വാൾട്ടർ ലൂയിസ് അൽവാരെസ് —–‘
1945-ൽ അണുബോംബുമയി ഹിരോഷിമയി ലേക്കു പറന്ന എനോളഗേ എന്ന അമേരിക്കൻ പോർവിമാനത്തിൽ ഒരു വിഖ്യാത ശാസ്ത്രജ്ഞനുമുണ്ടായിരുന്നു —
അണുബോംബിനെ പൊട്ടിത്തെറിപ്പിക്കുന്നതിനുള്ള ഡിറ്റണേറ്റർ കണ്ടു പിടിച്ച, ലൂയിസ് വാ ൾട്ടർ അൽ വാരെസ് –
ഹിരോഷിമയെ ഒരഗ്നിഗോളമാക്കിയ സംഹാര താണ്ഡവം വിമാനത്തിലിരുന്ന് അദ്ദേഹം നേരിൽ കണ്ടു.നിരപരാധികൾ വെന്തൊടുങ്ങുന്നതിൽ ദുഖം തോന്നിയെങ്കിലും ലൂയിസ് പശ്ചാത്തപിച്ചില്ല പുതിയ പടക്കോപ്പുകൾ സൃഷ്ട്രിക്കുന്ന ദൗത്യം അദ്ദേഹം തുടർന്നു.–സമൂലനാശ ശേഷിയുള്ള ആയുദ്ധങ്ങൾ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ 1911 ജൂൺ 13നാണ് ലൂയിസ് വാൾട്ടർ അൽവാരെസ്ജനിച്ചത് അച്ഛൻ വാൾട്ടർ സി.അൽ വാരെസ് മനുഷ്യ ശരീരങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞൻ ആയിരുന്നു അമ്മ ഹാരിയറ്റ് സ്മിത്ത്-ഷിക്കാഗോ സർവ്വകലാശാലയിൽ നിന്ന് 1936-ൽ പി.എച്ച്ഡി നേടിയ ലൂയിസ് 1945-ൽ കാലിഫോർണിയ സർവ്വകലാശാലയിൽ ഭൗതിക ശാസ്ത്ര പ്രൊഫസറായി ചേർന്നു പ്രത്യേക ഗവേഷണ ദൗത്യക്കളേറ്റെടുത്ത ഇടവേളകളിലൊഴികെ 1978-ൽ വിരമിക്കും വരെ ആ ജോലിയിൽ തുടർന്നു ഇതിനിടയിൽ നൂതനാശങ്ങളും കണ്ടുപിടുത്തങ്ങളുമായി ശാസ്ത്രലോകത്തിനു വിസ്മയി അൽ വാരെസ്
കെ ഇലക്ടേണിക്ക് കാപ്ചർ (K_Electronic Capture) എന്ന ആണവ പ്രതിഭാസം പരീക്ഷണങ്ങളിലൂടെ തെളിയിച്ചു കൊണ്ടാണ് 1938-ൽ അൽ വാരെസ് ഭൗതിക ശാസ്ത്ര രംഗത്ത് ശ്രദ്ധേയനാക്കുന്നത്- ( ഉത്തേജിതാവസ്ഥയിൽ ലുള്ള അണുകേന്ദ്രം സ്വന്തം ഇലക്ടോൺ പിടിച്ചെടുത്ത് വികിരണം നടത്തി വിഘടിക്കുന്ന പ്രതിഭാസമാണിത്- 1936-റിൽ – ഹാൻസ് ബീ തെ എന്ന ശാസ്ത്രജ്ഞൻ ഇതുസംബന്ധിച്ച് സൂചന നൽകിരുന്നെങ്കിലും എക്സറേ വിശകലനത്തിലൂടെ ഇക്കാര്യം തെളിയിച്ചത് അൽവാരെ സാണ് 1936-ൽ ഫെലിക്സ് ബ്ലോ ഖു-മായി ചേർന്ന് ന്യൂ ട്രേണിന്റെ കാന്തിക ചലനം അളകുന്നതിൽ അദ്ദേഹം വിജ യി ച്ചു —ഹൈ ട്രജൻ – 3 എന്നറിയപ്പെടുന്ന ട്രിറ്റിയം റേഡിയേആക്ടീവതയുള്ള മൂലകമാണെന്ന അൽ വരെ സി ന്റെ കണ്ടുപിടുത്തമാണ് പിൽക്കാലത്ത് ഹൈ ട്രജൻ ബോംബിന്റെ കണ്ടു പിടുത്തത്തിനു വഴിയൊരുക്കിയത്
1940 മുതൽ 43 വരെ മസാച്ചുസെറ്റ്സ് ഇൻസ്റ്റുട്ട് ഓഫ് ടെക്നോളജി (MIT) യിലെ റേഡിയേഷൻ ലബോറട്ടറിയിലും 1943 മുതൽ 45 വരെ ലോസ് അല മോസിലെ മാൻഹട്ടൻ പദ്ധതിക്കും വേണ്ടി നടത്തിയ ഗവേഷണങ്ങളിലൂടെയാണ് പ്രതിരോധരംഗത്ത് വഴിത്തിരിവായ ഒട്ടേറെ കണ്ടുപിടുത്തങ്ങൾ പിറന്നത്. റഡാറുകൾ ഉപയോഗിച്ച് വിമാനത്തിന്റെ സ്ഥാനം കണ്ടു പിടിക്കുന്നതു പോലെ വിമാനത്തിന്റെ ഗതി നിശ്ചയിക്കാനും കഴിയുമെന്ന അൽ വാ രെസിന്റെ നിഗമനമാണ് ഭൂമിയിലിരുന്നു കൊണ്ട് വിമാനം നിയന്ത്രിക്കാവുന്ന ഗ്രൗണ്ട് കൺ ടോൾസ് അപ്രോച്ച് (GCA ) എന്ന സംവിധാനത്തിന് വഴിയൊരുക്കിയത് 1943 മൂടൽമഞ്ഞിലേ ഇരുട്ടിലേഗതിനഷ്ടമാക്കുന്ന വിമാനത്തെറഡാറുപയോഗിച്ച് സുരക്ഷിതമായിറക്കുന്ന സംവിധാനം അദ്ദേഹം വികസിപ്പിച്ചത് ‘
മൈക്രോ വേവ് ഏളിവാണിങ് സിസ്റ്റം (ME W) ഈഗിൾ ബ്ലൈൻഡ് ബോംബിങ് സിസ്റ്റം എന്നിവ വികസിപ്പിക്കുന്നതിലും അൽ വരെസ നു സുപ്രധാന പങ്കുണ്ട്
അണുബോബ് നിർമിക്കുന്നതിനുള്ള മാൻ ഹട്ടൻ പദ്ധതിയിൽ ഡിറ്റണേറ്ററുകൾ വികസിപ്പിക്കുന്ന ചുമതലയായിരുന്നു അൽ വരെ സിന് 32 ഡിറ്റണേറ്ററുകൾ ഞെടിയിടയിൽ പ്രവർത്തിച്ചു ബോംബിനെ ഉത്തേ ജിപ്പിക്കാനുള്ള വിദ്യ അദ്ദേഹം തയ്യാറാക്കി 1945-ൽ ബോംബുനിർമാണം പൂർയായി പോർവിമാനത്തിൽ ചെന്ന് ബോംബു വർഷം നീരിക്ഷിക്കാനുള്ള ചുമതയും അൽവാരെസിനായിരുന്നു. ബോംബുനിർമാണത്തിൽ പങ്കാളികൾ ആയ ശാസ്ത്രജ്ഞരെല്ലാം പിന്നീട് യുദ്ധവിരുദ്ധരും സമാധന പ്രവർത്തകരും മായെങ്കിലും അൽവാരെസ് ഗവേഷണങ്ങൾ തുടർന്നു കണിക (particle) ക ളെ കുറിച്ചുള്ള പഠനത്തിനുള്ള ബബിൾ ചേംബറി (Bubble Chamber_റിന്റെ കണ്ടുപിടുത്തമാണ് 1959-ലെ ഭൗതിക ശാസ്തശാഖയ്ക്ക് അൽവാരെസിന്റെ ഏറ്റവും വലിയ സംഭാവന ക്ലൗഡ് ചേംബർ എന്ന ഉപകരണമുപയോഗിച്ചാണ് ശാസ്ത്രജ്ഞർ കണികകളുടെ സവിശേഷതകൾ പഠിച്ചിരുന്നത് ഇത് പ്രവർത്തനക്ഷമമാകാൻ ഏറെ സമയമെടുക്കുമെന്നതും കണങ്ങളെയെല്ലാം കണ്ടെത്താൻ കഴിയിലെന്നതുമായിരുന്നു ഇതിന്റെ ന്യൂനത
ചില്ലു ബൾബിൽ ദ്രവീകൃത ഹൈ ട്രജൻ എടുത്ത് – ലൂയിസ് ഒരു ഉപകരണം തയ്യാറാക്കി ബൾബിനകത്തെ മർദ്ദം പെട്ടെന് കുറച്ച് ദ്രാവകത്തെതിപ്പിച്ചു ഇതിലൂടെ കണങ്ങൾ കടന്നു പോകുമ്പോൾ കുമിളകൾ (Bubbles) പുറപ്പെടും’ ഓരോ കണത്തെയും പിൻതുടർന്ന് പിക്കാനും പുതിയ അടിസ്ഥന കണങ്ങൾ കണ്ടെത്താനും ഇതുവഴി കഴിഞ്ഞു ഈ കണ്ടുപിടുത്തത്തിന് 1968-ൽ അദ്ദേഹത്തിന് ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു
കൂടുതൽ കാര്യക്ഷമമായ ആണവ റിയാക്ടറുകൾ നിർമ്മിക്കുന്നതിനു ഗവേഷണം തുടർന് അൽ വാരെസാണ് ആദ്യത്തെ പ്രോട്ടോൺ ലീനിയർ കോസ്മിക് രശ്മികളെ പറ്റി സുപ്രധാന പഠനങ്ങൾ നടത്തിയ അദേഹം മകൻ വാൾട്ടറുമൊന്നിച്ച് ഭൗതിക ശാസ്ത്ര രംഗത്ത് ഒരു പാട് സംഭാവനകൾ നല്കിയിട്ടുണ്ട് അർബുദ ബാധയെ ത്തുടർന്ന് 1988-ൽ ലായിരുന്നു ലൂയിസിന്റെ അന്ത്യം
https://www.nobelprize.org/prizes/physics/1968/alvarez/biographical/
https://www.britannica.com/biography/Luis-Alvarez