ഭൗമപിണ്ഡത്തിന്റെ മാറ്റം ഭാഗം 1
പിണ്ഡം എന്നത് ഒരു പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്.അതിനോട് ഗുരുത്വാകർഷണബലം കൂടി ചേരുന്നതാണ് ഭാരം.ഒരു പദാർത്ഥത്തിന്റെ പിണ്ഡം എപ്പോഴും ഒന്നുതന്നെ ആയിരിക്കും.ഗുരുത്വാകർഷണബലം മാറുന്നതിനനുസരിച്ച് ഭാരത്തിന് മാറ്റം വരും.
ഭൂമിയുടെ പിണ്ഡത്തിൽ മാറ്റംവരുന്നത് പല ഘട്ടങ്ങളിലൂടെയാണ്. ഇപ്പോഴുള്ള പിണ്ഡം ആരംഭദിശയിൽ ഉള്ളതാണെന്ന് പറയാനാവില്ല.പൊടിയും വാതകവും നക്ഷത്രസദൃശ്യമായ നിരവധി വസ്തുക്കളും ചേർന്നൊക്കെയാണ് ഭൂമിയുണ്ടായതെന്ന് കണക്കാക്കിയാൽ അത് ഏറെക്കുറെ ശരിയായിരിക്കാം.പിണ്ഡമാറ്റത്തിന് തുടക്കത്തിലോ അതിനുശേഷമോ ഭൂമിയുമായി കൂട്ടിയിടിച്ച ധൂമകേതുക്കളും കൊള്ളിമീനുകളുമൊക്കെ കാരണമാണ്. അതുമൂലമാണ് ജലമുണ്ടായതെന്ന് കണക്കാക്കുന്നു.കൂടാതെ ചന്ദ്രന്റെ ഉൽപ്പത്തിയുമായി ഇതിനു ബന്ധമുണ്ടെന്നും കണക്കാക്കുന്നു.ഗ്രഹസമാനമായ ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രനുണ്ടായതെന്ന് ഒരു വിഭാഗം അംഗീകരിക്കുന്നുണ്ട്.ചന്ദ്രന്റെ രാസഘടന ഭൂമിയുടെ പുറംഭാഗത്തുള്ള അതേ രൂപത്തിലാണെന്നുള്ള വസ്തുത ഇതിനു പിൻബലമേകുന്നു. ഭൂമിയുടെ പിണ്ഡമാറ്റത്തിന് നിർണായക സംഭവമായി ഇതിനെ കണക്കാക്കാം.ഹൈഡ്രജൻ ,ഹീലിയം പോലുള്ള വാതകങ്ങളുടെ ബഹിർഗമനത്തെയും പറയേണ്ടതുണ്ട്.ഭൂമിയോട് ചേർന്ന് നില്ക്കാത്ത ഇവയും പിണ്ഡമാറ്റത്തിന് കാരണമാണ്.
ഭൂമിയുടെ പിണ്ഡം കൂടുന്നുണ്ടോ അല്ലെങ്കിൽ കുറയുന്നുണ്ടോ? അതെങ്ങനെ മനസിലാക്കാം? തുടരും…