു പക്ഷെ ബംഗാള്ദേശില് നിന്ന് വേണ്ടാത്ര ശുചീകരണപ്രക്രികളും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ കേരളത്തില്‍ എത്തിയ ഈന്തപ്പഴങ്ങള്‍ ആയിരിക്കണം കോഴിക്കോട് ഇപ്പോള്‍ ഉണ്ടായ ഔട്ട്ബ്രേക്കിലോട് നയിച്ചത്. ഭീമന് വവ്വാലുകള്‍ ഈന്തപ്പനകളില് വന്നു ഇരിക്കയും അത് വഴി അവയുടെ ഉമിനീരും, മൂത്രവും ഫലങ്ങളില്‍ പറ്റിപ്പിടിക്കയും അത്തരം ഈന്തപ്പഴം നേരിട്ട് കഴിക്കുന്നവരില്‍ രോഗബാധ സാധ്യത കൈവരികയും ചെയ്യാവുന്നതാണ്. ഇന്ത്യയില്‍ രണ്ടു തവണ ഇതിനു മുന്‍പ് നിപാഹ്-ഔട്ട് ബ്രേക്ക് ഉണ്ടായിട്ടുണ്ട്. 2001 ജനുവരിയില്‍ ബംഗാളിലെ സിലിജുരി ഗ്രാമത്തിലും, ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 2007യില്‍ നാദിയാ ജില്ലയിലും.
മൃഗവളര്‍ത്തല്‍ കേന്ദ്രങ്ങളുടെ സമീപത്തിലും വനത്തിലും ഉള്ള ഫലവൃക്ഷങ്ങളില്‍ ഇരുന്നും പഴങ്ങള്‍ കഴിക്കുന്ന ഭീമന് വവ്വാലുകള്‍ ഭാഗികമായി കഴിച്ച പഴങ്ങള്‍ നിലത്ത് ഇട്ടുകയും അവ പന്നികളും, പശുകളും അടങ്ങിയ മറ്റ് സസ്തിനികളും കഴിക്കുകയും ചെയ്യും വഴിയാണ് ഈ രോഗം അവയില്‍ എത്തുന്നത്. പന്നികളിലും ആടുകളിലും ഈ രോഗം ബാധിച്ചാല്‍ ശ്വസനബുദ്ധിമുട്ടും, നാഡിവ്യവസ്ഥയിലും കുഴപ്പങ്ങള്‍ പ്രകടം ആകുന്നതാണ്. പന്നിക്കുട്ടികളില്‍ ആണ് നിപ്പ വൈറസ് അധികമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്, മുതിര്‍ന്നവയില്‍ ലക്ഷണങ്ങള്‍ വലിയ അളവില്‍ പ്രകടം ആകണം എന്നില്ല, ശക്തിയായ കുരക്കല്‍ കാണിച്ചു എന്നിരിക്കും. എലികളില്‍ നടത്തിയ പഠനത്തില്‍ അവ രോഗാണുക്കളെ വഹിക്കുന്നതായി നിരീക്ഷിച്ചില്ല. വവ്വാലുകലും ആയി സമ്പര്‍ക്കത്തില്‍ വന്ന പദാര്‍ഥങ്ങള്‍ പ്രത്യേകിച്ചു പഴങ്ങള്‍ ഭക്ഷിക്കയോ അവയില്‍ നിന്നുള്ള ദ്രാവകങ്ങള്‍ കുടിക്കയോ ചെയ്യാതെ ഇരിക്കുന്നത് ഒരു പ്രതിരോധ മാര്‍ഗ്ഗമാണ്. തെങ്ങിയില് നിന്നും പനയില്‍ നിന്നും എടുക്കുന്ന കള്ളുകളും ഉപയോഗിക്കുന്നത്തില്‍ നിന്ന് വിട്ടു നില്‍ക്കണം.
ഭീമന്വവ്വാലുകളായ നിപ്പ ബാധിച്ച പറക്കും കുറുക്കന്മാരുടെ രക്തത്തില്‍ നിന്നും ഈ വൈറസ് രോഗത്തിന് എതിരെയുള്ള ആന്റിബോഡികള്‍ കബോഡിയ, തായ്ലണ്ട്, ഇന്ത്യ, ബംഗാള്ദേശ എന്നിവടങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. ഒരു പക്ഷെ ഭാവിയില്‍ ഈ വൈറസ്സിനു എതിരെ ഫലപ്രദമായ വാക്സിന് നിര്മ്മിക്കുവനായ സാധ്യതയും നിലനില്ക്കുന്നു.
കുതിരകളില്‍ ഹെന്ന്ദ്ര വാക്സിന് നിപാഹയ്ക്കു എതിരെ ക്രോസ് പ്രൊട്ടക്ഷന്‍ നല്കുന്നു എന്ന് നിരിക്ഷിച്ചിട്ടുണ്ട്. നിലവില്‍ മനുഷ്യരില്‍ ഉപയോഗിക്കാന്‍ ആകുന്ന ഫലപ്രദമായ വാക്സിനുകള്‍ നിപാഹയ്ക്കു എതിരെ ഇല്ല.
നാല് വ്യത്യസ്തമായ ഇനങ്ങളില്‍ അഥവാ വൈറസ് സ്റ്റ്റേനുകള് എങ്കിലും NiVയ്ക്കുണ്ട് ഇവയില്‍ ഏറ്റവും അധികം പഠന വിധേയം ആക്കിയത് മലേഷ്യയില്‍ ബാധിച്ച മലേഷ്യന്‍ സ്റ്റ്റേനും (mNiV), ബംഗാള്ദേശില് ബാധിച്ച ബംഗാള്ദേശ് സ്റ്റ്റേനും (bNiV). ഇതില്‍ ഏത് ലീനെഞ്ചില് നിന്നാണ് ഇപ്പോള്‍ കോഴിക്കോട് ഉണ്ടായ ഔട്ട്ബ്രേക്ക് നയിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. ലാബില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും ക്ലിനിക്കല്‍ ഡാറ്റയില്‍ നിന്നും കോശ-കയ്യേറ്റം, രോഗമൂര്‍ച്ച, മരണ നിരക്ക് എന്നിവയില്‍ ഉയര്‍ന്നു നില്ക്കുന്ന മലേഷ്യന്‍ സ്റ്റ്റേനാണ് കൂടുതല്‍ അപകടകാരി. എന്നിരുന്നാലും bNiV ബാധിച്ചവരില്‍ നീണ്ടു നില്ക്കുന്ന ചുമ്മ കൂടുതലാണ്(62%), mNiVയിനെ അപേക്ഷിച്ചു ( 14%). നാഡിവ്യവസ്ഥയെയും തുടര്‍ന്ന് ശ്വസന ശേഷിയെയും ബാധിക്കുന്ന രോഗം ആയതിനാല്‍ കൃത്രിമ ശ്വാസം നല്കുന്ന വെന്റ്റിലെറ്ററി പിന്തുണ അത്യാവശ്യം ആണ്. കേരള ആരോഗ്യവകുപ്പ് വെന്റ്റിലെറ്ററി പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
മനുഷ്യരില്‍ നിപ്പ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ അവയുടെ ലക്ഷണങ്ങള്‍ കാണിക്കുവാന്‍ അഞ്ചു മുതല്‍ 14 ദിവസം വരെയാണ് കാലതാമസം, ഇതിനെ incubation period എന്ന് വിളിക്കുന്നു. നീണ്ടു നില്കുന്ന ചുമ്മ, ഛര്‍ദ്ദി, തലക്കറക്കം, വയറു വേദന, തൊണ്ട വേദന, കാഴ്ചയ്ക്കുള്ള ബുദ്ധിമുട്ട്, ഭക്ഷണത്തോടുള്ള വിരക്തി, ശ്വാസംമുട്ടല്‍ തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങള്‍ വേറെയും രോഗങ്ങളില്‍ കാണിക്കാം എങ്കിലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തേണ്ടത് ഉണ്ട്. തലച്ചോറിലോട് മതിയായ ഓക്സിജന്‍ ലഭ്യത തടസപ്പെട്ടുകയും സ്ട്രോക്കും ശേഷം വരാവുന്നതാണ് ഇത് കോമയിലോടോ മരണത്തിലോടോ നയിക്കാം. കോഴിക്കോട്ടുള്ള രോഗികളെ പരിചരണം ചെയ്ത ആരോഗ്യപ്രവര്‍ത്തകരില്‍ ചിലര്‍ രോഗബാധ എല്ക്കുകയും ഒരു നഴ്സ് മരിക്കയും ചെയ്തിനാല് ആരോഗ്യപ്രവര്‍ത്തകരും ശ്രദ്ധ ചെല്ലുതേണ്ട ആവശ്യമുണ്ട്. ഗ്ലൌസ്, മുഖമറ തുടങ്ങിയ വ്യക്തി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ 95% അന്തരീഷ അംശങ്ങളെയും പ്രതിരോധിക്കുന്ന N95 ഫേസ് മാസ്ക്കുകള്‍ ഉപയോഗിക്കണം. ആരോഗ്യവകുപ്പ് പുതിയത് ആയി 1000 N95 മാസ്ക്കുകളും, 10,000 സാധാരണ മാസ്ക്കുകളും അവിടെയുള്ള മെഡിക്കല്‍ പ്രവര്‍ത്തകരുടെ അടുത്ത് എത്തിച്ചത് ആയി മനസ്സില്‍ ആകുന്നു.
നിപ്പ വൈറസിനെ 0.1% ഫോര്‍മാലിന്‍+ 0.5% ബ്ലീച്ച് നിറഞ്ഞ ലായനി ഉപയോഗിച്ച് അജൈവ ഇടങ്ങളില്‍ നിന്ന് നശിപ്പിക്കാവുന്നതാണ്. ദേഹസ്പര്ശനങ്ങള്ക്ക് ശേഷം വേഗം സോപ്പുകള്‍ ഉപയോഗിച്ചു കഴുകയോ sanitizers ഉപയോഗിക്കയോ ചെയ്യുക സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ്. പരാമിക്സോവൈറിഡേ കുടുംബത്തില്‍പ്പെട്ട വൈറസുകള്‍ അല്ക്കഹോ, അല്ക്കാലിസ്, ഹലോജന്സ്, വേറെ ഓക്സിഡൈസിംഗ് ഏജന്റുകള്‍ എന്നിവയുടെ മധ്യത്തില്‍ നശിക്കപ്പെട്ടുന്നതാണ്.
നിപ്പ വൈറസ് ബാധ സ്ഥിതികരിക്കുന്നവാന് ലബോറട്ടറി സംവിധാനങ്ങളുണ്ട്. ഇവയെ കൈകാര്യം ചെയ്യാന്‍ ബയോസേഫ്റ്റി നാലാം നിരയില്‍ എങ്കിലും ഉള്ള ലാബുകള്‍ ആവശ്യമുണ്ട് എന്നത് ഒരു വെല്ലുവിളിയാണ്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങള്‍, മൂത്രം, രക്തം, മസ്തിഷ്കത്തില്‍ നീരില്‍ നിന്നുള്ള സ്രവം എന്നിവ ഉപയോഗിക്കുന്ന ക്വാന്ഡിട്ടെടീവ് റിയല്‍ ടൈം-പൊളിമെറെസ് ചെയിന്‍ റിയാക്ഷന് (qRT-PCR) ഫലപ്രദമായ ഒരു നിര്‍ണ്ണയ മാര്‍ഗ്ഗമാണ്. നിപ്പ വൈറസ്സിനു എതിരെയുള്ള ആന്റിബോഡിസ് എലൈസ ടെക്സ്റ്റ് വഴി ബയോസേഫ്റ്റി രണ്ടാം നിരയില്‍ ഉള്ള ലാബുകളില്‍ ചെയ്യാം എങ്കിലും കാലതാമസം എടുക്കയും കൃത്യത കുറവും ആണ്. കേരളത്തില്‍ മികച്ച ഒരു വൈറോളജി ലാബിന്റെ അഭാവം പ്രശ്നം തന്നെയാണ്.
നിപ്പ വൈറല്‍ രോഗത്തിനു എതിരെ പ്രത്യേകമായ മരുന്നുകള്‍ വിപണിയില്‍ ലഭ്യമല്ലായെങ്കിലും ലക്ഷണങ്ങള്‍ നോക്കിയുള്ള പ്രതിവിധി ചികിത്സ സമ്പ്രദായം അഥവാ symptomatic treatment മരണനിരക്ക് 75% അധികവും കുറയ്ക്കുവാന്‍ സഹായം ആണ്. റിബവൈറിന്‍ എന്ന ആന്റിമരുന്ന് ലബോറട്ടറി ഗവേഷണങ്ങളില്‍ NiVയെ നീര്‍വിര്യം ആകുന്നതായി നിരീക്ഷിച്ചിട്ടുണ്ട് എങ്കിലും മനുഷ്യരില്‍ ഉള്ള ഫലപ്രാപ്തി വ്യക്തമല്ല. നിപ്പ വൈറസ് ആയി സമ്പര്‍ക്കം ഏറ്റത്തിനു ഉടനെ നിപ്പ -ജി ഗ്ലൈകോപ്രോട്ടീനെ ലക്ഷ്യം വയ്ക്കുന്ന ഹുമന്‍ മോനോക്ളോനല് ആന്റിബോഡീസ് നല്‍കുന്നത് പാസീവ് ഇമ്യൂണിറ്റി തരുന്നതായി പഠനങ്ങള്‍ ഉണ്ട്.
മുകളില്‍ സൂചിപ്പിച്ചത് പോലെ നിപ്പ വൈറല്‍ രോഗത്തിന് എതിരെ പ്രതിരോധ ശ്രമങ്ങളാണ് ഫലപ്രദം. വവ്വാലുകള്‍ പോലെയുള്ള ജീവികളുടെ സമീപം ഉള്ള പ്രദേശങ്ങളില്‍ നിന്ന് പഴങ്ങള്‍ ഒഴിവ് ആക്കുക. പനയില്‍ നിന്നും തെങ്ങില്‍ നിന്നുമുള്ള കള്ളുകളുടെ ഉപയോഗം താല്‍ക്കാലികമായി എങ്കിലും നിര്‍ത്തുക, അത് പോലെ ഈന്തപ്പഴവും. പകുതിയില്‍ അധികം നിപ്പ രോഗ ബാധ എങ്കിലും രോഗബാധയുള്ള മനുഷ്യരില്‍ നിന്ന് മറ്റ് മനുഷ്യരിലോടുള്ള direct human transmisison ആയതിനാല്‍ രോഗികളും ആയി സമ്പര്‍ക്കത്തില്‍ ആകുമ്പോള്‍ ശ്രദ്ധയാലുകള് ആകണം. അന്തരീഷ വായുവില്‍ ഒരുപാട് നേരം തങ്ങി നിന്ന് വ്യാപിക്കുന്ന ഏറോസോള്‍ വൈറസ് അല്ലായെങ്കിലും ചുമ്മ അവസരത്തിലും മറ്റും തെറിക്കുന്ന ശരീര-സ്രവ തുള്ളികള്‍ വഴി രോഗ ബാധ ഉണ്ടാക്കാം. ഒരു മീറ്റര്‍ എങ്കിലും അകലം ആയതിനാല്‍ തന്നെ സാധിക്കുമ്പോള്‍ പാലിക്കേണ്ടതുണ്ട്. ആശുപത്രികളില്‍ സാംക്രമികരോഗബാധിതരെ മാറ്റിപാര്‍പ്പിച്ചു ചികിത്സിക്കുന്നതിനുള്ള ഐസലെക്ഷന് വാര്‍ഡുകളും പരിചരണ രീതികളും DHS യിന്റെ കൃത്യമായ നിര്‍ദ്ദേശം പ്രകാരം ആയിരിക്കണം. നമ്മുടെ ആരോഗ്യവകുപ്പ് ഈ രോഗത്തിന് എതിരെ സാധ്യമായ എല്ലാം ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്തില്‍ വിദഗ്ദ്ധരുടെ സഹായത്താല്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ആയതിനാല്‍ തന്നെ ഭയത്തിന്റെ ആവശ്യമില്ല. ജലത്തിലൂടെ പകരുന്ന water-borne രോഗമല്ല ഇതെങ്കിലും ജലം ഉപയോഗിക്കുമ്പോള്‍ തിളപ്പിച്ച് ശുദ്ധി ആകുന്നത് മറ്റ് ചില പകര്‍ച്ചവ്യാധികല്‍ തടയാം. വവ്വാലുകള്‍ പഴയ കിണറ്റുകളുടെ ഉള്ളില്‍ കൂട്ടം ആയി സ്ഥിതി ചെയ്യാം എന്നത് ഒരു ഭീക്ഷണിയാണ്. ആവശ്യം എങ്കില്‍ വവ്വാലുകളെ നശിപ്പിക്കുന്നത് ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ചെയ്യാം എങ്കിലും ജനങ്ങള്‍ സ്വയം വവ്വാലുകളെ നശിപ്പിക്കുവാന്‍ ഇറങ്ങി തിരിക്കുന്നത് ഒരുപക്ഷെ അവ കൂടുതല്‍ ഇടങ്ങളിലോട് ചിതറി പോകാനും രോഗബാധ കൂടാനും ഇടയുണ്ട്. നിപ്പ രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ ശവ ശരീരങ്ങള്‍ ചുംബിക്കുകയും, ആലിംഗനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളില്‍ ആകുന്നത് ട്രാന്സ്മിഷന് കാരണം ആകാം. കോഴിക്കോട് കേസില്‍ മരണാനന്തര ചടങ്ങില്‍ അടുത്ത് ഇടപഴുകിയ ഒരു ബന്ധുവും ഇപ്പോള്‍ ചികിത്സയിലാണ്. ആയതിനാല്‍ മരണപ്പെട്ടവരെ അടുത്ത ബന്ധുകളെ വേഗം കാണിച്ചു, അവശ്യ നിരിക്ഷണത്തിനു ശേഷം ഇലക്ട്രിക്-സംസ്കാര രീതികളില്‍ ശരീരം നശിപ്പിക്കയും ചെയ്യാവുന്നതാണ്. അവര്‍ ഉപയോഗിച്ച കിടക്ക, തലവണ തുടങ്ങിയ കാര്യങ്ങള്‍ ഡിസിൻഫെക്റ്റ് ചെയ്തു മാത്രമേ മറ്റാരെങ്കിലും ഉപയോഗിക്കാവൂ.
ഇന്ന് കേരളം ആയിരിക്കുന്നത് ഒരു യുദ്ധത്തില്‍ ആണ്. നിപ്പ വൈറല്‍ രോഗത്തിന് എതിരെയാണ് അത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ ശാസ്ത്രീയവും ചിട്ടയോടും കൂടിയുള്ള പ്രവര്‍ത്തന ഫലമായി സാംക്രമികരോഗത്തെ കീഴ്പ്പെടുത്തുവാന്‍ പൂര്‍ണ്ണമായും സാധ്യമാണ്. പരിഭ്രാന്തി ഉപേക്ഷിച്ചു ജാഗ്രത ഉള്ളവര്‍ ആകുക. ഈ അവസരത്തില്‍ രോഗഭയത്താല്‍ അത്യുല്ക്കണ്ഠാപൂര്വ്വമായ മാനസിക അവസ്ഥയില്‍ ആയിരിക്കുന്ന മനുഷ്യരെ നുണകളുടെ പെരുമഴ കൊണ്ട് വഴിതെറ്റിച്ചു തങ്ങളുടെ കപടചികിത്സ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന, കേരള ആരോഗ്യവകുപ്പിന്റെ വിശ്വാസ്യത കൂടി തകര്‍ക്കുന്ന ജേക്കബ് വടക്കാഞ്ചേരിയെ പോലെയുള്ള അപരാധികള്‍ക്കു എതിരെ കൃത്യമായ നിയമനടപടികള്‍ കൈക്കൊള്ളുവാന്‍ കേരളസര്‍ക്കാര്‍ തയ്യാര്‍ ആകുകയും വേണം. ഇന്ന് നാം ആയിരിക്കുന്നത് നിപാഹ്-വൈറസ് എന്ന സാംക്രമിക രോഗത്തിന് എതിരെയുള്ള യുദ്ധത്തില്‍ ആണ്, അവിടെ ജയം സാധ്യം ആകണം എങ്കില്‍ ശാസ്ത്രീയ രീതികളില്‍ കൈകോര്‍ത്ത് നില്ക്കുക ആവശ്യമാണ്. അത് അല്ലാതെ വടക്കാഞ്ചേരിയെ പോലെയുള്ള ട്രോജന്‍-കൃമികളുടെ സന്ദേശങ്ങള്‍ വിശ്വസിക്കാന്‍ പോയാല്‍ കാര്യം കൂടുതല്‍ താറുമാര് ആകും.
അവലംബം :
AbuBakar S, Chang LY, Ali AR, Sharifah SH, Yusoff K, Zamrod Z. Isolation and molecular identification of Nipah virus from pigs. Emerg Infect Dis. 2004;10:2228–30
Chua KB, Lam SK, Goh KJ, et al. The presence of Nipah virus in respiratory secretions and urine of patients during an outbreak of Nipah virus encephalitis in Malaysia. J Infect. 2001;42:40–3.
SK
ICDDRB. Person to person transmission of Nipah infection in Bangladesh, 2007. Health Sci Bull. 2007;5(4):1–6.
Chua KB, Lam SK, Goh KJ, et al. The presence of Nipah virus in respiratory secretions and urine of patients during an outbreak of Nipah virus encephalitis in Malaysia. J Infect. 2001;42:40–3.
Hughes JM, Wilson ME, Luby SP, Gurley ES, Hossain MJ. Transmission of human infection
with Nipah virus. Clin Infect Dis. 2009;49(11):1743-1748.
DeBuysscher BL, de Wit E, Munster VJ, Scott D, Feldmann H, Prescott J. Comparison of the
pathogenicity of Nipah virus isolates from Bangladesh and Malaysia in the Syrian hamster. Plos
Negl Trop Dis. 2013;7(1).
Chang, L., & Tan, C. (2012). Nipah Virus Infection. Viral Infections of the Human Nervous System