മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മിക്ക ഉല്പന്നങ്ങളിലും കാണാം കറുപ്പും വെളുപ്പും കലർന്ന വരകൾ അഥവാ ബാർകോഡ് .അതിനകത്തെന്താണ് എന്ന് അന്വേഷിക്കുമ്പോഴാണ് ഇതും ഒരു ഐ.ടി യുഗത്തിന്റെ സംഭാവനയാണെന്ന് അറിയുക.ഉല്പന്നങ്ങളെ സംബന്ധിച്ച് പൂർണ വിവരങ്ങൾ അടങ്ങിയ കോഡുകൾ ഇലക്ട്രോണിക് രീതിയിൽ രേഖപെടുത്തിയതാണ് ബാർകോഡ് എന്ന ഈ വരകൾ.ഉല്പന്നത്തിന്റെ വില, പ്രത്യേകത,നിർമാണ യൂണിറ്റ്,രാജ്യം തുടങ്ങിയവ ബാർകോഡിലുണ്ടാവും.
ഓരോ വരകളും ഓരോ തരം അക്കങ്ങളെ സൂചിപ്പിക്കുന്നു.ഒന്നാമത്തെ അക്കം ഉല്പന്നം എന്താണെന്ന് സൂചിപ്പിക്കുന്നു.അടുത്ത ഗ്രൂപ്പിലെ അക്കങ്ങൾ നിർമാതാക്കളേയും മൂന്നാമത്തെ ഗ്രൂപ്പിലെ അക്കങ്ങൾ ഏതുതരം ഉല്പന്നമാണെന്നും സൂചിപ്പിക്കുന്നു.കംപ്യൂട്ടർ സെൻസറിൽ അടുപ്പിച്ചാൽ പൂർണ വിവരങ്ങൾ ലഭ്യമാവും.സ്കാനർ ഉപയോഗിച്ചും ബാർകോഡ് വായിച്ചെടുക്കാം.വെളുത്ത വരകളെയാണ് വായിക്കാൻ ഉപയോഗക്കുന്നത്.ഫോട്ടോ കോപ്പി യന്ത്രത്തിലെ പോലെ ലൈറ്റ് ബീം ബാർകോഡിന് മുകളിലൂടെ കടത്തിവിട്ടാണ് വരകളെ തിരിച്ചറിയുന്നത്. ഓരോ രാജ്യത്തിനും ഓരോ കോഡു നൽകി വർഗീകരിക്കുന്നു,ജപ്പാന് JAN എന്നും.അമേരിക്കക്ക് U.P.C എന്നും കൊടുക്കുന്നു.പുസ്തകങ്ങൾക്ക് ISBN (International Standard Book Number) എന്നാണ്.മാസികകൾ,പത്രങ്ങൾ, സി.ഡികൾ എന്നിവക്ക് ISSN എന്നാണ് കോഡ്.ബാർകോഡ് ആഗോളതലത്തിൽ ഉപയോഗിക്കാൻ എളുപ്പമായിരുന്നില്ല. സാർവത്രിക വ്യവസായികമാനങ്ങൾ വേണ്ടിയിരുന്നതിനാൽ ലോജിക്കോൺ എന്ന വൻകിട കമ്പനി 1970 ൽ യൂണിവേഴ്സൽ പ്രൊസെറി പ്രൊഡക്ട്സ് ഐഡന്റിഫിക്കേഷൻ കോഡ് (UGPIC)വികസിപ്പിച്ചെടുത്തു.1974 ൽ ആദ്യമായി ബാർകോഡുള്ള ഒരു ഉല്പന്നത്തിന്റെ സ്കാനിംഗ് നടന്നു.ഇന്നിപ്പോൾ ബാർകോഡുണ്ടാക്കാൻ ബാർകോഡ് ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്.ഫിലാഡൽഫിയയിലെ ഡ്രെക്സൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന ബെർനാഡ് സിൽവർ തന്റെ സുഹൃത്തായ ജോസഫ് വുഡ് ലാന്റുമായി ചേർന്ന് ആദ്യമായി അൾട്രാവയലറ്റ് പ്രകാശരശ്മിയുടെ സാന്നിധ്യത്തിൽ തിളക്കമുള്ള ഒരു തരം മഷി ഉപയോഗിച്ചുള്ള ഒരു പ്രവർത്തന രീതിക്ക് രൂപം നൽകി.അധിക ചിലവും ഉദ്ദേശിച്ചത്ര എളുപ്പമല്ലാത്തതിനാൽ അത് ഉപേക്ഷിക്കേണ്ടി വന്നു.തുടർന്ന് 1949 ൽ രണ്ടാളും ചേർന്ന് കറുത്ത പ്രതലത്തിലുള്ള നാല് വെളുത്ത രേഖകൾ ചേർത്ത് ഒരു പ്രത്യേക സമ്പ്രദായം രൂപപ്പെടുത്തി.ഇപ്രകാരം വസ്തുക്കളെ വർഗീകരിച്ച് വരകളുടെ എണ്ണം കൂട്ടി ബാർകോഡിന് അന്തിമരൂപം നൽകി.1952ൽ പേറ്റന്റ് ലഭിച്ചെങ്കിലും 1966 നു ശേഷമാണ് വ്യവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.