ബീച്ചില്‍ പോയി വെയില് കൊണ്ടാല്‍ അവസാനം ശരീരം അമിതമായി ചൂടാവാതിരികാന് ഒന്ന് കുളിക്കുന്ന ശീലം എല്ലാവര്ക്കും ഉണ്ട് . ജലത്തിന്റെ കൂളിംഗ് എഫക്റ്റ് നമ്മുടെ ശരീരതാപനില നിയന്ത്രിക്കും എന്ന് സാരം . എന്നാല്‍ സണ്‍ ബാതിംഗ് ശീലം മീനുകള്‍ക്കും ഉണ്ടെന്ന് അറിയാമോ ? ജലോപരിതലത്തില്‍ വെയിലുകാഞ്ഞു കിടക്കുന്ന കാര്‍പ്പ് മത്സ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പക്ഷെ നമ്മുടെ ചിന്താഗതിക്ക് വിപരീദമായ ഉത്തരമാണ് നല്‍കിയത് . ഇങ്ങനെ വെള്ളത്തില്‍ കിടന്ന് സണ്‍ ബാതിംഗ് നടത്തിയ മീനുകളുടെ ശരീരോഷ്മാവ് ചുറ്റിലുമുള്ള ജലതിനേക്കാള് കൂടുതലാണ് എന്നത് രസകരമായ റിസള്‍ട്ട് ആയിരുന്നു ! സ്വീഡനിലെ ലിനെയസ് സര്‍വകലാശാല Cyprinus carpio മീനുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ആണ് ജലത്തിലെ വെയില്‍ക്കുളി മീനുകളുടെ ശരീരോഷ്മാവ് കൂട്ടും എന്ന് കണ്ടെത്തിയത് . ഈ നീര് വെയില്‍ക്കുളി മീനുകളുടെ വളര്‍ച്ചക്ക് സഹായകമാണ് എന്നും ഇവരുടെ പരീക്ഷണങ്ങളില്‍ നിന്നും തെളിഞ്ഞു .
ഉറവിടം : Phys.org
ചിത്രം : Credit: Linnéuniversitetet