മൃഗങ്ങൾ അവയുടെ ശത്രുക്കളേയും മിത്രങ്ങളേയും സഹോദരങ്ങളേയും ഇണയേയുമൊക്കെ മണം പിടിച്ചാണ് തിരിച്ചറിയുക.ഇതേ മണം മനുഷ്യരിലുമുണ്ട്. സാധാരണ വിയർപ്പ് ഉണ്ടാക്കുന്നത് എക്രൈൻ വിയർപ്പ് ഗ്രന്ഥിയാണ്. എന്നാൽ കക്ഷം, നാഭീദേശം, മുലക്കണ്ണ് എന്നിവിടങ്ങളിൽ അപോക്രൈൻ എന്നൊരു വിയർപ്പ് ഗ്രന്ഥിയുണ്ട്.സിംപതെറ്റിക് നാഡിവ്യൂഹത്തിന്റെ നിയന്ത്രണത്തിലുള്ള ഇവ കൗമാരപ്രായത്തിലാണ് നന്നായി പ്രവർത്തിച്ചു തുടങ്ങുക.പ്രായമാകുന്നതോടെ പ്രവർത്തനം കുറയും.
അല്പം കട്ടികൂടിയതാണ് ഇവയുടെ വിയർപ്പ്.രോമത്തിലൂടെ ഇവയുടെ സ്രവം ചർമോപരിതലത്തിലേക്ക് ഒഴുകിയെത്തും.ഇതിൽ ത്വക്കിലെ സ്ഥിരതാമസക്കാരായ ബാക്ടീരിയകൾ പ്രവർത്തിക്കുന്നതാണ് മുകളിൽ പറഞ്ഞ ശരീരഭാഗങ്ങളിലെ പ്രത്യേക മണത്തിന് കാരണം.ഓരോ വ്യക്തിയിലും ഓരോ തരത്തിലുള്ളതായിരിക്കും ഈ മണം.എന്നാൽ ആരുടേയും മണം ആകർഷണമുള്ളതായിരിക്കുകയുമില്ല. മൃഗങ്ങളിൽ എതിർലിംഗക്കാരിൽ പ്രത്യേകിച്ച് പെൺവർഗങ്ങളിൽ ഈ മണം ലൈംഗികാകർഷണത്തിന് കാരണമാകുമെന്ന് പറയുന്നുണ്ടെങ്കിലും മനുഷ്യരിൽ ഈ വ്യക്തിഗന്ധത്തിന്റെ യഥാർത്ഥ പ്രസക്തി എന്തിനെന്നറിയില്ല.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.