🤹 ഇന്ത്യയുടെ വാനമ്പാടിക്ക് ഏണ്പത്തിഒന്പതാം ജന്മദിനം
🤹
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശുദ്ധമതിയുടെയും ആറുമക്കളില്‍ മൂത്തയാളായി 1929ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് ഹേമ. അച്ഛന് വിളിച്ചിരുന്നത് ഹേമ എന്നാണ്. ലത മങ്കേഷ്കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു . പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേരു ലത എന്നാക്കി ഹാര്‍ദ്ദികാര്‍ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കര്‍ എന്നാക്കിയതാണ്. സ്കൂളില്‍ പഠിച്ചിട്ടില്ല. പിതാവില്‍നിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. അച്ഛനില്‍നിന്ന് സംഗീതം അഭ്യസിച്ചു. പതിനൊന്നാം വയസ്സില്‍ നാരദന്റെ വേഷം അഭിനയിച്ച് നാടകരംഗത്തെത്തി. 1935ല്‍ ലത അഭിനയിച്ചിരുന്ന മെല്‍വന്തര സംഗീതനാടക മണ്ഡലം അടച്ചുപൂട്ടി..തന്റെ പതിമൂന്നാംവയസ്സില്‍ അച്ഛന് മരിച്ചു.
അച്ഛന് മരിച്ച എട്ടാം ദിവസം ‘പഹിലി മംഗളാഗൌര്‍‘ എന്ന മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ അവസരമ ലഭിച്ചു. കിട്ടിഹാസന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് റെക്കോഡ് ചെയ്തെങ്കിലും ആ ഗാനം ഉപയോഗിച്ചില്ല. ‘പഹിലി ഗംഗളാ ഗൌറാ’ണ് ആദ്യം പാടി റിലീസായ ചിത്രം. തുടര്‍ന്ന് വിനായകറാവുവിന്റെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. മൂന്ന് അനുജത്തിമാരും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല ലതയ്ക്കായിരുന്നു. ‘ഗജഭൌ’ എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ഉസ്താദ് അമാനത് അലി ഖാനും കീഴില്‍ കൂടുതല്‍ സംഗീതം അഭ്യസിച്ചു, അമാനത് ഖാന് ദേവാസ്വാലെയുമായിരുന്നു ക്ളാസിക്കല്‍ സംഗീതത്തില്‍ ലതാ മങ്കേഷ്കറിന്റെ ഗുരുക്കന്മാര്. പണ്ഡിറ്റ് തുളസീദാസ് ശര്‍മയുടെ കീഴിലും സംഗീതം പഠിക്കാനുള്ള അവസരം ലതയ്ക്ക് ലഭിച്ചിരുന്നു. 1945ല്‍ നൂര്‍ജഹാനോടൊപ്പം ലതയും അനുജത്തി ആശാ ബോസ്ലെയും അഭിനയിച്ചു. ലത രണ്ടുപേര്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. നൌഷാദിന്റെ അന്ദാസിനുവേണ്ടി പാടിയതോടെയാണ് ലത ശ്രദ്ധേയയായത്.
.
അച്ഛന് മരിച്ചതോടെ ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളര്‍ന്നു. 1942ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ ‘നാചു യാ ഗാഥേ’, ‘ഖേലു നാ മണി ഹാസ് ബാരി’ എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാല്‍ ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വര്‍ഷം തന്നെ ലത, പാഹിലി മംഗളഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു. 1943ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് മടക്കി അയക്കുകയാണുണ്ടായത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്, ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്മീറി സംവിധാനം ചെയ്ത മജ്ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. 1949-ൽ ഖേംചന്ദ് പ്രകാശ് സംഗീതം നൽകിയ ആയേഗാ ആനേവാലാ (മഹൽ) ലത പാടിയതോടെ അത് ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ചു. ഹിന്ദി ചലച്ചിത്രസംഗീതത്തിലെ ഒരു നാഴികക്കല്ലായി ഈ ഗാനം കരുതപ്പെടുന്നു. അക്കൊല്ലം അന്ദാസ് (നൗഷാദ്), ബഡി ബഹൻ (ഹുസ്നലാൽഭഗത്റാം), ബർസാത്ത് (ശങ്കർജയ്കിഷൻ), ബസാർ (ശ്യാം സുന്ദർ), ദുലാരി (നൗഷാദ്) ഏക് ഥി ലഡ്കി (വിനോദ്), ലാഹോർ (ശ്യാംസുന്ദർ വിനോദ്) തുടങ്ങി നിരവധി ചിത്രങ്ങളിൽ ലത പാടുകയുണ്ടായി.
അമ്പതുകളിൽ അനിൽ ബിശ്വാസ്, നൗഷാദ്, ശങ്കർജയ്കിഷൻ, സി.രാമചന്ദ്ര, സജ്ജാദ് ഹുസൈൻ, ഹേമന്ത് കുമാർ, എസ്.ഡി. ബർമൻ, സലീൽചൗധരി, വസന്ത് ദേശായി, ഹൻസ്രാജ് ബെഹ്ല്, ശ്യാംസുന്ദർ, മദൻ മോഹൻ, റോഷൻ, ഖയ്യാം, ബോംബെ രവി തുടങ്ങി മെലഡിയുടെ വസന്തകാല സംഗീതശില്പികളുടെയെല്ലാം പ്രിയഗായികയായി ലതാ മങ്കേഷ്കർ. തുടർന്ന് സലീൻ ചൗദരി, ആർഡി ബർമ്മൻ എന്നിങ്ങനെ ബോളിവുഡിലെ പ്രശസ്ത സംഗീതസംവിധായകരുടെയെല്ലാം സ്ഥിരം ഗായികയായിമാറി ലത മങ്കേഷ്കർ. ലതാജി എറ്റവും അധികം കൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ള് ലക്ഷ്മീകാന്ത് പ്യാരേലാൽ കൂട്ടികെട്ടിന് വേണ്ടിയാണ്(696). ലതാ മങ്കേഷ്കറിനോടൊപ്പം ഏറ്റവുമധികം യുഗ്മഗാനങ്ങൾ പാടിയ ഗായകൻ മുഹമ്മദ് റാഫിയാണ്. ഏറ്റവും കൂടുതൽ ഒന്നിച്ചുപാടിയ ഗായിക അനുജത്തി ആശാ ഭോസ്ലെ തന്നെയാണ്.
1964 ജൂൺ 27-ന് ഇന്ത്യ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച പട്ടാളക്കാരുടെ ഓര്‍മകളുണര്‍ത്തുന്ന കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണം നൽകിയ ഹേ മേരെ വതൻ കി ലോഗോ എന്ന ദേശഭക്തിഗാനം ലതപാടുന്നത് കേട്ട് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കണ്ണുകളെ ഈറനണിയിച്ചത്. 1965ല്‍ ആര്.ഡി.ബര്മ്മനായി ഭൂത് ബംഗ്ളാ എന്ന ചിത്രത്തിനായും 1966ലെ പതി പത്നി എന്ന ചിത്രത്തിനായും ലത മങ്കേഷ്കര്‍ പാടിയ പാട്ടുകളെല്ലാം കാലത്തെ അതിജീവിക്കുന്നവയാണ്.
1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലൂടെ ലതയുടെ സ്വരമാധുര്യം മലയാളികളും അടുത്തറിഞ്ഞു. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് സലീല്‍ ചൗധരി ഈണമിട്ടപ്പോള്‍ മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഗാനമായി അതുമാറി.
1980-കൾ മുതൽ സിനിമാ ഗാനങ്ങൾ പാടുന്നതു കുറച്ചെങ്കിലും പാടിയ പാട്ടുകളെല്ലാം തന്നെ ഓർമ്മയിൽ തങ്ങി നിൽക്കുന്നവയായിരുന്നു. നര്‍ഗീസ് ദത്ത് മുതല്‍ പ്രീതി സിന്റ വരെയുള്ള നടികള്‍ക്കായി ലത പാടി. ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡും 1974ല്‍ ലതയെ തേടിയെത്തി. ഏകദേശം 20 ഇന്ത്യൻ ഭാഷകളിലായി 40,000ൽ അധികം ഗാനങ്ങൾ ലതാജി പാടിയിട്ടുണ്ട്. 1999ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1958ല്‍ തന്നെ ആദ്യ ഫിലിംഫെയര്‍ അവാര്‍ഡും ലതയെ തേടിയെത്തി. മധുമതി എന്ന ചിത്രത്തിലെ ആജാ രേ പര്‍ദേശി എന്ന ഗാനത്തിനായിരുന്നു ഫിലിംഫെയര്‍ അവാര് ലഭിച്ചത്. 1969-ൽ പത്മഭൂഷണും 1989-ൽ ദാദാ സാഹിബ് ഫാൽകെ പുരസ്കാരവും, 1999 ൽ പത്മവിഭൂഷണും, 2001-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരമായ ഭാരതരത്നം തുടങ്ങിയ നിരവധി പുരകാരങ്ങൾ നൽകി രാജ്യം ലതാജിയെ ആദരിച്ചു. മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന് അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.
🤹 Pscvinjanalokam