ഒരു അൺ ഗൈഡഡ് റോക്കറ്റും മിസൈലും തമ്മിലുള്ള വ്യത്യാസം വിക്ഷേപണശേഷം മിസൈലിനെ വിവിധ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാൻ കഴിയും എന്നതും റോക്കറ്റിനെ നിയന്ത്രിക്കാൻ കഴിയില്ല എന്നതുമാണ് .ഒരു അൺ ഗൈഡഡ് റോക്കറ്റിന്റെ സഞ്ചാരം അതിന്റെ വേഗതയേയും അതിന്റെ വിക്ഷേപണ കോണിനേയും ആശ്രയിച്ചിരിക്കും .വേഗതയും വിക്ഷേപണ കോണും അടിസ്ഥാനമാക്കി അൺ ഗൈഡഡ് റോക്കറ്റ് ഒരു പരാബോളിക് പഥത്തിലൂടെ സഞ്ചരിച്ചു ലക്ഷ്യത്തിൽ എത്തുന്നു .വിക്ഷേപണ കോൺ നാല്പത്തഞ്ച് ഡിഗ്രി ആയിരിക്കുമ്പോളാണ് റോക്കറ്റിനു ഏറ്റവും കൂടിയ പരിധി ലഭിക്കുന്നത് .ഒരിക്കൽ വിക്ഷേപിച്ചു കഴിഞ്ഞാൽ അൺ ഗൈഡഡ് റോക്കറ്റുകളെ നിയന്ത്രിക്കാൻ ആവില്ല .അൺ ഗൈഡഡ് റോക്കറ്റുകൾ ഇപ്പോഴും വളരെ വ്യാപകമായി യുദ്ധത്തിനുപയോഗിക്കുന്നുണ്ട് . മിക്കവാറും ഹൃസ്വദൂര ആയുധങ്ങളായാണ് അൺ ഗൈഡഡ് റോക്കറ്റുകൾ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത് . ഭൂമിയിൽ നിന്നും ഭൂമിയിലേക്കും , യുദ്ധവിമാനങ്ങളിൽ നിന്നും ഹെലികോപ്റ്ററുകളിൽ നിന്നും തൊടുക്കുന്ന എയർ ടു ഗ്രൗണ്ട് അൺ ഗൈഡഡ് റോക്കറ്റുകളും നിലവിലുണ്ട്
മിസൈലുകൾ ആവട്ടെ നിയന്ത്രണത്തിന് വിധേയമാണ് .അതിനാൽ തന്നെയാണ് അവയെ പലപ്പോഴും ഗൈഡഡ് മിസൈലുകൾ എന്നുവിളിക്കുന്നത് .മിസൈലുകൾ അനവധി തരത്തിലുണ്ട് .പ്രധാന മിസൈൽ വക ഭേദങ്ങൾ താഴെ പറയുന്നവയാണ്
1. സർഫസ് ടു സർഫസ് മിസൈലുകൾ
a).ബാലിസ്റ്റിക് മിസൈലുകൾ
b). ക്രൂയിസ് മിസൈലുകൾ
2. സർഫസ് ടു എയർ മിസൈലുകൾ
3.എയർ ടു സർഫസ് മിസൈലുകൾ
4.എയർ ടു എയർ മിസൈലുകൾ
ഇവ കൂടാതെ വെള്ളത്തിനടിയിൽ സഞ്ചരിക്കുന്ന മിസൈലുകളും ഉണ്ട് അവയെ സാധാരണയായി ടോർപീഡകൾ എന്നാണ് പറയുനനത്.ജലനിരപ്പിനടിയിലൂടെ സഞ്ചരിച്ചു കപ്പലുകളെയും അന്തർവാഹിനികളേയും തകർക്കുകയാണ് ടോർപീഡോകളുടെ ലക്ഷ്യം .
—
ചിത്രം :ഒരു ടോർപീഡോ : ചിത്രം കട പാഡ് വിക്കിമീഡിയ കോമൺസ്