ഇന്നേക്ക് കൃത്യം മൂന്ന് വര്ഷം മുൻപാണ് (14/7/2015 ) നാസയുടെ ന്യൂ ഹൊറൈസൺസ് പര്യവേക്ഷണ പേടകം പ്ലൂട്ടോക്ക് ഏറ്റവും അടുത്തെത്തി ചിത്രങ്ങൾ പകർത്തുകയും വിദൂര സംവേദന രീതികളിലൂടെ പ്ലൂട്ടോയുടെ പ്രതലത്തെയും അന്തരീക്ഷത്തെയും പറ്റി പഠനങ്ങൾ നടത്തുകയും ചെയ്തത് . പ്ലൂട്ടോയെ പിന്നിട്ട് വിദൂരമായ ഒരു കൂപ്പർ ബെൽറ്റ് വസ്തുവിനെ ലക്ഷ്യം വച്ച് നീങ്ങുകയാണ് ന്യൂ ഹൊറൈസൺസ് ഇപ്പോൾ ഈ വർഷത്തിന്റെ അവസാന ദിനങ്ങളിൽ ന്യൂ ഹൊറൈസൺസ് ഇനിയും പേരിട്ടിട്ടില്ലാത്ത ആ വസ്തുവിന്( (486958) 2014 MU69) സമീപം എത്തുമെന്നാണ് പ്രതീക്ഷിക്കുനന്ത് .
ന്യൂ ഹൊറൈസൺസ് പേടകം പ്ലൂട്ടോയുടെ അനേകം ചിത്രങ്ങൾ വ്യത്യസ്ത തരംഗ ദൈർഖ്യങ്ങളിൽ പകർത്തുകയും പല ശാസ്ത്ര നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു . ആ വിവരങ്ങളെല്ലാം പേടകത്തിന്റെ ഓൺ ബോർഡ് മെമ്മറിയിൽ ശേഖരിച്ച ശേഷം വളരെ സാവസാധാനത്തിൽ ഏതാണ്ട് രണ്ടു വര്ഷം കൊണ്ട് ഭൂമിയിലേക്ക് അയക്കുകയാണ് ഉണ്ടായത് . ഏതു തരം വാർത്താവിനിമയവും പ്രസിദ്ധമായ ഷാനോൻ -ഹാർട്ലി നിയമം അനുസരിച്ചേ നടത്താനാവൂ . അതിനാൽ ന്യൂ ഹൊറിസോണിൽ നിന്നും ശരാശരി അമ്പതു കിലോബിറ്റ് പെർ സെക്കൻഡ് നിരക്കിലാണ് ഭൂമിയിലേക്ക് വിവരങ്ങൾ ലഭിച്ചു കൊണ്ടിരുന്നത് . അതിനാലാണ് ഒരാഴ്ചകൊണ്ട് ശേഖരിച്ച വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറാൻ രണ്ടു വര്ഷം എടുത്തത് .
ന്യൂ ഹൊറൈസൺസ് പ്ളൂട്ടോയെക്കുറിച്ചു നൽകിയ സുപ്രധാന വിവരങ്ങൾ ഇവയാണ് .
—
1.ഒരു ചെറിയ വസ്തുവാണെങ്കിലും പ്ലൂട്ടോ ഭൗമശാസ്ത്രപരമായി സജീവമായ ഒരു വസ്തുവാണ് . ഭൂമിയെപ്പോലെ പ്രതല ഫലകങ്ങളുടെ നീക്കം പ്ലൂട്ടോയിലുമുണ്ട് .
2.പ്ലൂട്ടോയിൽ കണ്ടെത്തിയ 1000 കിലോമീറ്റർ വലിപ്പമുളള നൈട്രജൻ ഗ്ലാസിയെർ ആയ സ്പുട്ട്ണിക് പ്ലാനം ( Sputnik Planum) ) സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്ളാസിയെർ ആണ് .
3. പ്ലൂട്ടോയുടെ അന്തർ ഭാഗത്തു വലിയ ഒരു ജല സമുദ്രം(internal water-ice ocean ) ഉണ്ടാകാനുള്ള സാധ്യതയുണ്ട് .
4.പ്ലൂട്ടോയുടെ അന്തരീക്ഷം ഭൂമിയുടേതുപോലെ കാലാവസ്ഥാ മാറ്റങ്ങൾ ദൃശ്യമാകുന്ന ഒന്നാണ് .
5.പ്ലൂട്ടോ ഭൗമശാസ്ത്രപരമായി സജീവമാണെങ്കിലും പ്ലൂട്ടോയുടെ വലിയ ഉപഗ്രഹമായ ചാറോൺ ഭൗമശാസ്ത്രപരമായി നിര്ജീവമാണ് .
6.പ്ലൂട്ടോയും ചാറോണും പ്രതീക്ഷിച്ചതിനെക്കാളധികം ജല സമൃദ്ധമാണ് .
—
ന്യൂ ഹൊറൈസൺസ് പ്ലൂട്ടോക്കടുത്തുകൂടി സഞ്ചരിച് ഒരു ഫ്ലൈ ബൈ മിഷനാണ് നടത്തിയത് . അതിനാൽ തന്നെ ഏതാനും ദിവസങ്ങൾ മാത്രമേ ന്യൂ ഹൊറൈസണ് പേടകത്തിന് പ്ലൂട്ടോയെ പഠിക്കാൻ കഴിഞ്ഞുള്ളു. പക്ഷെ ലഭിച്ച വിവരങ്ങൾ തന്നെ പ്ലൂട്ടോയെയും വിദൂര കൂപ്പർ ബെൽറ്റ് വസ്തുക്കളെയും പറ്റിയുള്ള ധാരണകൾ എല്ലാം കീഴ്മേൽ മറിച്ചുകളഞ്ഞു. വലിപ്പത്തിൽ ചെറുതാണെങ്കിലും വൈവിധ്യത്തിൽ പ്ലൂട്ടോ ഒരു വമ്പൻ തന്നെയാണ് എന്നതാണ് ന്യൂ ഹൊറിസോണിൽ നിന്നും ലഭിച്ച വിവരങ്ങളിലൂടെ മനസ്സിലാക്കാനായത് .
—
ചിത്രo : പ്ലൂട്ടോയിലെ ജല ഐസ് പാളികൾ ന്യൂ ഹൊറൈസൺസ് പകർത്തിയ ചിത്രം : ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ref
1.https://www.nasa.gov/…/one-year-later-new-horizons-top-10-d…
2.https://science.nasa.gov/…/new-horizons-discoveries-keep-co…
3.http://www.iflscience.com/…/everything-we-now-know-about-p…/
—