കുറ്റമറ്റ ഗതി നിർണയം വ്യോമ , കപ്പൽ ഗതാഗതത്തിനും സൈനിക ആവശ്യങ്ങൾക്കും അത്യന്തം അനിവാര്യമാണ് .ഉപഗ്രഹ സഹായത്തോടെയുള്ള ഗതി നിർണയ സംവിധാനങ്ങൾ നിലവിൽ വരുന്നതിനു മുൻപ് ഗതിനിര്ണയം (Navigation)വളരെ സങ്കീർണമായ ഒരു പ്രക്രിയയായിരുന്നു .വിമാനങ്ങളിലും കപ്പലുകളിലും ”നാവിഗേറ്റർ” എന്ന ഒന്നോ അതിലധികമോ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ തന്നെ ഉണ്ടായിരുന്നു .ചാർട്ടുകളിലൂടെയും മാഗ്നെറ്റിക് കോംപാസ് (Magnetic Compass)പോലുള്ള യന്ത്രങ്ങളിലൂടെയും ..ചില നക്ഷത്രങ്ങളുടെ സ്ഥാനം (celestial navigation)അളന്നുമാണ് കപ്പലുകളുടെയും അആദ്യകാല വിമാനങ്ങളുടെയും സ്ഥാനം കൃത്യമായി അളന്നിരുന്നത് .ഇത്തരം സ്ഥാനനിര്ണയത്തിൽ പിശകുപറ്റാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു .റേഡിയോ തരംഗങ്ങളുടെ( Radio (electro magnetic) Waves) നിയന്ത്രണം സാധ്യമായതോടെ അവയെ ഉപയോഗിച്ചുള്ള സ്ഥാന -ഗതി നിർണയം സാധ്യമായി
ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനങ്ങളുടെ പ്രധാന ഘടകം പേര് സൂചിപ്പിക്കുന്നതുപോലെ ഉപഗ്രഹങ്ങളാണ് .ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗതി നിർണയ ഉപകരണങ്ങൾ സ്ഥാനവും വേഗതയും നിർണയിക്കുന്നു .ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനങ്ങൾ സാങ്കേതികമായി വളരെ സങ്കീർണമാണ് .ആഗോളവവീക്ഷണ പരിധിയുള്ള ഒരു ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനം ഒരു രാജ്യത്തിന്റെ സാങ്കേതിക, സാമ്പത്തിക, സൈനിക ശക്തിയുടെ ഒരു പ്രതീകമാണ് . ഒരു രാജ്യത്തിന് അത്തരം ഒരു സംവിധാനം ഉണ്ടെങ്കിൽ ആ രാജ്യത്തെ ഒരു മഹാശക്തി(Superpower) ആയി കണക്കാക്കാനുള്ള യോഗ്യതയുടെ ഒരു ഘടകമാണത്
ഇപ്പോഴത്തെ സ്ഥിതിയനുസരിച് നമുക്ക് ആഗോള വ്യാപ്തിയുള്ള ഉപഗ്രഹ ഗതി നിർണയ സംവിധാനം ഇല്ല ..അതിലേക്കുള്ള പ്രയത്നങ്ങൾ അണിയറയിൽ നടക്കുന്നുണ്ടാവാം .ഗഗൻ(GAGAN – GPS Aided Geo Augumented Navigation ) എന്ന് പേരുള്ള ജി പി എസ് അനുബന്ധ നാവിഗേഷൻ സംവിധാനവും ഇർനസ്സ് ( IRNSS –Indian Remote Navigation Satellite System ) എന്ന പ്രാദേശിക ഉപഗ്രഹ ഗതി നിർണയ സംവിധാനവുമാണ് നമുക്കുള്ളത് .ഗഗൻ പൂർണമായും ജി പി എസ് ഇനെ ആശ്രയിക്കുന്നതിനാൽ അതിനെ സ്വതന്ത്രമായ ഒരു സംവിധാനമായി കരുതാനാവില്ല .ഇർനസ്സിനെ പരിധി ഇന്ത്യ ഉപഭൂഖണ്ഡ പ്രദേശവും ഇന്ത്യൻ മഹാസമുദ്രവുമാണ് .ഇത് പൂർണമായും നമ്മുടെ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ഒരു സംവിധാനമാണ് .കാർഗിൽ യുദ്ധകാലത് . ഉത്തരേന്ത്യയിലെ എല്ലാ ജി പി എസ് സംവിധാനങ്ങളെയും യൂ എസ് നിഷ്ക്രിയമാക്കിയിരുന്നു .അന്നുമുതലാണ് സ്വതന്ത്രമായ ഒരു ഉപഗ്രഹ ഗതി നിർണയ സംവിധാനത്തിന്റെ ആവശ്യകത നമുക്ക് ബോധ്യമായത് .അതിലേക്കുള്ള പ്രയത്നങ്ങളുടെ പരിണിതഫലമാണ് ഇർനസ്സ് .ഏഴു ഗതിനിർണയ ഉപഗ്രഹങ്ങളാണ് ഇർനസ്സിനുള്ളത് ..ഇന്ത്യൻ ഉപ ഭൂഖണ്ഡ മേഖലയിൽ ഈ സംവിധാനത്തിന് ജി പി എസ ഇന്നും ഗ്ലോനസ്സിനും സമാനമായ പ്രവർത്തന മികവുണ്ട് .പ്രവർത്തന തത്വങ്ങളിൽ ജി പി എസിനോടാണ് നമ്മുടെ സംവിധാനത്തിന് സാമ്യം കൂടുതൽ ..വേണ്ടിവന്നാൽ ഇർനസ്സിനെ ജി പി എസ് ഇന്നും ഗ്ലോനസ്സിനും സമാനമായ ഒരു ആഗോള വ്യാപ്തിയുള്ള സംവിധാനമാക്കി മാറ്റാൻ 5- 10 കൊല്ലം കൊണ്ട് നമുക്ക് സാധിക്കും .
——
IRNSS ഇന്റെ സാങ്കേതിക വസ്തുതകൾ
—
IRNSS സംവിധാനത്തിന് NAVIC( NAVIGATION WITH INDIAN CONSTELLATION)നാവിക് എന്നും പേരുണ്ട് .നമ്മുടെ രാജ്യത്തെയും അതിനു ചുറ്റും — കിലോമീറ്റര് ദൂരവുമാണ് IRNSS ഇന്റെ ഉപയോഗ പരിധി .നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ മേഖലകൾ IRNSS ഇന്റെ കവറേജിൽ വരും .ഇപ്പോൾ എഴുപഗ്രഹങ്ങളാണ് IRNSS സംവിധാനത്തിൽ ഉള്ളത് .നാല്പഗ്രഹങ്ങൾ കൂട്ടിച്ചേർത്ത ഈ സവിധാനത്തിന്റെ പരിധി കൂട്ടാൻ പദ്ധതിയുണ്ട് .സാധാരണ പത്തു മീറ്ററിന്റെ കൃത്യതയും സൈനിക ആവശ്യങ്ങൾക്ക് പത്തു സെന്റി മീറ്റർ കൃത്യതയുമാണ് IRNSS വിഭാവനം ചെയുന്നത് .2013 ലാണ് ആദ്യ IRNSS ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത് IRNSS-1A എന്നായിരുന്നു ഉപഗ്രഹത്തിന്റെ പേര് .PSLV യാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത് .3 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത് . 4 ഉപഗ്രഹങ്ങൾ ”8 ” ഇന്റെ ആകൃതിയുള്ള ജിയോ സിൻക്രൊണൈസ് ഭ്രമണ പഥത്തിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത് . ഉപഗ്രഹം ങ്ങളുടെ നിയന്ത്രണത്തിനായി വിപുലമായ ഭൂതല നിയന്ത്രണ സംവിധാനങ്ങളും ഉണ്ട് .മൈക്രോവേവ് ഫ്രീക്ൻസിയിലെ L ,S ബാന്റുകലാണ് ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് .സിഗ്നലുകൾ ബൈനറി ഫേസ് ഷിഫ്റ്റ് കീയിങിലൂടെ(BPSK) മോഡുലേറ്റു ചെയ്യപ്പെട്ടതാണ് .കൃത്യമായ പൊസിഷൻ നിർണയത്തിന് മൂന്നുപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ആവശ്യമാണ് . ഓരോ ഉപഗ്രഹത്തിന്റെയും ഭാരം 1400 കിലോഗ്രാമിനടുത്താണ്.ഉപഗ്രഹത്തെ ഘടിപ്പിച്ചിട്ടുള്ള സോളാർ പാനലുകൾ 1400 വാട്ട് വൈദ്യുതോർജം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ് .IRNSS ഗതിനിർണയ സംവിധാനം ആഗോളപരിധിയുള്ള ഗ്ലോബൽ ഇന്ത്യൻ നാവിഗേഷണൽ സാറ്റലൈറ്റ് സിസ്റ്റം (GNSS ) എന്ന വിപുലമായ ഗതിനിർണയ സംവിധാനത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാണ് കരുതപ്പെടുന്നത്.
——-
ഉപഗ്രഹ ഗതിനിർണയ സംവിധാനങ്ങളുടെ കാലിക പ്രസക്തി
——-
ഒരു സ്വതന്ത്ര ഉപഗ്രഹ ഗതിനിർണയ സംവിധാനം ഒരു രാജ്യത്തിന്റെ വിലമതിക്കാനാവാത്ത തന്ത്ര പ്രധാനമായ ആസ്തിയാണ്(Strategic Asset) . യൂ എസ് ഇന്നും റഷ്യക്കും ലോകത്തെവിടെയും സൈനികമായി കൃത്യതയോടെ ഇടപെടാൻ കഴിയുന്നത് അവരുടെ ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങളുടെ കരുത്തു ഒന്ന് കൊണ്ടുമാത്രമാണ് ..ഒരു മഹാ ശക്തിക്കു(Superpower) വേണ്ട അനിവാര്യമായ ഒരു ആസ്തിയാണ് ഒരു സ്വതന്ത്ര ഉപഗ്രഹ ഗതിനിർണയ സംവിധാനം .ഇത്തരം സംവിധാനങ്ങളുടെ സൈനികേതര ഉപയോഗം ഇപ്പോൾ ദിനം പ്രതി വർധിച്ചു വരുന്നുണ്ട് ..ഇപ്പോഴത്തെയും വരും കാലങ്ങളിലെയും നിർണായകമായ ഒരു സാങ്കേതിക സംവിധാനമാണ് ഉപഗ്രഹ ഗതിനിർണയ സംവിധാനങ്ങൾ എന്നതിൽ രണ്ടു പക്ഷമില്ല.
ചിത്രം: ചിത്രം: നമ്മുടെ നാവിഗേഷൻ സംവിധാനമായ ഇർനസ്സ് (IRNSS) ഇന്റെ കവറേജ് ,ചിത്രം കടപ്പാട് https://www.quora.com/The-IRNSS-has-7-satellites-Its-less-c…
—
Ref:
1. http://www.isro.gov.in/irnss-programme
2. https://en.wikipedia.org/…/Indian_Regional_Navigation_Satel…
3. https://linxtechnologies.com/…/beginners-guide-satellite-n…/
4.http://www.techyv.com/…/irnss-india-regional-navigation-sa…/