നമ്മുടെ ഇന്‍ ത്യ എന്നാ മഹാരാജ്യത്തിന്റെ ദേശീയ ചിഹ്നമാണ് അശോക സ്തംഭം അതുപോലെ ഇസ്രയേല്‍ എന്നാ കുഞ്ഞു രാജ്യത്തിന്റെ ദേശീയ ചിഹ്നമാണ് മെനൊരാ.യഹൂദമതത്തിന്റെ പ്രതീകമായി ഒന്നാം നൂറ്റാണ്ടു മുതലുള്ള ശവകൂടീരങ്ങളിലും സ്മാരകങ്ങളിലും, ഏഴു ശാഖകളുള്ള മെനോരയുടെ ചിത്രം കാണാം. . ഇത് അവരുടെ ദൈവാരാധാവിധിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ,ഏഴു ശാഖകളുള്ള സ്വർണ്ണനിർമ്മിര്മ്മിച്ച വിളക്കുതണ്ടാണ് മെനൊരാ 400 വര്‍ഷത്തെ ഇജിപ്ടിന്റെ അടിമത്തത്തില്‍ നിന്നും ബിസി 1445 ല്‍ ലേവി ഗോത്രത്തില്‍ പെട്ട അമ്രാമിന്റെ മകന് മോശയുടെ ന്വേതിത്വ്ത്തില് ചെങ്കടല്‍ കടന്ന് “വാഗ്ദത്ത”-ദേശത്തേയ്ക്കുള്ള പ്രയാണത്തിന്റെ വർഷങ്ങളിൽ സിനായി മരുഭുമിയില്‍ എത്തിയപ്പോള്‍.ദൈവത്തിന്റെ പര്‍വ്വതം എന്ന് അറിയപെടുന്ന ഹോരെബില്‍ വെച്ച് ഒരു രാജ്യമായി നിലനില്‍ക്കുന്നതിന് അവിശ്യമായ ചട്ടങ്ങളും നിയമങ്ങളും നല്കിയ കുട്ടത്തില്‍ നല്‍കിയതാണ് ഇങ്ങനെ ഒരു വിളക്ക് നിമ്മിക്കാന്‍. ഒരു അടിസ്ഥാനവും ഏഴു ശാഖകളുള്ള തണ്ടുമായി ശുദ്ധസ്വർണ്ണത്തിലായിരുന്നു മെനൊരാ നിർമ്മിച്ചിരുന്നത്. ഇടത്തും വലത്തുമുള്ള മുമ്മൂന്നു ശാഖകൾ വളഞ്ഞ് നടുവിലെ ശാഖയുടെ ഉയരത്തിനൊപ്പം എത്തിനിന്നിരുന്നു. മെനൊരായുടെ രൂപം ദൈവം മോശക്ക് വെളിപ്പെടുത്തിയതായി പറയുന്ന എബ്രായ ബൈബിൾ അത് എങ്ങനെ ആണ് നിര്മ്മികേണ്ട രിതി വിവരിക്കുന്നത് കാണാം പുറപ്പാട് 25:31-39 വരെ ഉള്ള ഭാഗങ്ങളില്‍ കാണാന്‍ കഴിയും അത് ഇങ്ങനെ ആണ് വിവരിക്കുന്നത് ” തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്നു തന്നേ ആയിരിക്കേണം.നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തുനിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം. ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം. വിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.
അതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം. അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കംകൊണ്ടു ഒറ്റ അടിപ്പുപണി ആയിരിക്കേണം.അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.
അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം. അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കംകൊണ്ടു ഉണ്ടാക്കേണം. ”
മദ്ധ്യയുഗകാലങ്ങളില് ജീവിച്ചിരുന്ന യഹൂദചിന്തകരായ രാശിയും, മൈമോനിഡിസും, ഇവയെ നേർക്കുനേരുള്ളവയായി കണ്ടെന്ന് മൈമോനിഡിസിന്റെ പുത്രൻ അവ്രാഹം പറഞ്ഞത് ഒഴിച്ച് മറ്റു യഹൂദചിന്തകന്മാരൊന്നും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയതായി കണ്ടിട്ട് ഇല്ല മെനോരാ നേരിൽ കണ്ടിട്ടുള്ള ചിത്രകാരന്മാരുൾപ്പെടെയുള്ളവർ അവശേഷിപ്പിച്ചിട്ടുള്ള പുരാവസ്തുസംബന്ധമായ തെളിവുകൾ പരിശോദിച്ചാല്‍ , അതിന്റെ ശാഖകൾ നേർക്കുള്ളവയോ അർദ്ധവൃത്തമോ ആയിരുന്നില്ലെന്നും അതിന്റെ ആകൃതി അണ്ഡാകൃതിയായ (elliptical) രൂപത്തില്‍ ആയിരുന്നു അഎന്ന് കരുതേണ്ടി വരും പലസ്തീനയിൽ കാണാറുള്ള സാൽവിയ പലസ്തീന എന്ന ചെടിയുടെ രൂപവുമായി ഇതിനു സാമ്യമുണ്ട് ഓക്സ്ഫോർഡ് ബൈബിൾ സഹായി പറയുന്നത് പുറപ്പാട് പുസ്തകത്തില്‍ മെനൊരാ നിര്‍മ്മിതിയെ കുറിച്ച് വിവരക്കുബോള് കാണുന്ന സസ്യസംബന്ധിയായ ബിംബങ്ങൾ ഉല്പത്തി പുസ്തകത്തില്‍ (botanical motifs) കാണുന്ന ജീവന്റെ വൃക്ഷത്തെ സുചിപ്പിക്കുന്നു എന്നാണ് .
പുറപ്പാട് പുസ്തകം വിവരിക്കുന്നത് അനുസരിച്ച് മെനൊരായിലെ വിളക്കുകൾ ദിവസേന ശുദ്ധവും ആശീർവദിക്കപ്പെട്ടതുമായ ഒലിവെണ്ണയിൽ വൈകുന്നേരം മുതൽ പ്രഭാതം വരെയാണ് അവ കത്തിക്കേണ്ടിയിരുന്നത്.റോമൻ-യഹൂദചരിത്രകാരനായ ഫ്ലാവിയസ് ജോസഫിന്റെ അഭിപ്രായം അനുസരിച്ച്, മെനൊരായിലെ ഏഴു വിളക്കുകളിൽ മൂന്നെണ്ണം പകലും കത്തിച്ചിരുന്നു; എന്നാൽ ദേവാലയത്തിലെ പടിഞ്ഞാറേ അറ്റത്ത്, അതിവിശുദ്ധസ്ഥലത്തിനോട്, ചേർന്നുവരുന്ന വിളക്കു മാത്രമേ പകൽ സമയത്ത് കത്തിച്ചിരുന്നുള്ളു എന്നാണ് യഹൂദരുടെ താൽമുദിൽ പറയുന്നത് . ആ വിളക്കിന്റെ, സ്ഥാനം കണക്കിലെടുത്ത് നെർ ഹമാരവി – (Western lamp) എന്നു വിളിച്ചിരുന്നു. എബ്രായ ബൈബിളിലെ ശമൂവേലിന്റെ ഒന്നാം പുസ്തകത്തിലെ ഒരു വാക്യം പിന്തുടർന്ന്. അതിനെ ദൈവദീപം(നെർ ഇലോഹിം – lamp of God) എന്നും വിളിച്ചിരുന്നു.
ആദ്യത്തെ മെനൊരാ നിര്‍മ്മിച്ചതായി കാണുന്നത് മരുഭൂമിയിലുടെ വാഗ്ദത്തനാടായ കനാന്‍ ദേശത്തേക്ക് പോകുബോള്‍ നിയമപെട്ടകം സുക്ഷിച്ചിരുന്ന ദൈവകൂടാരത്തിനു വേണ്ടിയാണ് . വാഗ്ദത്തനാട്ടിലേയ്ക്ക് പ്രവേശിക്കാൻ ജുതജനം യോർദ്ദാൻ നദി കടക്കുമ്പോൾ അത് അവർക്കൊപ്പം ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു. ദൈവകൂടാരം ഇസ്രായേലിലെ ശിലോയിൽ(ജോശുവ 18;1) സ്ഥാപിക്കുമ്പോഴും മെനോരാ അതിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇസ്രായേൽക്കാരുടെ ഒടുവിലത്തെ ന്യായാധിപനായ ശമൂവേലിന്റെയും ആദ്യത്തെ രാജാവായ സാവൂളിന്റേയും കാലത്ത് സാക്ഷ്യപേടകം പലയിടങ്ങളിലും മാറ്റപ്പെട്ടിരുന്നതായി പറയുമ്പോൾ മെനൊരാ പരാമർശിക്കപ്പെടുന്നില്ല. സോളമന് നിര്‍മ്മിച്ച ദേവാലയത്തിനു വേണ്ടി നിര്‍മ്മിച്ച ഉപകരണങ്ങളുടെ വിവരണത്തില്‍, പുതിയതായി നിർമ്മിക്കുന്ന പത്തു വിളക്കുതണ്ടുകളെക്കുറിച്ചല്ലാതെ (1 രാജാ7:49, 2 ദിന 4:7), മെനൊരായെക്കുറിച്ച് പരാമർശമില്ല.BCE 587 ജനുവരിയില്‍ ദേവാലയം നശിപ്പിച്ച ബാബിലോണിയൻ സൈന്യം ഈ പത്തു വിളക്കുതണ്ടുകളെ ബാബിലോണിലേയ്ക്കു കൊണ്ടുപോയതായി എബ്രായ ബൈബിളിലെ ജെറമിയായുടെ (52:19) പുസ്തകത്തിൽ പറയുന്നതായി കാണാം
നിണ്ട 70 വര്‍ഷത്തെ ബാബിലോണിലെ പ്രവാസത്തിനു ശേഷം തിരിച്ച എത്തിയ ജൂത ജനത BCE 516 ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കൊണ്ടുവന്നവയുടെ കുട്ടത്തില്‍ ദേവാലയത്തിലെ പാത്രങ്ങളല്ലാതെ, മെനൊരായോ പത്തു വിളക്കുകാലുകളോ ബാബിലോണിൽ നിന്ന് തിരികെ കൊണ്ടുവന്നതായി കാണുനില്ല (Ezra 1:9-10). എന്നാൽ BCE 169-ൽ യവനരാജാവ് അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ ദേവാലയത്തെ അശുദ്ധമാക്കി കൊള്ള അടിച്ച കൊണ്ടുപോയ കുട്ടത്തില്‍ മെനൊരായും ഉണ്ടായിരുന്നതായി പഴയനിയമത്തിലെ അപ്പോക്രിഫൽ ഗ്രന്ഥമായ മക്കബായരുടെ ഒന്നാം പുസ്തകത്തില്‍ കാണാം. ഇതില്‍ നിന്നും പുനർനിർമ്മിച്ച ദേവാലയത്തിൽ മെനൊരാ ഉണ്ടായിരുന്നെന്ന് കരുതാം.അന്തിയോക്കസിനെതെരായുള്ളവിജയകരമായ തുടർന്ന് ചെറുത്തു നില്പിനെ ജൂതന്മാര് ദേവാലയത്തിന്റെ പുനർനിര്മ്മിച്ചപ്പോ മക്കബായ നേതാവായ യൂദാ ദേവാലയത്തിന് പുതിയ മെനൊരാ നൽകിയതായി (1 Maccabees 4:49) കാണാം.
ഒന്നാം നൂറ്റാണ്ടിലെ റോമൻ-യഹൂദചരിത്രകാരൻ ജോസെഫസ് രേഖപെടുത്തിയത് അനുസരിച്ച്. AD 70-ൽ റോമൻ സൈന്യാധിപൻ തീത്തൂസിന്റെ സൈന്യം യഹൂദരുടെ ദേവാലയം നശിപ്പിച്ചതിനെ തുടര്‍ന്ന് മെനൊരാ എടുത്തുകൊണ്ടുപോയെന്നും റോമിലെ തീത്തൂസിന്റെ വിജയഘോഷയാത്രയിൽ അത് പ്രദർശിപ്പിച്ചെന്നും തുടർന്ന് റോമിൽ സൂക്ഷിച്ചിരുന്ന മെനൊരാ AD. 455-ൽ റോം കൊള്ളയടിച്ച വാൻഡൽ സൈന്യം പിടിച്ചെടുത്ത് അവരുടെ തലസ്ഥാനമായിരുന്ന കാർത്തേജിലേയ്ക്ക് കൊണ്ടുപോയിരിക്കാമെന്നും അനുമാനമുണ്ട്.മെനൊരയുടെ ഇന്നു ലഭ്യമായ ചിത്രീകരണങ്ങളിൽ ഏറ്റവും പുരാതനമായത്, AD 70-ല്‍ സേനാധിപനായ തീത്തൂസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം യഹൂദകലാപം അടിച്ചമര്‍ത്തി നേടിയ വിജയത്തിന്റേയും തുടര്‍ന്ന് ദേവാലയം നശിപ്പിച്ചതിന്റേയും സ്മരണയ്ക്കായി റോമിൽ സ്ഥാപിച്ചിരിക്കുന്ന തീത്തൂസിന്റെ കമാനം(Arch of Titus) എന്ന സ്മാരകത്തിലുള്ളതാണ്. എന്നാൽ റോമൻ സൈന്യം മെനൊരാ എടുത്തുകൊണ്ടുപോയെന്ന കഥ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. തീത്തൂസിന്റെ കമാനത്തിൽ മെനോരയുടേതായി കൊടുത്തിട്ടുള്ള ചിത്രത്തിൽ ആ വിളക്കിന് എട്ടുമൂലകളുള്ള ഇരട്ട അടിസ്ഥാനമാണുള്ളതെന്നും എല്ലാ യഹൂദസ്രോതസ്സുകളിലും പുരാവസ്തുസൂചനകളിലുമുള്ള മെനോരാ മൂന്നു കാലുകളിൽ ഉറപ്പിച്ചിട്ടുള്ളതായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
മെനോരായുടെ ആറു ശാഖകൾ ലോകസൃഷ്ടിയുടെ ആറുദിവസങ്ങളേയും, മദ്ധ്യശാഖ വിശ്രമത്തിന്റെ വിശുദ്ധദിനമായ സാബത്തിനേയും പ്രതിനിധീകരിക്കുന്നതായി മെനോരായിക്ക് വ്യാഖ്യാനവുമുണ്ട്. മെനൊരായെ സാർവലൗകികമായ ജ്ഞാനോദയത്തിന്റെ ചിഹ്നമായി കണക്കാക്കാറുണ്ട്. മദ്ധ്യശാഖയോട് ചാഞ്ഞുനിൽക്കുന്ന അതിന്റെ ആറുശാഖകൾ, ദൈവവെളിച്ചത്തെ ആശ്രയിച്ചുനിൽക്കുന്ന മനുഷ്യജ്ഞാനത്തിന്റെ ശാഖകളെ പ്രതിനിധീകരിക്കുന്നതായി കരുതപ്പെടുന്നു. ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബിൽ ലഭിച്ച ദൈവദർശനത്തിൽ മോശ കണ്ട ജ്വലിക്കുന്ന മുൾച്ചെടിയുടെ പ്രതീകമായും മെനൊര കണക്കാക്കപ്പെടാറുണ്ട്.