ഞരമ്പുകളിൽ ചോര തിളക്കണം എന്നൊക്കെ കാവ്യാത്മകമായി പറഞ്ഞു പോകാറുണ്ട് .പക്ഷെ ശരിക്കും മനുഷ്യശരീരീരത്തിലെ ചോര തിളച്ചു മറിഞ് ആവിയായി പോകാൻ തുടങ്ങുന്ന ഒരു ഒരു അന്തരീക്ഷ മർദ മേഖലയുണ്ട് . ആ മേഖലയുടെ താഴത്തെ അതിരിനെയാണ് ആംസ്ട്രോങ് ലിമിറ്റ് (Armstrong limit ) എന്ന് വിളിക്കുന്നത് .
ദ്രാവകങ്ങളുടെ തിളനില അന്തരീക്ഷ മർദവുമായി ബന്ധപ്പെട്ടിരിക്കുന്നു . ജലം 100 ഡിഗ്രി സെന്റീഗ്രിഡിൽ തിളക്കുന്നത് സാധാരണ ആംതെരീക്ഷമർദമായ 101 കിലോ പാസ്കൽ ( 1 അറ്റ്മോസ്ഫിയർ മർദം) അന്തരീക്ഷമർദ്ദത്തിലാണ് . മർദം കൂടിയാൽ തിളനില കൂടും മർദം കുറഞ്ഞാൽ തിളനിലയും ആനുപാതികമായി കുറയും അതാണ് പൊതു തത്വം .
അന്തരീക്ഷ മർദം ഏതാണ്ട് 6.2 കിലോ പാസ്കൽ ആകുമ്പോൾ ജലത്തിന്റെ തിളനില മനുഷ്യ ശരീരത്തിന്റെ താപനിലയായ 37 ഡിഗ്രി സെന്റീഗ്രിഡിൽ എത്തുന്നു . അതിനാൽ തന്നെ 6.2 കിലോ പാസ്കൽ മർദത്തിൽ ഒരു മനുഷ്യൻ ഇരുന്നാൽ ആ മനുഷ്യന്റെ ശരീരത്തിലെ രക്തം തിളക്കാൻ തുടങ്ങും .പിന്നീടെന്തുണ്ടാവുമെന്നത് ചിന്തിക്കാവുന്നതേയുളൂ .
അന്തരീക്ഷത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 18-19 കിലോമീറ്റർ എത്തുമ്പോഴും ഈ മർദമായ 6.2 കിലോ പാസ്കൽ എത്തിച്ചേരും . മനുഷ്യന് പ്രത്യേക മർദീകരിച്ച വസ്ത്ര സംവിധാനങ്ങളില്ലാതെ ഈ പരിധിക്കു പുറത്തേ ക്ക് സഞ്ചരിക്കാനാവില്ല . ഈ പരിധിയാണ് ആംസ്ട്രോങ് ലിമിറ്റ്. സാധാരണയായി ഈ പരിധിക്ക് ഏതാനും കിലോമീറ്റർ താഴേ വച്ച് തന്നെ മർദീകരിച്ച വസ്ത്ര സംവിധാനങ്ങളില്ലാതെ സുഖകരമായ നിലനിൽപ്പ് സാധ്യമാകാതെ വരും . മദീകരിച്ച വസ്ത്ര സംവിധാനങ്ങൾ ഉപയോഗിച്ചാൽ ഈ പരിധികടന്നും മനുഷ്യന് സുഖമായി ജീവിക്കാം . അതിനാലാണ് ഈ ഉയരത്തിൽ പറക്കാൻ കഴിവുള്ള യന്ത്രങ്ങളിൽ സഞ്ചരിക്കുന്നവർ പ്രത്യേകതരം മർദീകരിച്ച വസ്ത്രങ്ങൾ ധരിക്കുന്നത് . പോര്വിമാനങ്ങളിൽ കോക്ക്പിറ്റ് മർദീകരിച്ചാണ് പുറത്തുള്ള മർദക്കുറവിനെ അതിജീവിക്കുന്നത് . ചുരുക്കം പോര്വിമാനങ്ങൾക്ക് മാത്രമേ ആംസ്ട്രോങ് ലിമിറ്റ് നെ കടന്നു പറക്കാനാവൂ.
ഭൂമിയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറെസ്റ്റ് കൊടുമുടിയുടെ സ്ഥാനത്തു അന്തരീക്ഷ മർദം 34 കിലോ പാസ്കൽ ആണ് . സമുദ്ര നിരപ്പിലെ അന്തരീക്ഷ മർദത്തിന്റെ മൂന്നിലൊന്നേ ഉളൂവെങ്കിലും എവറെസ്റ്റ് കൊടുമുടി യിലെ അന്തരീക്ഷ മർദം ആംസ്ട്രോങ് ലിമിറ്റ് നും അഞ്ചു മടങ് അധികമാണ് .
യു എസ് വ്യോമസേനാ ജനറൽ ഹാരി ആംസ്ട്രോങ് (Harry George Armstrong )ആണ് ഈ പ്രതിഭാസത്തെയും പരിധിയേയും ആദ്യം തിരിച്ചറിഞ്ഞത് . അതിനാലാണ് ഈ പരിധിക്ക് ആംസ്ട്രോങ് ലിമിറ്റ് എന്ന പേര് വന്നത് .
—
ref:https://www.worldatlas.com/…/what-is-the-armstrong-limit-th…
—
ചിത്രo കടപ്പാട് : വിക്കിമീഡിയ കോമൺസ്