അമ്മമാരുടെ സ്നേഹത്തിനും സാന്ത്വനത്തിനും പരിലാളനയ്ക്കും വാത്സല്യത്തിനും നന്ദിസൂചകമായി മദേഴ്സ് ഡേ ആഘോഷിക്കുമ്പോള്‍ നമ്മെ സുരക്ഷിതത്വത്തിന്റെ തണലില്‍ ചേര്ത്തുവെയ്ക്കുന്നഅച്ഛന്മാരെ ആദരിക്കാനും ഒരു ദിനം മാറ്റിവെച്ചു. അതാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേയായി ലോകം ആചരിക്കുന്നത്.
അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തുള്ള സ്പൊക്കേന്‍’ പട്ടണത്തിലെ ഒരു മെത്തഡിസ്റ്റ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ മദേഴ്സ് ഡേ’ പ്രസംഗം കേട്ട് പ്രചോദനം കിട്ടിയ സൊനോറ ലൂയിസ് സ്മാർട്ട് ഡോഡ് എന്ന സ്ത്രീക്ക് അവളുടെ പിതാവ് വില്യം ജാക്സണ് സ്മാര്‍ട്ടി’നായി ഒരു പ്രത്യേക ദിവസം സമര്‍പ്പിക്കണമെന്നും, പിതാവിനെ ആദരിക്കണമെന്നും കടുത്ത ആഗ്രഹം തോന്നി. സൊനോറ ലൂയിസ് സ്മാർട്ട് ഡോഡ് ആണ് ഫാദേഴ്സ് ഡേ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 1909ലെ മദേഴ്സ് ഡേ ആഘോഷവേളയിലാണ് മനസിൽ ഈ ആശയം ഉദിച്ചത്.ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു വില്യം സ്മാർട്ട് തന്റെ ആറാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വില്യം സ്മാർട്ടിന്റെ ഭാര്യ 1898ൽ മരിച്ചു. കിഴക്കൻ വാഷിംഗടൺ സ്റ്റേറ്റിലെ ഒരു റൂറൽ ഫാമിൽ താമസിച്ചുകൊണ്ട് വില്യം തന്റെ നവജാത ശിശുവിനെയും മറ്റ് അഞ്ചുമക്കളെയും ഏറെ കഷ്ടതകൾ സഹിച്ച് വളർത്തി വലുതാക്കി.
സൊനോറ വളർന്നു വലുതായപ്പോൾ, തന്നെയും സഹോദരങ്ങളെയും പറക്കമുറ്റിക്കാൻ പിതാവ് സഹിച്ച ത്യാഗങ്ങളെക്കുറിച്ച് മനസിലാക്കി. സ്വകാര്യ സന്തോഷങ്ങൾ മാറ്റിവച്ചിട്ടായിരുന്നു സ്മാർട്ട് മക്കളെ വളർത്തിയത്. സൊനോറയുടെ കാഴ്ചപ്പാടിൽ തന്റെ പിതാവ് ഡൈര്യശാലിയും നിസ്വാർഥനും സസ്നേഹനിധിയുമാണ്. വില്യം സ്മാർട്ട് ജനിച്ചത് ജൂൺ മാസത്തിലാണ്. അതുകൊണ്ട് സൊനോറയുടെ ആഗ്രഹപ്രകാരം ആദ്യത്തെ ഫാദേഴ്സ് ഡേ ആഘോഷങ്ങൾ 1910 ജൂൺ 19ന് സോക്കെയ്നിൽ നടന്നു. ഫാദേഴ്സ് ഡേ ആഘോഷം ഒരു ഔദ്യോഗിക ആചരണമാക്കുവാന്‍ സൊനോറ അധികാരികളോടും അഭ്യര്‍ത്ഥിച്ചെങ്കിലും പരിഹാസമായിരുന്നു സൊനോറയ്ക്ക് കേള്‍ക്കേണ്ടി വന്നത്. 1913ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണ്‍’ ഔദ്യോഗികമായി ഫാദേഴ്സ് ഡേയ്ക്ക് അനുമതി നല്‍കിയെങ്കിലും മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിനു അംഗീകാരം നല്‍കിയത് പ്രസിഡന്റ് കാൽവിൻ കളിഡ്ജ് 1924ൽ ദേശീയ തലത്തിൽ ഫാദേഴ്സ് ഡേ ആചരിക്കണമെന്ന ആശയത്തെ പിന്തുണച്ചു. എല്ലാവർഷവും ഫാദേഴ്സ് ഡേ ആചരിക്കണമെന്ന സൊനോറയുടെ അപേക്ഷയ്ക്ക് സേൻ മിനിസ്റ്റീരിയൽ അസോസിയേഷനും വൈ. എം. സി. എയും പിന്തുണ നൽകിയിരുന്നു. ഇതോടെ വിവിധ നഗരങ്ങളിലും മറ്റും അമേരിക്കക്കാരും മറ്റ് ദേശവാസികളും ഫാദേഴ്സ്ഡേ ആഘോഷിക്കാൻ തുടങ്ങി.
1966ൽ പ്രസിഡന്റ് ലിൻഡൺ ജോൺസൺ എല്ലാ ജൂൺമാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ആചരിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ചു. പ്രസിഡന്റ് റിച്ചാർഡ് നിക്സൺ 1972ൽ ഇതൊരു നിയമമാക്കുകയും ചെയ്തു. ഇന്ന് അമേരിക്കയോടൊപ്പം മറ്റ് രാജ്യങ്ങളും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു. ഈ ദിനം നമ്മുടെ സ്വന്തം പിതാവിനെ മാത്രം ആദരിക്കാനുള്ള ദിവസമല്ല. ജീവിതത്തിൽ അച്ഛനു തുല്യമായ റോളെടുത്ത ഏവരെയും ആദരിക്കാനുള്ള ദിവസമാണ്.
Pscvinjanalokam PSC VINJANALOKAM