കേരളം എന്ന പേര് അതിപുരാതനമാണ് .ഇപ്പോൾ ലഭ്യമായ രേഖകൾ പ്രകാരം മൗര്യ ഇന്ത്യയുടെ കാലത്തുതന്നെ കേരളവും സമീപപ്രദേശങ്ങളും സാംസ്കാരികവും വാണിജ്യപരവുമായി ഉന്നതി പ്രാപിച്ച പ്രദേശങ്ങൾ ആയിരുന്നു .അതിപ്രാചീന തമിഴ് ഗ്രന്ഥങ്ങളിൽ തന്നെ മൗര്യ രാജവംശത്തിനും മുൻപുണ്ടായിരുന്ന നന്ദ രാജാക്കന്മാരെപ്പറ്റിയും അവരുടെ അതുല്യമായ സമ്പത്തിനെക്കുറിച്ചും പരാമർശമുണ്ട് . .ചന്ദ്രഗുപ്ത മൗര്യന്റെ കാലത് ഇന്ത്യയിൽ എത്തിയ ഗ്രീക്ക് സ്ഥാനപതി മെഗസ്തനീസ് തന്റെ യാത്രാവിവരണത്തിൽ സ്ത്രീകൾക്ക് വിപുലമായ അധികാരം ഉള്ള ” പാണ്ടിയോൺ” എന്ന തെക്കൻ ഇന്ത്യൻ ദേശത്തെക്കുറിച്ചു പറയുന്നു .അത് പാണ്ട്യ ദേശമാകാതെ മറ്റൊന്നുമാകാൻ തരമില്ല .അതിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥ ”മരുമക്കത്തായം ” ആവാനാണ് സാധ്യത .
അശോക മൗര്യന്റെ ശിലാശാസനങ്ങളിൽ ആണ് കേരളം എന്ന പേര് ആദ്യം ഉപയോഗിച്ചതിന്റെ തെളിവുള്ളത് .ചോള പാണ്ട്യ ദേശങ്ങളുടെ കൂടെയാണ് അശോകന്റെ ശിലാശാസനങ്ങൾ കേരള പുത്രരെ പരാമർശിക്കുനന്ത് ..അക്കാലത്തു മൗര്യ സാമ്രാജ്യത്തിന്റെ സാമന്തരാജ്യങ്ങൾ ആയിരുന്നു ചോള,പാണ്ട്യ ,കേരള പുത്ര രാജ്യങ്ങൾ .അശോകൻ തന്റെ പ്രിയപ്പെട്ടവർ എന്നാണ് ഈ ജനതകളെക്കുറിച്ച പറഞ്ഞിരിക്കുന്നത് .ഈ പ്രദേശങ്ങളിൽ എല്ലാം അശോകൻ മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി ആതുരാലയങ്ങൾ പണിയിച്ചു എന്നാണ് ശിലാശാസനങ്ങൾ വ്യക്തമാക്കുനന്ത് .
—
ചിത്രം : മൗര്യ ചക്രവർത്തി അശോകന്റെ കാലത്തെ പ്രമുഖ രാജ്യങ്ങൾ : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്