Palathully
  • Authors
    • ഋഷിദാസ്
    • രവീന്ദ്രൻ വയനാട്
    • വീണാ കൃഷ്ണൻ
    • സിജി കുന്നുംപുറം
    • വിനോജ് അപ്പുക്കുട്ടൻ
    • ശ്രേയസ് കൃഷ്‌ണകുമാർ
    • ഷിജു തോമസ്
    • ദീപു ജോർജ്
    • തോമസ് കെയൽ
    • ജൂലിയസ് മാനുവൽ
    • മറ്റുള്ളവർ
  • Categories
    • Animals
    • Science
    • History
    • Art
    • Crimes/Investigations
    • Economics & Law
    • Environment
    • Facts
    • Food Matters
    • Geography
    • Health
    • World of Internet
  • Members
    • Account
    • Submit Post
    • Log In
  • About
  • Contact
Top Posts
ജാക്ക് ദ റിപ്പർ (Jack The Ripper-Serial Killer)
അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.
നിക്കോള ടെസ്ല (Nikola Tesla- 10 July 1856 –...
റൂട്ട് കനാൽ എന്ന “ആഡംബര” ചികിത്സ!
മഴ പെയ്യാതെ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന ഈജിപ്ത്
സ്പിതിയിലെ മമ്മി ( Spiti Mummy)- ഇന്ത്യയിൽ കണ്ടെത്തപ്പെട്ട ഒരേ...
അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം
Stéphane Breitwieser – കലയെ സ്നേഹിച്ച കാട്ടുകള്ളൻ
വിക്രാന്തും വിശാലും — നമ്മുടെ ഭാവി വിമാനവാഹിനികൾ
നിക്കോള ടെസ്‌ല:- ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി

Palathully

  • Authors
    • ഋഷിദാസ്
    • രവീന്ദ്രൻ വയനാട്
    • വീണാ കൃഷ്ണൻ
    • സിജി കുന്നുംപുറം
    • വിനോജ് അപ്പുക്കുട്ടൻ
    • ശ്രേയസ് കൃഷ്‌ണകുമാർ
    • ഷിജു തോമസ്
    • ദീപു ജോർജ്
    • തോമസ് കെയൽ
    • ജൂലിയസ് മാനുവൽ
    • മറ്റുള്ളവർ
  • Categories
    • Animals
    • Science
    • History
    • Art
    • Crimes/Investigations
    • Economics & Law
    • Environment
    • Facts
    • Food Matters
    • Geography
    • Health
    • World of Internet
  • Members
    • Account
    • Submit Post
    • Log In
  • About
  • Contact
History

★ മംഗോളിയരുടെ ഡൽഹി ആക്രമണം ★

by Ansary P Hamsa ജൂലൈ 10, 2018
by Ansary P Hamsa ജൂലൈ 10, 2018 95 views
loading...

മംഗോളിയരുടെ വീരനായകൻ ചെങ്കിസ് ഖാന്റെ കീഴിൽ ശക്തി പ്രാപിച്ച മംഗോൾ പടയുടെ ആക്രമണങ്ങൾക്കും, പിടിച്ചടക്കലുകൾക്കും വേദിയായ അനേകം മഹാ സാമ്രാജ്യങ്ങളും, ഭൂമികകളും ഈ ലോകത്തുണ്ടായിട്ട്. അവരുടെ പടയോട്ടങ്ങളിൽ ഡൽഹി സുൽത്താനത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ഇന്ത്യയും, പാകിസ്ഥാനുമടങ്ങുന്ന ഭൂപ്രദേഷങ്ങളും ഉൾപ്പെട്ടിരുന്നു. ഡൽഹിയുടെ അതിർത്തികളിൽ ചെങ്കിസ് ഖാന്റെ മംഗോൾ പട ആദ്യമായി എത്തിചേർന്നത് അഫ്ഗാനും, ഇറാനും, മദ്ധേഷ്യയും അടങ്ങുന്ന വലിയ ഒരു ഭൂവിഭാഗം ഭരിച്ചിരുന്ന ഖവാരിസ്മ് ഷാ അലാവുദ്ധീൻ മുഹമ്മദ്‌ 2മനുമായുള്ള മൽപിടുത്തങ്ങളിലൂടെയാണ്. എല്ലാ രീതിയിലും ചെങ്കിസിന്റെ പട ഷായുടെ സാമ്രാജ്യം തകർത്തെറിഞ്ഞു മുന്നേറി. ഭയന്ന് ഓടിയ ഷാക്ക് 1220ൽ കാസ്പിയൻ കടൽ തീരത്ത് ഒരനാഥ പ്രേതം പോലെ ഒടുങ്ങേണ്ടി വന്നു. ശേഷം ഷായുടെ പുത്രൻ ജലാലുദ്ധീൻ മൻഗുബർദി രാഷ്ട്രീയ അഭയം തേടി ഡൽഹിയിമിലെ മംലൂക്ക്‌ സുൽത്താൻ ശംസുദ്ധീൻ ഇൽത്തുഷിന്റെ അടുക്കലേക്ക് പലായനം ചെയ്തു. മൻഗുബർദിയെ പിന്തുടർന്ന് എത്തിയ മംഗോൾ സൈന്യം ആദ്യമായി ഡൽഹി സുൽത്താനത്തിന്റെ ഭാഗമായ ലാഹോർ വരെ വന്നെത്തി. ഇൽത്തുമിഷ് ചെങ്കിസിനോടുള്ള ഭയം നിമിത്തം മൻഗുബർദിക്ക് അഭയം നിഷേധിച്ചു. ലാഹോറിൽ കടന്ന മംഗോൾ പട അതി കഠിനമായ ചൂട് നിമിത്തവും, ഖവാരിസ്മ് പ്രവിശ്യകൾ കീഴടക്കുന്നതിൽ ശ്രദ്ധ കൊടുത്തതിനാലും കൂടുതൽ മുന്നേറ്റങ്ങൾക്ക് മുതിരാതെ പിൻവാങ്ങി. ഈ പിന്മാറ്റത്തിന് ഇൽത്തുമിഷ് മംഗോളിയർക്ക് കാഴ്ച വച്ച വില പിടിച്ച സമ്മാനങ്ങളും കാരണമായി എന്ന് പറയപ്പെടുന്നു.

ഖവാരിസ്മ്കളുടെ പതനത്തോടെ അഫ്ഗാൻ പ്രവിശ്യകളിലും, സിന്ധിലും ആധിപത്യം നേടിയ മംഗോളുകൾ ചെഗതായി ഖാന്റെയും, ദവായുടെയും, കൈദുവിന്റെയുംആശിർ വാദത്തോടെ ഡൽഹി കീഴടക്കണമെന്ന മോഹവുമായി വിവിധ കാലയളവ്കളിൽ ഡൽഹിയുടെ അതിർത്തികളിലും പെഷ്‌വാറിലും, മുൾത്താനിലും കൊള്ളയും കൊള്ളിവപ്പും അഴിച്ചു വിട്ടു . ഇവരുടെ ശല്ല്യം സഹിക്ക വയ്യാതെ ഗിയാസുദ്ധീൻ ബാൽബന്റെ (1266 – 1287) കാലത്ത് ശക്തമായ ഒരു സൈനിക വ്യൂഹത്തെ സംഘടിപ്പിച്ചു മകനും കിരിടവകാശിയുമായ മുഹമ്മദ്‌ ഖാന്റെ നേതൃത്വത്തിൽ അതിർത്തികൾ തോറും കോട്ട കെട്ടി ( പ്രധാനമായും ഇന്നത്തെ ഇന്ത്യയുടെ ഭാഗമായ പഞ്ചാബിലെ തബർഹിന്ദ, സുനാം,സമാന എന്നിവിടങ്ങളിൽ ) മംഗോൾ ആക്രമണങ്ങളെ തടഞ്ഞു നിർത്തിയിരുന്നു. 1285ൽ ബിയാസ് നദിക്കരയിൽ (വിപാസ് ) വച്ചു മംഗോളിയർ ബാൽബാന് മുന്നിൽ ദയനീയമായി പരാജയമടഞ്ഞതോടെ മംഗോളിയരുടെ ആക്രമണങ്ങൾ താൽക്കാലികമായി കെട്ടടങ്ങിയെങ്കിലും യുദ്ധത്തിൽ കിരീടവകശിയായ മുഹമ്മദ്‌ ഖാൻ മരണമടഞ്ഞതോടെ ബാൽബന്റെ സാമ്രാജ്യം ചിഹ്നഭിന്നമായി.

മംലൂക്ക്‌കളുടെ കാലശേഷം ഡൽഹി സിംഹാസനത്തിലെറിയ ഖിൽജികളുടെ കാലത്തും ഡൽഹി സുൽത്തനത്ത് മംഗോളുകളുടെ ആക്രമണങ്ങൾക്ക് വിദേയമായി, പക്ഷെ അവർക്ക് ഖിൽജികളുടെ പക്കൽ നിന്നും ശക്തമായ തിരിച്ചടികളെൽക്കേണ്ടി വന്നു. 1292ൽ ജലാലുദ്ധീൻ ഖിൽജിയുടെ കാലത്ത് ഡൽഹി ഉന്നം വച്ചെത്തിയ ഹലാക്കു ഖാന്റെ (ചെങ്കിസിന്റെ പൗത്രൻ) പേരമകനായ അബ്‌ദുള്ളയെയും 1500000ത്തോളം വരുന്ന മംഗോൾ സൈനികരെയും ജലാലുദ്ധീൻ സിന്ധു നദിയുടെ തീരത്തു വച്ചു തുരത്തിയോടിച്ചു. ആത്മ വീര്യം നശിച്ച അബ്‌ദുള്ള സ്വയം ഒരു സന്ധിയുമായി മുന്നോട്ട് വന്നു അതിൻ പ്രകാരം 4000 മംഗോളിയർ ജലാലുദ്ധീന് വിട്ട് നൽകിയെന്നും അവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചതായും സിയാവുദ്ധീൻ ബറണി രേഖപെടുത്തുന്നു (താരിഖി ഫിറോസ് ഷാഹി).1292ന് ശേഷം ചെഗതായി സാമ്രാജ്യത്തിന്റെ അധിപൻ ദവ ഖാന്റെ നിർദ്ദേശ പ്രകാരം 1298ൽ ഖാദർ പഞ്ചാബിൽ കടക്കുകയും , 1299ൽ സാൽദി സിവിസ്ഥാൻ പിടിച്ചടക്കുകയും ചെയ്തു ഇക്കാലത്തു അലാവുദ്ധീൻ ഖിൽജിയായിരുന്നു ഡൽഹി സുൽത്താൻ. അലാവുദ്ധീൻറെ സൈന്യാധിപരായ ഉലൂഖ് ഖാൻ ഖാദറിനെയും , സഫർ ഖാൻ സാൽദിയെ സിവിസ്ഥാനിലും നിന്നും തുരുത്തിയോടിച്ചു സാൽദി ഉൾപ്പെടെ അനേകം മംഗോളിയരെ സഫർ ഖാൻ തടവിൽ പിടിക്കുകയും ചെയ്തു. സിവിസ്ഥാനിലെ തോൽവിക്ക് പ്രതികാരമായി ദവയുടെ പുത്രൻ ഖുത്ലു ഖാജാ 2 ലക്ഷം വരുന്ന വലിയ സൈന്യമൊത്ത് പഞ്ചാബ് വഴി ഡൽഹിയിലെ പ്രവേശിച്ചു ഭയന്നോടിയ ജനങ്ങൾ ഡൽഹിയിൽ അലാവുദ്ധീന്റെ പക്കൽ അഭയം തേടി അലാവുദ്ധീൻ സഫർ ഖാൻ, ഹിസ് സാബ്രുദ്ധീൻ എന്നിവരുടെ നേതൃത്തിൽ ഡൽഹിക്ക് സമീപം കിളിയിൽ വച്ച് ഖുത്ലു ഖാജായുടെ സൈന്യത്തെ പരാജയപെടുത്തുകയും ഇവരെ പിന്തുടർന്ന സഫർ ഖാൻ കിളിക്ക് സമീപം താർഖിമിന്റെ സൈന്യത്തോട് ഏറ്റു മുട്ടി മരിച്ചു വീഴുകയും ചെയ്തു. 1303 മുതൽ 1306 വരെയുള്ള വിവിധ കാലയവുകളിൽ ദവ ഖാന്റെ മംഗോൾ പട ഡൽഹിക്ക് സമീപം വീണ്ടും പ്രത്യശ്യപെട്ടെങ്കിലും അലാവുദീന്റെ സൈന്യത്തിന്റെ മുന്നിൽ അവർക്ക് പിന്തിരിഞ്ഞു ഓടാനായിരുന്നു വിധി. 1303ൽ തരഗായിയുടെ സൈനികരെ ഡൽഹിക്ക് സമീപം സിറിയിൽ വച്ച് അലാവുദ്ധീൻ തുരുത്തി. തരഗായി പിന്തുടർന്ന് 1305ൽ എത്തിയ ആലി ബെഗിന്റെയും, തർതാക്കിന്റെ സൈന്യത്തിനും അംറോഹയിൽ ( ഉത്തർപ്രദേശ്) വച്ച് പരാജയം രുചിക്കാനായിരുന്നു വിധി. തടവിലാക്കപെട്ട ആലി ബെഗും , തർതാക്കും അടങ്ങുന്ന മംഗോൾ സൈനികരെ പിന്നീട് അലാവുദ്ധീന്റെ നിർദ്ദേശ പ്രകാരം ശിരച്ഛേദം ചെയ്യുകയുണ്ടായി .പേർഷ്യൻ ചരിത്രകാരനായ ഫെരിഷ്ത പറയുന്നത് (താരിഖ് ഇ ഫെരിഷ്ത) 8000 മംഗോളിയരുടെ തലയറുത്ത് കോട്ടക്ക് വെളിയിൽ അവരുടെ തലകൾ കൊണ്ട് കാവൽ മാടം പണിതുയർത്തിയെന്നാണ്. അമീർ ഖുസ്രുവിന്റെ മിഫ്താഹുൽ ഫുത്തുഹിൽ പറയുന്നു പുതിയ മന്ദിരങ്ങൾ പണിതുയർത്തുവാൻ മംഗോളിയർ അവരുടെ രക്തം ചൊരിഞ്ഞുവെന്നും. ആലി ബെഗിന്റെയും, തർതാക്കിന്റെയും ആക്രമണം പരാജയപെട്ടതറിഞ്ഞ ദാവാഖാൻ 1306ൽ ഖുബാക്ക്, ഇഖ്ബാൽ മിണ്ട്, തായിബു എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും ഒരു സൈന്യത്തെ ഡൽഹിയിലേക്ക് അയച്ചു. ഖുബാക്കിനെ രാവി നദിയുടെ സമീപം വച്ച് അലാവുദ്ധീന്റെ അതിർത്തി സേനാനായകാൻ ഖാസി മാലിഖും, മാലിക് ഖഫൂറും ചേർന്ന് തുരത്തിയോടിച്ചു. ഖുബാക്കിനെയും 1000 കണക്കിന് സൈനികരെയും അലാവുദ്ധീൻ ആനയെ കൊണ്ട് ചവിട്ടി കൊല്ലിച്ചു .ഇഖ്ബാൽ മിണ്ട്, തായിബു എന്നിവർ നാഗൂരിന് സമീപം വമ്പിച്ച നാശനഷ്ടങ്ങളോട് തിരിച്ചോടിക്കപ്പെട്ടു. ഇതിനിടയിൽ ദവ ഖാൻ മരണമടഞ്ഞത് മൂലം മംഗോൾ സാമ്രാജ്യത്തിൽ ആഭ്യന്തരകലാപം ഉടലെടുക്കുകയും സാമ്രാജ്യം ശിഥിലമാകുകയും ചെയ്തു ഇതിനെ തുടർന്ന് ഡൽഹി ആക്രമണം പാടെ നിലക്കുകയുണ്ടായി. ഈ സന്ദർഭം മുതലെടുത്തു ഖാസി മാലിക് മംഗോളിയരുടെ പക്കൽ നിന്ന് കാബൂൾ പിടിച്ചടുക്കുകയും ചെയ്തു.

ചെഗതായി സാമ്രാജ്യത്തിന്റെ തളർച്ചക്ക് ശേഷം തിമൂർ 1370കളിൽ മംഗോളുകളെ പുനരുജ്ജിവിപ്പിക്കുന്നത് വരെ കാര്യമായ പടനീക്കങ്ങൾക്ക് മംഗോളുകൾ മുതിർന്നില്ല എന്നിരുന്നാലും മുഹമ്മദ്‌ ഇബ്നു തുഗ്ലക്കിന്റെ ഭരണത്തിന്റെ ആദ്യ നാളുകളിൽ (1327) ദുവാ ഖാന്റെ പുത്രൻ തമറിഷിൻ സിന്ധ് വരെയെത്തി മറ്റൊരു മംഗോൾ പട ഡൽഹിക്ക് സമീപം മീററ്റ് വരെയും വന്നെത്തി ഇവരെയെല്ലാം മുഹമ്മദ്‌ തുഗ്ലക്ക് തുരത്തിയോടിച്ചു എന്നാൽ 1398ൽ തുഗ്ലക്കിന്റെ പിൻഗാമി നസിറുദ്ധീൻ മുഹമ്മദ്‌ ഷായുടെ കാലത്ത് ഡൽഹി മുച്ചുടും മുടിച്ചു സമർഖണ്ഡിൽ നിന്നും കൊടുംങ്കാറ്റ് പോലെ മറ്റൊരപകടം തിമൂറിന്റെ രൂപത്തിൽ വന്നെത്തി സർവ്വതും പിടിച്ചടക്കുക മാത്രമല്ല ഡൽഹി നഗരത്തിൽ വൻ കൂട്ടക്കൊലകൾ അരങേറി ഇതിന് മുൻപ് ഒരിക്കലും ഒരു യോദ്ധവും വരുത്തി വക്കാത്ത ദുരിതങ്ങൾ സമ്മാനിച്ചാണ് തിമൂർ സമർഖണ്ഡിന് തിരിച്ചത്.

ഡൽഹിയിലേക്കും മംഗോൾ സാമ്രാജ്യം ദീർഖിപ്പിക്കുകയെന്ന ലക്ഷ്യവും പേറി ചെങ്കിസിന്റെ പുത്ര-പൗത്രാതികളുടെ നേതൃത്വത്തിൽ കാലകാലങ്ങളിൽ മംഗോളുകൾ ഡൽഹിയിലേക്ക് കടന്നു കയറിയെങ്കിലും അവയെയൊക്കെ വിവിധ കാരണങ്ങളാൽ പരാജയമടഞ്ഞു . എന്നിരുന്നാലും 1526 ഏപ്രിൽ 21ന് പാനിപ്പത്തിൽ വച്ച് ഡൽഹി സുൽത്താൻ ഇബ്രാഹിം ലോദിയുടെ സൈന്യത്തെ പരാജയപ്പെടുത്തി മംഗോളുകൾ അവരുടെ അന്തിമ ലക്ഷ്യം ചെങ്കിസിന്റെ പതിമൂന്നാം തലമുറയിൽപ്പെട്ട ക്വുത്ലത് നഗാർ ഖാനത്തിന്റെ പുത്രൻ സഹീറുദ്ധീൻ ബാബറിലൂടെ നേടിയെടുത്തു. തന്റെ പൂർവ്വ പിതാമഹൻ തിമൂർ (ബാബറിന്റെ പാരമ്പര്യം ഇങ്ങനെ പോകുന്നു തിമൂര്‍ > മിറാന്‍ ഷാ > മുഹമ്മദ് സുല്‍ത്താന്‍ > സുല്‍ത്താന്‍ അബു സൈധ് > ഉമര്‍ ശൈഖ്> ബാബര്‍) പിടിച്ചടക്കിയ ഡൽഹിയിൽ ആവിശ്യമുന്നയിച്ചു ബാബർ ഡൽഹിയിലെക്ക് കടന്നു. ഇന്നേ വരെ ഡൽഹി സുൽത്താനോ സൈനികർക്കോ കേട്ടു പരിജയം ഇല്ലാത്ത തോക്ക്, പീരങ്കി എന്നീ പുത്തൻ ആയുധങ്ങളുടെ അകമ്പടിയോടെ ആയിരുന്നു ബാബറുടെ വരവ്. ഡൽഹി പിടിച്ചടക്കലിന്റെ ഭാഗമായി പടി പടിയായി ബാബർ ബേജോർ, സ്വാത്, ചെനാബ്, പെഷവാർ, പഞ്ചാബ്, ലാഹോർ, ജലന്ധർ, ദിപാൽ പൂർ, സുൽത്താൻ പൂർ എന്നിവ പിടിച്ചടക്കി. 1526 ഏപ്രിൽ 21ന് പാനിപ്പത്തിന്റെ വിശാലമായ ഭൂവിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ബാബർ മുഗൾ ( മംഗോൾ എന്ന പദത്തിന്റെ പേർഷ്യൻ) സാമ്രാജ്യത്തിനു അടിത്തറ പാകി.

Written by :Ansary P Hamsa

https://indiayudeinnalakal.blogspot.com/

ശ്രദ്ധിക്കുക : പകർപ്പവകാശം ലേഖകനുള്ളതാണ് .
1
FacebookWhatsappTelegramEmail
Ansary P Hamsa

The more that you read, the more things you will know. The more that you learn, the more places you’ll go. —Dr. Seuss

Members

Username or Email Address

Lost your password?

Please enter your username or email address. You will receive a link to create a new password via email

Login

Mysteries

അജ്ഞാതരായ ദൈവങ്ങൾ

നവം 2, 2017

ഈ മലയുടെ ഉള്ളില്‍ ഒരുപിരമിഡ് ഉണ്ട് !! ??

ജനു 9, 2018

സിസിഫസ് പുരാണം – ഒരു ഗ്രീക്ക് കഥ

ഫെബ്രു 14, 2018

സരസ്വതി നദി — മറഞ്ഞുപോയ മഹാനദി

മേയ് 20, 2018

Zombie- നടക്കുന്ന മരണം !

ഡിസം 28, 2017

History Viral

  • 1

    അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.

    സെപ്റ്റംബർ 16, 2018
  • 2

    നിക്കോള ടെസ്ല (Nikola Tesla- 10 July 1856 – 7 January 1943)- അവഗണിക്കപ്പെട്ട മഹാരാധൻ

    ജനുവരി 13, 2019
  • 3

    സ്പിതിയിലെ മമ്മി ( Spiti Mummy)- ഇന്ത്യയിൽ കണ്ടെത്തപ്പെട്ട ഒരേ ഒരു മമ്മി .

    ഒക്ടോബർ 13, 2018
  • 4

    അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം

    ജനുവരി 27, 2019
  • 5

    പോംപിയിലെ ”ലക്ഷ്മി ”

    ഫെബ്രുവരി 9, 2019

Contact

  •  

@2019 - palathully.com. All Right Reserved.


Back To Top

Read alsox

ക്രൂഡ് ഓയിൽ – വൻ വ്യവസായമായി വളർന്ന...

ക്രൂഡ് ഓയിൽ : ലോകത്തെ ചലിപ്പിക്കുന്ന എണ്ണ-...

റോബൻ ദ്വീപ് – വർണ്ണവിവേചനത്തിന്റെ തടവറ

ഈ സൈറ്റിന് ഒരു ആൻഡ്രോയിഡ് ആപ്പ് കൂടെയുണ്ട് !

INSTALL