നാം ഇപ്പോൾ ഉപയോഗിക്കുന്ന തരത്തിലുള്ള സംഖ്യകൾക്കും അവ ഉപയോഗിക്കാനുള്ള നിയമങ്ങൾക്കും രൂപം നൽകിയത് ,ഏഴാം ശതകത്തിൽ ഉജ്ജയിനിൽ ജീവിച്ചിരുന്ന മഹാനായ ഗണിതജ്ഞനായ ബ്രഹ്മ ഗുപ്തനാണ് . പല പാശ്ചാത്യ മനീഷികളും ജീവിച്ചിരുന്നിട്ടുള്ള ഏറ്റവും ഉന്നതനായ ഗണിതജ്ഞനായാണ് ബ്രഹ്മഗുപ്തനെ പ്രകീർത്തിക്കുന്നത് . പാശ്ചാത്യർ നെഗറ്റീവ് സംഖ്യകളെക്കുറിച്ചു ചിന്തിക്കുന്നതിനും ഒരു സഹസ്രാബ്ദത്തിനു മുൻപ് നെഗറ്റീവ് സംഖ്യകളെ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ ക്രോഡീകരിച്ച ക്രാന്തദർശിയാണ് ബ്രഹ്മഗുപ്തൻ .
സംഖ്യാശാസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഗണിതത്തിനു ബ്രഹ്മഗുപ്തന്റെ സംഭാവന . ദ്വിമാന സമവാക്യ ങ്ങളെ നിർധാരണം ചെയ്യാനുള്ള രീതികൾ ആവിഷ്കരിച്ചതും ബ്രഹ്മഗുപ്തൻ തന്നെ .ചിലതരം ദ്വിമാന സമവാക്യ ങ്ങൾ നിർധാരണം ചെയുമ്പോൾ നെഗറ്റീവ് സംഖ്യകൾ ഉത്തരമായി ലഭിക്കുന്ന സാഹചര്യവും അദ്ദേഹം വ്യക്തമായി വിവരിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ ഏറ്റവും ബ്രിഹത്തായ കൃതി ”ബ്രഹ്മ സ്ഫുട സിദ്ധാന്ത ” മാണ്. ആ മഹാഗ്രന്ഥം കൂടാതെ ഖാണ്ഡ ഖാണ്ട്യക (Khandakhadyaka ) എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട് .ബ്രഹ്മ സ്ഫുട സിദ്ധാന്തത്തിലാണ് അദ്ദേഹം സംഖ്യകളെപ്പറ്റിയും സമവാക്യങ്ങളെപ്പറ്റിയുമുള്ള തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് ..
—
ref
1.https://www.ias.ac.in/article/fulltext/reso/017/03/0247-0252
2.http://gretil.sub.uni-goettingen.de/…/6…/8_jyot/brsphutu.htm