ആസാമിലെ തേജ്പുരില്‍1926 ജൂലൈ 25 നായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ ജനനം.അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്ന നിര്‍മല്‍ ചന്ദ്രചാറ്റര്ജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കള്‍. മിത്ര ഇന്സ്റ്റിറ്റ്യൂഷന് സ്കൂള്‍ വിദ്യാഭ്യാസം നേടി. കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ കിഴിലുള്ള പ്രസിഡന്‍സി കോളേജില്‍നിന്ന് പ്രാഥമിക ബിരുദം നേടിയശേഷം കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കിഴില്‍ ജീസസ് കോളേജില്‍ നിന്ന് നിയമത്തില്‍ 1952ല്‍ ബിഎ, 1957ല്‍ എംഎ നേടി. തുടര്‍ന്ന് ലണ്ടനില്‍ മിഡില്‍ ടെമ്പിളില്‍ വക്കീലായി സേവനം ആരംഭിച്ചു.ഇന്ത്യയില്‍ തിരിച്ചെത്തിയ ചാറ്റര്‍ജി കല്കട്ട ഹൈകോര്‍ട്ടില്‍ വക്കീലായി മാറി 1968ലാണ് സിപിഎമ്മില്‍ ചേര്‍ന്നത്.1971ല്‍ സിപിഎം പിന്തുണയോടെയുള്ള സ്വതന്ത്ര ലോക്സഭാ എംപിയായി ആണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്.10 തവണ പശ്ചിമബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ ലോക്സഭ എംപിയായിരുന്നു. 1984 ജാദവപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിയോട് തോറ്റു.1996ല്‍ മികച്ച പാരലമന്റേറിയനായി തിരഞ്ഞെടുത്തു. 1989 മുതല്‍ 2004 വരെ സിപിഎമ്മിന്റെ ലോക്സഭ കക്ഷി നേതാവുമായിരുന്നു.
2004ല്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണ നല്കിയ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്സഭ സ്പീക്കറായി. 62 സീറ്റുകൾ നേടിയ സിപിഎം അന്ന യുപിഎക്ക് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ട് സിപിഎമ്മിന് സ്പീക്കർ സ്ഥാനം നൽകിയപ്പോൾ ഏറ്റവും കരുത്തുറ്റ പാർലമെന്റേറിയനായ സോംനാഥിനെ പാർട്ടി ഉത്തരവാദിത്വം ഏൽപ്പിക്കുകയായിരുന്നു. 2004 ജൂണ്‍ 4 മുതല്‍ 2009 മേയ് 16 വരെയായിരുന്നു ലോക് സഭയുടെ 13 മത് സ്പീക്കറായി സോമനാഥ് ചാറ്റജിയുടെ സേവനകാലം. 2008ല്‍ യുഎസുമായുള്ള ആണവ കരാറിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കാന്‍ സോമനാഥ് ചാറ്റര്‍ജി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.പിന്നീട് അദ്ദേഹം പൊതു ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
രേണു ചാറ്റര്‍ജിയാണ് ഭാര്യ. പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില എന്നിവര്‍ മക്കളാണ്.കഴിഞ്ഞ മാസം സോമനാഥ് ചാറ്റര്‍ജിക്ക് ഹെമറേജിക് സ്ട്രോക് ഉണ്ടായതിനെ തുടര്‍ന്ന് 40 ദിവസമായി ആശുപത്രിയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വിട്ടിരുന്നെങ്കിലും മൂന്ന് ദിവസത്തിന് ശേഷം വീണ്ടും അഡ്മിറ്റ് ചെയ്യേണ്ടി വരുകയായിരുന്നു ഹൃദയാഘാതം തുടര്‍ന്ന് മരിച്ചു.