ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി പിടിച്ചെടുക്കുന്നത് ആക്റ്റീവ് സോണാർ .കപ്പലുകളിൽ നിന്നും മറ്റും വരുന്ന ശബ്ദങ്ങൾ പിടിച്ചെടുക്കുന്നത് പാസീവ് സോണാർ.
സൗണ്ട് നാവിഗേഷൻ ആൻഡ് റേയ്ഞ്ചിംങ്ങ് എന്നതിന്റെ ചുരുക്കപ്പേരാണ് സോണാർ.ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങളയക്കാനും കടലിനടിയിലെ വസ്തുക്കൾ കണ്ടെത്താനും മറ്റും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്.
വെള്ളത്തിനടിയിലെ ശബ്ദതരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ഹൈഡ്രോ അക്കൗസ്റ്റിക്സ്.
ഉയർന്ന ഫ്രീക്വൻസിയുള്ള അൾട്രാസോണിക് തരംഗങ്ങളും ഫ്രീക്വൻസി തീരെ കുറഞ്ഞ ഇൻഫ്രാസോണിക് തരംഗങ്ങളുമാണ് സോണാറിൽ ഉപയോഗിക്കുന്നത്. യുദ്ധരംഗത്താണ് സാധാരണയായി പാസീവ് സോണാറുകൾ ഉപയോഗിക്കുന്നതെങ്കിലും ശാസ്ത്ര ഗവേഷണരംഗത്തും ഉപകരിക്കാറുണ്ട്. കടലിനടിയിലെ മൽസ്യങ്ങളെക്കുറിച്ച് പഠിക്കാനും പാസീവ് സോണാർ ഉപയോഗിക്കാറുണ്ട്. നാവികസേനകൾ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും വിമാനങ്ങളിലുമൊക്കെ രണ്ടുതരം സോണാറുകളും ഉപയോഗിക്കാറുണ്ട്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.