നമ്മൾ ഇന്റർനെറ്റും വെബ്ബും ഉപയോഗിക്കുന്നു.ഇവ രണ്ടും ഒന്നാണൊ?
അനേകം കംപ്യൂട്ടറുകൾ കേബിളുകളും വയർലെസ് സംവിധാനങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും കൂട്ടി ബന്ധിപ്പിച്ച ആഗോള ശൃംഖലയാണ് ഇന്റർനെറ്റ്.അതേസമയം ഈ ശൃംഖലയിലുള്ള അനേകം വിവരങ്ങൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ പേജുകളുടെ കൂട്ടമാണ് വെബ്ബ്.അതായത് ഇന്റർനെറ്റ് എന്നത് ഭൗതിക ഘടകങ്ങളും ഇതിൽ സ്ഥിതിചെയ്യുന്ന വിവരങ്ങളെ വെബ്ബ് എന്നും പറയാം. വെബ്ബ് പേജുകൾ കാണുന്നതിനാണ് വെബ്ബ് ബ്രൗസർ ഉപയോഗിക്കുന്നത്. വെബ്ബിലുള്ള ഡിജിറ്റൽ പേജുകളെ ബന്ധിപ്പിക്കുന്നത് HTML(Hypertext Markup Language) ഭാഷയാണ്. ലോകത്തെ ആദ്യത്തെ webpage 1991ലാണ് വരുന്നത്. പേജിന്റെ link ചേർക്കുന്നു.
http://info.cern.ch/hypertext/WWW/TheProject.html.
ആദ്യത്തെ browser എന്നത്W3C (world wide web consortium)ആണ്,.കംപ്യൂട്ടറുകൾ മാത്രമല്ല ഇന്റർനെറ്റിന്റെ ഭാഗമാകുന്നത്.വീട്ടുപകരണങ്ങളായ tv,fridge,washing mechine ,etc… ഇതൊക്കെ ഇന്റർനെറ്റിന്റെ ഭാഗമാകുന്നതിനെയാണ് internet of things (IoT) എന്നുപറയുന്നത്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.