84 ലക്ഷത്തോളം പേർക്ക് 800 ഓളം ഭാഷ
പാപ്പുവ ന്യൂഗിനിയിലെ കണക്കാണ് മുകളിൽ പറഞ്ഞത്.ദക്ഷിണ ശാന്തസമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കു വടക്ക് ന്യൂഗിനി ദ്വീപിന്റെ കിഴക്കേ പകുതി ,പടിഞ്ഞാറേ പകുതി ഇന്തോനേഷ്യയിൽ ഉൾപ്പെടുന്ന ഇറിയാൻ ജയയാണ്.1975 ൽ ബ്രിട്ടനിൽ നിന്നും സ്വതന്ത്രം നേടിയതാണ് ഈ ചെറുരാജ്യം. ഇടതൂർന്ന മഴക്കാടുകളും ഉയർന്ന കുന്നിൻ പ്രദേശങ്ങളിലൊക്കെയായി ഒറ്റപ്പെട്ട ഗ്രാമങ്ങളിലായാണ് ഇവിടത്തെ ജനങ്ങൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ പരസ്പരം കാണാനൊ സംസാരിക്കാനോ ഉള്ള സാഹചര്യം വളരെ കുറവും.ഓരോ ഗ്രാമത്തിലും അവരവരുടേതായ ഭാഷകളുണ്ടാക്കി സംസാരിക്കാൻ തുടങ്ങി.832 പ്രാദേശിക ഭാഷകളുണ്ടെന്നാണ് കണക്ക്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്